യോഹന്നാൻ

യോഹന്നാന്‍

പുതിയ നിയമം • 21 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

യേശുവിന്റെ ശിഷ്യനായ യോഹന്നാനാണ് നാലാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവ് എന്ന് പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഗ്രന്ഥകര്‍ത്താവിനെ യേശുവിന്റെ പ്രേഷ്ടശിഷ്യനായും അവിടുത്തെ ജീവിതത്തിലെ സംഭവങ്ങള്‍ക്കു ദൃക്‌സാക്ഷിയായും ചിത്രീകരിക്കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ സുവിശേഷത്തില്‍ത്തന്നെ കാണുന്നുണ്ട് (യോഹ 19,35; 21,24). എ.ഡി. 95ല്‍ എഫേസോസില്‍ വച്ച് ഇതിന്റെ രചന പൂര്‍ത്തിയായിരിക്കണം എന്നാണു പൊതുവെയുളള പണ്ഡിതമതം. ഈ സുവിശേഷം രചിച്ചതിന്റെ ഉദ്ദേശ്യം ഗ്രന്ഥകര്‍ത്താവു തന്നെ വ്യക്തമാക്കുന്നുണ്ട്. ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തു ആണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ് (20: 30വ31). യേശുവിന്റെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന അവിടുത്തെ വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്റെ ഉളളടക്കം. ഇവയുടെ ബാഹ്യമായ വിശദാംശങ്ങളില്‍ തങ്ങിനില്ക്കാതെ, ആന്തരാര്‍ത്ഥത്തിലേക്കു ചുഴിഞ്ഞിറങ്ങി, യേശുവില്‍ പൂര്‍ത്തിയായരക്ഷാകരരഹസ്യം വെളിപ്പെടുത്താനാണ് ഗ്രന്ഥകര്‍ത്താവിന്റെ ശ്രമം. അങ്ങനെ എല്ലാവരും യേശുവിന്റെ വ്യക്തിത്വത്തെ അതിന്റെ എല്ലാ സവിശേഷതകളോടുംകൂടെ മനസ്സിലാക്കി, വിശ്വാസത്തില്‍ എത്തിച്ചേരണമെന്നും അതുവഴി നിത്യജീവനില്‍ പങ്കുചേരാന്‍ ഇടയാകണമെന്നും അദ്ദേഹം അഭിലഷിക്കുന്നു. ഇക്കാരണത്താല്‍, വിശ്വാസത്തിന്റെ സുവിശേഷം എന്നും ജീവന്റെ സുവിശേഷം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. (ശിഷ്യന്മാരുടെ മുമ്പാകെ പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ഒരു പരമ്പരയായിട്ടാണ് യേശുവിന്റെ പ്രവര്‍ത്തനങ്ങളെ സുവിശേഷകന്‍ കാണുന്നത്. ഈ കാഴ്ചപ്പാടിനിണങ്ങിയ ശൈലിയില്‍ സാംസ്‌കാരികവും മതപരവുമായ സിദ്ധാന്തങ്ങളുടെയും ഭാഷാസങ്കേതങ്ങളുടെയും സഹായത്തോടെ, തന്റെ ക്രിസ്ത്വനുഭവത്തിലെ അടിസ്ഥാനഘടകങ്ങള്‍ വിശദീകരിക്കുകയാണ് അദ്ദേഹം. ഈ പരിശ്രമത്തില്‍ ജ്ഞാനവാദം, ദൈ്വതവാദം, യഹൂദചിന്ത,യവനചിന്ത തുടങ്ങിയ സമകാലീന ചിന്താധാരകളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുള്ളതായി കാണുന്നു. നാലാം സുവിശേഷത്തെ പ്രധാനമായും അടയാളങ്ങളുടെ പുസ്തകം (1,19വ12,50), മഹത്വത്തിന്റെ പുസ്തകം (13,120,31) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിക്കാം. യേശു, പരസ്യജീവിതകാലത്തു പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങളിലൂടെ പിതാവായ ദൈവത്തിന്റെ ആവിഷ്‌കരണമായി തന്നെത്തന്നെ അവതരിപ്പിക്കുന്നതാണ് അടയാളങ്ങളുടെ പുസ്തകത്തിലെ പ്രതിപാദ്യം. കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും പിതാവായ ദൈവത്തിന്റെ മഹത്വത്തിലേയ്ക്കുള്ള യേശുവിന്റെ കടന്നുപോകലാണു മഹത്വത്തിന്റെ പസ്തകത്തില്‍ വിവരിക്കുന്നത്. കൂടാതെ, ഒരു ആമുഖവും (1,1-18) ഒരു അനുബന്ധവും (21,1-25) ഈ സുവിശേഷത്തിനുണ്ട്.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1വചനം മനുഷ്യനായി • സ്‌നാപകയോഹന്നാന്റെ സാക്ഷ്യം (മത്തായി 3: 13 : 12 ) (മര്‍ക്കോസ് 1 : 21 : 8 ) (ലൂക്കാ 3 : 13 : 9 ) • ദൈവത്തിന്റെ കുഞ്ഞാട് • ആദ്യശിഷ്യന്‍മാര്‍ • പീലിപ്പോസും നഥാനയേലുംഅദ്ധ്യായം 2കാനായിലെ വിവാഹവിരുന്ന് • യേശു ദേവാലയം ശുദ്ധീകരിക്കുന്നു (മത്തായി 21: 1221 : 13 ) (മര്‍ക്കോസ് 11 : 1511 : 17 ) (ലൂക്കാ 19 : 4519 : 46 )അദ്ധ്യായം 3യേശുവും നിക്കൊദേമോസും • സ്‌നാപകന്റെ ദൗത്യംഅദ്ധ്യായം 4യേശുവും സമരിയാക്കാരിയും • രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തുന്നു (മത്തായി 8: 58 : 13 ) (ലൂക്കാ 7 : 17 : 10 )അദ്ധ്യായം 5ബേത്‌സഥായിലെ രോഗശാന്തി • പുത്രന്റെ അധികാരം • യേശുവിന്റെ സാക്ഷ്യംഅദ്ധ്യായം 6അപ്പം വര്‍ധിപ്പിക്കുന്നു (മത്തായി 14: 1314 : 21 ) (മര്‍ക്കോസ് 6 : 306 : 44 ) (ലൂക്കാ 9 : 109 : 17 ) • വെള്ളത്തിനുമീതേ നടക്കുന്നു • ജീവന്റെ അപ്പം • നിത്യജീവന്റെ വചസ്‌സുകള്‍അദ്ധ്യായം 7കൂടാരത്തിരുനാള്‍ • യേശുവിന്റെ വിജ്ഞാനം • ഇവനാണോ ക്രിസ്തു? • വേര്‍പാടിനെക്കുറിച്ച് • ജീവജലത്തിന്റെ അരുവികള്‍ • അധികാരികളുടെ അവിശ്വാസംഅദ്ധ്യായം 8പിടിക്കപ്പെട്ട വ്യഭിചാരിണി • യേശു ലോകത്തിന്റെ പ്രകാശം • യഹൂദര്‍ക്കു മുന്നറിയിപ്പ് • സത്യം നിങ്ങളെ സ്വതന്ത്രരാക്കും • പിശാച് നിങ്ങളുടെ പിതാവ് • അബ്രാഹത്തിനുമുമ്പു ഞാനുണ്ട്അദ്ധ്യായം 9അന്ധനെ സുഖപ്പെടുത്തുന്നു • ആത്മീയാന്ധതഅദ്ധ്യായം 10ആട്ടിന്‍കൂട്ടത്തിന്റെ ഉപമ • നല്ല ഇടയന്‍ • യേശു ദൈവപുത്രന്‍അദ്ധ്യായം 11ലാസറിന്റെ മരണം • യേശു പുനരുത്ഥാനവും ജീവനും • യേശു കരയുന്നു • ലാസറിനെ ഉയിര്‍പ്പിക്കുന്നു • യേശുവിനെ വധിക്കാന്‍ആലോചന (മത്തായി 26: 126 : 5 ) (മര്‍ക്കോസ് 14 : 114 : 2 ) (ലൂക്കാ 22 : 122 : 2 )അദ്ധ്യായം 12തൈലാഭിഷേകം (മത്തായി 26: 626 : 13 ) (മര്‍ക്കോസ് 14 : 314 : 9 ) • രാജകീയപ്രവേശനം (മത്തായി 21: 121 : 11 ) (മര്‍ക്കോസ് 11 : 111 : 11 ) (ലൂക്കാ 19 : 2819 : 40 ) • ഗ്രീക്കുകാര്‍ യേശുവിനെ തേടുന്നു • മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം • യഹൂദരുടെ അവിശ്വാസംഅദ്ധ്യായം 