സുഭാഷിതങ്ങള്‍ 11
കള്ളത്രാസ് കര്‍ത്താവ് വെറുക്കുന്നു; ന്യായമായ തൂക്കം അവിടുത്തെസന്തോഷിപ്പിക്കുന്നു.
അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും.
സത്യസന്ധരുടെ വിശ്വസ്തത അവര്‍ക്കു വഴികാട്ടുന്നു; വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.
ക്രോധത്തിന്റെ ദിനത്തില്‍ സമ്പത്തുപ്രയോജനപ്പെടുകയില്ല.
നീതി മരണത്തില്‍നിന്നു മോചിപ്പിക്കുന്നു. നിഷ്‌കളങ്കന്റെ നീതി അവനെനേര്‍വഴിക്കു നടത്തുന്നു; ദുഷ്ടന്‍ തന്റെ ദുഷ്ടത നിമിത്തംനിപതിക്കുന്നു.
സത്യസന്ധരുടെ നീതി അവരെമോചിപ്പിക്കുന്നു; ദുഷ്ടരെ അവരുടെ അത്യാഗ്രഹംഅടിമകളാക്കുന്നു.
ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ നശിക്കും; അധര്‍മിയുടെ പ്രതീക്ഷവ്യര്‍ഥമായിത്തീരും.
നീതിമാന്‍ ദുരിതത്തില്‍നിന്ന്‌മോചിപ്പിക്കപ്പെടുന്നു; ദുഷ്ടന്‍ അതില്‍ കുടുങ്ങുകയും ചെയ്യുന്നു.
അധര്‍മി വാക്കുകൊണ്ട്അയല്‍ക്കാരനെ നശിപ്പിക്കും; നീതിമാന്‍ വിജ്ഞാനം നിമിത്തംവിമോചിതനാകും.
നീതിമാന്‍മാരുടെ ക്‌ഷേമത്തില്‍നഗരം ആഹ്ലാദിക്കുന്നു; ദുഷ്ടരുടെ നാശത്തില്‍ സന്തോഷത്തിന്റെ ആര്‍പ്പുവിളി മുഴങ്ങുന്നു.
സത്യസന്ധരുടെമേലുള്ള അനുഗ്രഹത്താല്‍ നഗരം ഉത്കര്‍ഷംപ്രാപിക്കുന്നു; ദുഷ്ടരുടെ വാക്കുനിമിത്തം അത്അധഃപതിക്കുന്നു;
അയല്‍ക്കാരനെ പുകഴ്ത്തിപ്പറയുന്നവന്‍ ബുദ്ധിശൂന്യനാണ്; ആലോചനാശീലമുള്ളവന്‍നിശ്ശബ്ദത പാലിക്കുന്നു.
ഏഷണി പറഞ്ഞുനടക്കുന്നവന്‍രഹസ്യം പരസ്യമാക്കുന്നു; വിശ്വസ്തന്‍ രഹസ്യം സൂക്ഷിക്കുന്നു.
മാര്‍ഗദര്‍ശനമില്ലാഞ്ഞാല്‍ ജനതനിലംപതിക്കും; ഉപദേഷ്ടാക്കള്‍ ധാരാളമുണ്ടെങ്കില്‍സുരക്ഷിതത്വമുണ്ട്.
അന്യന് ജാമ്യം നില്‍ക്കുന്നവന്‍ദുഃഖിക്കേണ്ടിവരും; ജാമ്യം നില്‍ക്കാത്തവന്‍ സുരക്ഷിതനാണ്.
ശാലീനയായ സ്ത്രീ ആദരം നേടുന്നു; ബലവാന്‍ സമ്പത്തും.
ദയാശീലന്‍ തനിക്കുതന്നെ ഗുണം ചെയ്യുന്നു; ക്രൂരന്‍ തനിക്കുതന്നെ ഉപദ്രവംവരുത്തിവയ്ക്കുന്നു;
ദുഷ്ടന്റെ പ്രതിഫലം അവനെ വഞ്ചിക്കുന്നു; നീതി വിതയ്ക്കുന്നവന്റെ പ്രതിഫലംസുനിശ്ചിതമാണ്.
നീതിയില്‍ നിലനില്‍ക്കുന്നവന്‍ ജീവിക്കും; തിന്‍മയെ പിന്തുടരുന്നവന്‍മരിക്കും.
വികടബുദ്ധികള്‍ കര്‍ത്താവിന്‌വെറുപ്പുളവാക്കുന്നു; നിഷ്‌കളങ്കര്‍ അവിടുത്തെസന്തോഷിപ്പിക്കുന്നു.
തിന്‍മ ചെയ്യുന്നവനു തീര്‍ച്ചയായുംശിക്ഷ ലഭിക്കും; നീതിമാന് മോചനവും.
വകതിരിവില്ലാത്ത സുന്ദരി,പന്നിയുടെ സ്വര്‍ണമൂക്കുത്തിക്കുതുല്യയാണ്.
നീതിമാന്‍മാരുടെ ആഗ്രഹംനന്‍മയിലേ ചെല്ലൂ; ദുഷ്ടരുടെ പ്രതീക്ഷ ക്രോധത്തിലും.
ഒരാള്‍ ഉദാരമായി നല്‍കിയിട്ടുംകൂടുതല്‍ ധനികനാകുന്നു; നല്‍കേണ്ടതു പിടിച്ചുവച്ചിട്ടുംമറ്റൊരുവന്റെ ദാരിദ്ര്യം വര്‍ധിക്കുന്നു.
ഉദാരമായി ദാനം ചെയ്യുന്നവന്‍ സമ്പന്നനാകും; ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും.
ധാന്യം പൂഴ്ത്തിവയ്ക്കുന്നവനെജനങ്ങള്‍ ശപിക്കുന്നു; അതു വില്‍പനയ്ക്കു വയ്ക്കുന്നവനെഅവര്‍ അനുഗ്രഹിക്കുന്നു.
നന്‍മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണ്അന്വേഷിക്കുന്നത്. തിന്‍മയെ തിരയുന്നവനു തിന്‍മതന്നെവന്നുകൂടുന്നു.
ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴും; നീതിമാന്‍ പച്ചിലപോലെ തഴയ്ക്കും.
കുടുംബദ്രോഹിക്ക് ഒന്നുംബാക്കിയുണ്ടാവുകയില്ല; ഭോഷന്‍ വിവേകിയുടെ ദാസനായിരിക്കും.
നീതിയുടെ ഫലം ജീവന്റെ വൃക്ഷമാണ്; അക്രമം ജീവനൊടുക്കുന്നു.
നീതിമാന്‍ കഷ്ടിച്ചു മാത്രമേരക്ഷപെടുന്നുള്ളുവെങ്കില്‍ ദുഷ്ടന്റെയും പാപിയുടെയുംസ്ഥിതി എന്തായിരിക്കും?