സുഭാഷിതങ്ങള്‍ 9

ജ്ഞാനവും മൗഢ്യവും
1

ജ്ഞാനം തന്റെ ഭവനം പണിയുകയുംഏഴു തൂണുകള്‍ നാട്ടുകയുംചെയ്തിരിക്കുന്നു.

2

അവള്‍ മൃഗങ്ങളെ കൊന്ന്, വീഞ്ഞു കലര്‍ത്തി, വിരുന്നൊരുക്കിയിരിക്കുന്നു.

3

നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഇടങ്ങളില്‍നിന്ന് ഇങ്ങനെ വിളിച്ചറിയിക്കാന്‍ അവള്‍ പരിചാരികമാരെ അയച്ചിരിക്കുന്നു.

4

അല്‍പബുദ്ധികളേ, ഇങ്ങോട്ടു വരുവിന്‍. ബുദ്ധിശൂന്യനോട് അവള്‍ പറയുന്നു:

5

വന്ന് എന്റെ അപ്പം ഭക്ഷിക്കുകയുംഞാന്‍ കലര്‍ത്തിയ വീഞ്ഞ്കുടിക്കുകയും ചെയ്യുവിന്‍.

6

ഭോഷത്തം വെടിഞ്ഞു ജീവിക്കുവിന്‍; അറിവിന്റെ പാതയില്‍ സഞ്ചരിക്കുവിന്‍.

7

പരിഹാസകനെ തിരുത്തുന്നവന്ശകാരം കിട്ടും; ദുഷ്ടനെ കുറ്റപ്പെടുത്തുന്നവന്ക്ഷതമേല്‍ക്കേണ്ടിവരും.

8

പരിഹാസകനെ കുറ്റപ്പെടുത്തരുത്,അവന്‍ നിന്നെ വെറുക്കും; വിവേകിയെ കുറ്റപ്പെടുത്തുക,അവന്‍ നിന്നെ സ്‌നേഹിക്കും.

9

വിവേകിയെ പ്രബോധിപ്പിക്കുക, അവന്‍ കൂടുതല്‍ വിവേകിയായിത്തീരും. നീതിമാനെ പഠിപ്പിക്കുക,അവന്‍ കൂടുതല്‍ ജ്ഞാനിയാകും.

10

ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം; പരിശുദ്ധനായവനെ അറിയുന്നതാണ്അറിവ്.

11

ഞാന്‍ നിമിത്തം നിന്റെ ദിനങ്ങള്‍ പെരുകും; നിന്റെ ആയുസ്‌സിനോടു കൂടുതല്‍സംവത്‌സരങ്ങള്‍ ചേരും.

12

നീ വിവേകിയെങ്കില്‍ പ്രയോജനംനിനക്കുതന്നെ; നീ പരിഹസിച്ചാല്‍ അതു നീതന്നെഏല്‍ക്കേണ്ടിവരും.

13

ഭോഷത്തം വായാടിയാണ്; അവള്‍ദുര്‍വൃത്തയും നിര്‍ലജ്ജയുമത്രേ.

14

അവള്‍ വാതില്‍ക്കല്‍ ഇരുപ്പുറപ്പിക്കുന്നു, നഗരത്തിലെ ഉയര്‍ന്ന സ്ഥലങ്ങള്‍ തന്റെ ഇരിപ്പിടമാക്കുന്നു.

15

വഴിയെ നേരേ പോകുന്നവരോട്അവള്‍ വിളിച്ചു പറയുന്നു:

16

അല്‍പബുദ്ധികളെ, ഇങ്ങോട്ടുകയറി വരുവിന്‍. ബുദ്ധിശൂന്യനോട് അവള്‍ പറയുന്നു:

17

മോഷ്ടിച്ച ജലം മധുരവും രഹസ്യത്തില്‍ തിന്ന അപ്പം രുചികരവുമാണ്.

18

എന്നാല്‍, അവിടെ മരണംപതിയിരിക്കുന്നുവെന്നും അവളുടെഅതിഥികള്‍ പാതാളഗര്‍ത്തങ്ങളിലാണെന്നും അവനുണ്ടോ അറിയുന്നു!