13ശിഷ്യന്‍മാരുടെ പാദം കഴുകുന്നു • യൂദാസിന്റെ വഞ്ചനയെക്കുറിച്ച് (മത്തായി 26: 2026 : 25 ) (മര്‍ക്കോസ് 14 : 1714 : 21 ) (ലൂക്കാ 22 : 2122 : 23 ) • പുതിയ പ്രമാണം • പത്രോസ് ഗുരുവിനെ നിഷേധിക്കും (മത്തായി 26: 3126 : 35 ) (മര്‍ക്കോസ് 14 : 2714 : 31 ) (ലൂക്കാ 22 : 3122 : 34 )അദ്ധ്യായം 14യേശു പിതാവിലേക്കുള്ള വഴി • പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നുഅദ്ധ്യായം 15മുന്തിരിച്ചെടിയും ശാഖകളും • ലോകം നിങ്ങളെ വെറുക്കുംഅദ്ധ്യായം 16പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം • ദുഃഖം സന്തോഷമായി മാറും • ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നുഅദ്ധ്യായം 17ശിഷ്യന്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുഅദ്ധ്യായം 18യേശുവിനെ ബന്ധിക്കുന്നു (മത്തായി 26: 4726 : 56 ) (മര്‍ക്കോസ് 14 : 4314 : 50 ) • പ്രധാന പുരോഹിതന്റെ മുമ്പില്‍ (മത്തായി 26: 5726 : 58 ) (മര്‍ക്കോസ് 14 : 5314 : 54 ) (ലൂക്കാ 22 : 5422 : 54 ) • പത്രോസ് തള്ളിപ്പറയുന്നു (മത്തായി 26: 6926 : 70 ) (മര്‍ക്കോസ് 14 : 6614 : 68 ) (ലൂക്കാ 22 : 5522 : 57 ) • പ്രധാനപുരോഹിതന്‍ ചോദ്യം ചെയ്യുന്നു (മത്തായി 26: 5926 : 66 ) (മര്‍ക്കോസ് 14 : 5514 : 64 ) (ലൂക്കാ 22 : 6622 : 71 ) • പത്രോസ് വീണ്ടും തള്ളിപ്പറയുന്നു (മത്തായി 26: 7126 : 75 ) (മര്‍ക്കോസ് 14 : 6914 : 72 ) (ലൂക്കാ 22 : 5822 : 62 ) • പീലാത്തോസിന്റെ മുമ്പില്‍ (മത്തായി 27: 127 : 2 ) (മത്തായി 27 : 1127 : 14 ) (മര്‍ക്കോസ് 15 : 115 : 5 ) (ലൂക്കാ 23 : 123 : 5 ) • മരണത്തിനു വിധിക്കപ്പെടുന്നു (മത്തായി 27: 1527 : 31 ) (മര്‍ക്കോസ് 15 : 615 : 20 ) (ലൂക്കാ 23 : 1323 : 25 )അദ്ധ്യായം 19യേശുവിനെ ക്രൂശിക്കുന്നു (മത്തായി 27: 3227 : 44 ) (മര്‍ക്കോസ് 15 : 2115 : 32 ) (ലൂക്കാ 23 : 2623 : 43 ) • യേശുവിന്റെ മരണം • പാര്‍ശ്വം പിളര്‍ക്കപ്പെടുന്നു • യേശുവിനെ സംസ്‌കരിക്കുന്നു (മത്തായി 27: 5727 : 61 ) (മര്‍ക്കോസ് 15 : 4215 : 47 ) (ലൂക്കാ 23 : 5023 : 56 )അദ്ധ്യായം 20ശൂന്യമായ കല്ലറ (മത്തായി 28: 128 : 10 ) (മര്‍ക്കോസ് 16 : 116 : 8 ) (ലൂക്കാ 24 : 124 : 12 ) • യേശു മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെടുന്നു (മര്‍ക്കോസ് 16: 916 : 11 ) • ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു (മത്തായി 28: 1628 : 20 ) (മര്‍ക്കോസ് 16 : 1416 : 18 ) (ലൂക്കാ 24 : 3624 : 49 ) • തോമസിന്റെ സംശയംഅദ്ധ്യായം 21യേശു വീണ്ടും പ്രത്യക്ഷപ്പെടുന്നു • പത്രോസ് അജപാലകന്‍ • യേശുവും വത്‌സലശിഷ്യനും