പ്രഭാഷകന്‍ 16

ദുഷ്ടനു ശിക്ഷ
1

കൊള്ളരുതാത്ത മക്കളുടെകൂട്ടത്തെ ആഗ്രഹിക്കരുത്; ദൈവഭയമില്ലാത്ത പുത്രരില്‍ആനന്ദിക്കുകയും അരുത്.

2

ദൈവഭയമില്ലാത്ത പുത്രര്‍പെരുകുമ്പോള്‍ ആനന്ദിക്കരുത്.

3

അവരുടെ ദീര്‍ഘായുസ്‌സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകള്‍ അര്‍പ്പിക്കേണ്ടാ; കാരണം, ദൈവഭയമുള്ള ഒരുവന്‍ ആയിരം പാപികളെക്കാള്‍ മെച്ചമാണ്. ദൈവഭയം ഇല്ലാത്ത മക്കള്‍ഉണ്ടാകുന്നതിനെക്കാള്‍ ഭേദംഅനപത്യനായി മരിക്കുന്നതാണ്.

4

വിവേകമുള്ള ഒരുവനാല്‍ നഗരംജനനിബിഡമാകും; നിയമനിഷ്ഠയില്ലാത്തഒരു വര്‍ഗംവഴി അതു ശൂന്യമാകും.

5

ഇങ്ങനെയുള്ള പലതും എന്റെ കണ്ണു കണ്ടിട്ടുണ്ട്; ഇതിനെക്കാള്‍ വലുത് എന്റെ ചെവി കേട്ടിട്ടുമുണ്ട്.

6

പാപികള്‍ സംഘംചേരുമ്പോള്‍അഗ്‌നി ജ്വലിക്കുന്നു; അനുസരണയില്ലാത്ത ജനതക്രോധം ആളിക്കത്തിക്കുന്നു;

7

സ്വശക്തിയില്‍ വിശ്വസിച്ച്, ദൈവത്തോടു മത്‌സരിച്ച പുരാതനമല്ലന്‍മാരോട്അവിടുന്ന് ക്ഷമിച്ചില്ല.

8

ലോത്തിന്റെ അയല്‍ക്കാരെ അഹങ്കാരംനിമിത്തം അവിടുന്ന് വെറുത്തു;അവരെ വെറുതെ വിട്ടില്ല.

9

നാശത്തിന് ഉഴിഞ്ഞിട്ട്, പാപംമൂലം തൂത്തെറിയപ്പെട്ട ജനത്തോട്അവിടുന്ന് കരുണകാണിച്ചില്ല.

10

കലാപത്തിന് അണിനിരന്ന ആറുലക്ഷം ദുര്‍വാശിക്കാരോടും അവിടുന്ന് കരുണകാണിച്ചില്ല.

11

ദുശ്ശാഠ്യക്കാരന്‍ ഒരുവനേയുള്ളുവെങ്കിലും അവന്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നെങ്കില്‍, അദ്ഭുതമാണ്; കരുണയും കോപവും കര്‍ത്താവിനോടുകൂടെയുണ്ട്; ക്ഷമിക്കുമ്പോഴും ക്രോധം ചൊരിയുമ്പോഴും അവിടുത്തെ ശക്തിയാണ് പ്രകടമാകുന്നത്.

12

അവിടുത്തെ കാരുണ്യംപോലെതന്നെശിക്ഷയും വലുതാണ്; പ്രവൃത്തികള്‍ക്കനുസരണമായിഅവിടുന്ന് മനുഷ്യനെ വിധിക്കുന്നു.

13

കൊള്ളമുതലുമായി പാപി രക്ഷപെടുകയില്ല; ദൈവഭക്തന്റെ ക്ഷമ വൃഥാ ആവുകയുമില്ല.

14

കരുണകാണിക്കാന്‍

15

കര്‍ത്താവ്അവസരം കണ്ടെത്തും;

16

പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലംഓരോരുത്തനും ലഭിക്കും.

17

ഇങ്ങനെ പറയരുത്: ഞാന്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കും, ഉന്നതത്തില്‍ ആരെന്നെ ഓര്‍ക്കും? അനേകം ആളുകളുടെ ഇടയില്‍ഞാന്‍ ശ്രദ്ധിക്കപ്പെടുകയില്ല. നിസ്‌സീമമായ സൃഷ്ടികളുടെഇടയില്‍ ഞാന്‍ ആരാണ്?

18

സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗവുംആഴവും ഭൂമിയും അവിടുത്തെസന്ദര്‍ശനത്തില്‍ വിറകൊള്ളും.

19

പര്‍വതങ്ങളും ഭൂമിയുടെ അടിസ്ഥാനങ്ങളും അവിടുത്തെ നോട്ടത്തില്‍ കുലുങ്ങും.

20

ഇതെപ്പറ്റി ആരും ധ്യാനിക്കുന്നില്ല; അവിടുത്തെ മാര്‍ഗങ്ങളെപ്പറ്റിആരും ചിന്തിക്കുന്നില്ല.

21

മനുഷ്യദൃഷ്ടിക്ക് അഗോചരമായകൊടുങ്കാറ്റുപോലെ അവിടുത്തെമിക്ക പ്രവൃത്തികളും മറഞ്ഞിരിക്കുന്നു.

22

അവിടുത്തെനീതിയുക്തമായപ്രവൃത്തികള്‍ ആരു പ്രഘോഷിക്കും? ആര് അവയ്ക്കുവേണ്ടി കാത്തിരിക്കും? പ്രതിഫലത്തിന്റെ ദിനം വിദൂരത്താണ്.

23

ഇങ്ങനെയാണു വിവേകശൂന്യന്‍വിചാരിക്കുന്നത്, ബുദ്ധിശൂന്യന്‍മൂഢമായി ചിന്തിക്കുന്നു.

മനുഷ്യനും പ്രപഞ്ചവും
24

മകനേ, ഞാന്‍ പറയുന്നതു കേട്ട്ജ്ഞാനം ആര്‍ജിക്കുക; എന്റെ വാക്കു സൂക്ഷ്മമായി മനസ്‌സിലാക്കുക.

25

സൂക്ഷ്മതയുള്ള ഉപദേശവും ജ്ഞാനവുമാണ് ഞാന്‍ നല്‍കുന്നത്.

26

ആദിയില്‍ കര്‍ത്താവ് സൃഷ്ടിച്ചപ്പോള്‍സൃഷ്ടികളുടെ കര്‍മരംഗവും നിര്‍ണയിച്ചു.

27

ശാശ്വതമായ ക്രമത്തിലാണ് അവയെസംവിധാനം ചെയ്തത്; അതു ഭാവിതലമുറകള്‍ക്കും ബാധകമാണ്; അവയ്ക്കു വിശപ്പോ ക്ഷീണമോ ഇല്ല; ഒരിക്കലും അവ കര്‍മത്തില്‍നിന്നുവിരമിക്കുന്നില്ല.

28

അവ പരസ്പരം തിക്കിത്തിരക്കുന്നില്ല. അവ ഒരിക്കലും അവിടുത്തെ വാക്കുധിക്കരിക്കുന്നില്ല.

29

കര്‍ത്താവ് ഭൂമിയെ നോക്കുകയുംതന്റെ നന്‍മകള്‍കൊണ്ട് അതിനെനിറയ്ക്കുകയും ചെയ്തു.

30

എല്ലാവിധ ജീവജാലങ്ങളെയുംകൊണ്ട് അവിടുന്ന് അതിന്റെ ഉപരിതലം നിറച്ചു; അവ മണ്ണിലേക്കു മടങ്ങും.