പ്രഭാഷകന്‍ 21

പാപം വര്‍ജിക്കുക
1

മകനേ, നീ പാപം ചെയ്തിട്ടുണ്ടോ? ഇനി ചെയ്യരുത്. പഴയ പാപങ്ങളില്‍ നിന്നുള്ളമോചനത്തിനായി പ്രാര്‍ഥിക്കുക.

2

സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന്‍ അപഹരിക്കും.

3

നിയമലംഘനം ഇരുവായ്ത്തലവാള്‍പോലെയാണ്; അതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങുകയില്ല.

4

ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു; അതുപോലെ അഹങ്കാരിയുടെ ഭവനംശൂന്യമായിത്തീരുന്നു.

5

ദരിദ്രന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കുന്നു; അവനു നീതി ലഭിക്കാന്‍ വൈകുകയില്ല.

6

ശാസന വെറുക്കുന്നവന്‍പാപികളുടെ വഴിയിലാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ഹൃദയം കൊണ്ടു പശ്ചാത്തപിക്കുന്നു.

7

വാക്ചാതുര്യമുള്ളവന്‍ പ്രശസ്തി നേടുന്നു; ജ്ഞാനി തന്റെ പാളിച്ച കണ്ടുപിടിക്കുന്നു.

8

അന്യന്റെ പണംകൊണ്ടു വീടുപണിയുന്നവന്‍ തന്റെ ശവകുടീരത്തിനു കല്ലു ശേഖരിക്കുന്നവനെപ്പോലെയാണ്.

9

ദുഷ്ടരുടെ സമൂഹം ചണനാരുകൂട്ടിവച്ചതുപോലെയാണ്; അവര്‍ അഗ്‌നിയില്‍ എരിഞ്ഞുതീരും.

10

പാപിയുടെ പാത കല്ലുപാകിമിനുസപ്പെടുത്തിയിരിക്കുന്നു; അത് അവസാനിക്കുന്നത് പാതാളത്തിലാണ്.

ജ്ഞാനിയും ഭോഷനും
11

നിയമവിധേയന്‍ വികാരങ്ങളെ നിയന്ത്രിക്കുന്നു; ജ്ഞാനം ദൈവഭക്തിയില്‍ പൂര്‍ണമാകുന്നു!

12

ബുദ്ധിസാമര്‍ഥ്യമില്ലാത്തവനെപഠിപ്പിക്കുക സാധ്യമല്ല; എന്നാല്‍, നീരസം വളര്‍ത്തുന്നഒരുതരം സാമര്‍ഥ്യമുണ്ട്.

13

ബുദ്ധിമാന്റെ ജ്ഞാനംകവിഞ്ഞൊഴുകുന്ന നദിപോലെ പെരുകുന്നു; അവന്റെ ഉപദേശം വറ്റാത്തനീരുറവയാണ്.

14

ഭോഷന്റെ മനസ്‌സ് ഓട്ടക്കലം പോലെയാണ്; അതില്‍ അറിവു തങ്ങിനില്‍ക്കുകയില്ല.

15

അറിവുള്ളവന്‍ ജ്ഞാനസൂക്തങ്ങള്‍കേള്‍ക്കുമ്പോള്‍ അവയെ പുകഴ്ത്തുകയും പരിപുഷ്ടമാക്കുകയും ചെയ്യും; ഭോഷന്‍ അവ പുച്ഛിച്ചു പുറംതള്ളും.

16

ഭോഷന്റെ സംസാരം ഭാരമുള്ളചുമടുപോലെയാണ്; ബുദ്ധിമാന്റെ സംഭാഷണംആനന്ദം ഉളവാക്കുന്നു.

17

സദസ്യര്‍ ബുദ്ധിമാന്റെ സംസാരംസ്വാഗതം ചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു.

18

ഭോഷനു ജ്ഞാനം വീണുതകര്‍ന്ന വീടുപോലെയാണ്; അജ്ഞന്റെ അറിവ്പരസ്പരബന്ധമില്ലാത്ത പുലമ്പലാണ്.

19

മൂഢനു വിദ്യാഭ്യാസം കാലുകളില്‍ ചങ്ങലപോലെയും വലത്തുകൈയില്‍വിലങ്ങുപോലെയും ആണ്;

20

ഭോഷന്‍ ഉറക്കെച്ചിരിക്കുന്നു; ബുദ്ധിമാന്‍ നിശ്ശബ്ദം പുഞ്ചിരിക്കുന്നു.

21

ബുദ്ധിമാനു വിദ്യ സ്വര്‍ണാഭരണം പോലെയും വലത്തുകൈയില്‍ വളപോലെയും ആണ്.

22

ഭോഷന്‍ വീട്ടിലേക്കു തള്ളിക്കയുന്നു; അനുഭവസമ്പന്നന്‍ ഉപചാരപൂര്‍വം അതിന്റെ മുമ്പില്‍ നില്‍ക്കുന്നു.

23

സംസ്‌കാരശൂന്യന്‍ വീട്ടിനുള്ളിലേക്ക്ഒളിഞ്ഞുനോക്കുന്നു; സംസ്‌കാരസമ്പന്നന്‍ പുറത്തുകാത്തുനില്‍ക്കുന്നു.

24

വാതിക്കല്‍ ഒളിഞ്ഞുനിന്നുശ്രദ്ധിക്കുന്നത് അപമര്യാദയാണ്; വിവേകി അങ്ങനെ ചെയ്യാന്‍ ലജ്ജിക്കും.

25

വ്യര്‍ഥഭാഷകന്‍ അന്യരുടെവാക്കുകള്‍ ആവര്‍ത്തിക്കുന്നു; വിവേകി വാക്കുകള്‍ തൂക്കി ഉപയോഗിക്കുന്നു.

26

ഭോഷന്റെ മനസ്‌സ് വായിലുംബുദ്ധിമാന്റെ വായ് മനസ്‌സിലുമാണ്.

27

ദൈവഭയമില്ലാത്തവന്‍ പ്രതിയോഗിയെശപിക്കുമ്പോള്‍ തന്നെത്തന്നെയാണ്ശപിക്കുന്നത്.

28

പരദൂഷകന്‍ തന്നെത്തന്നെ മലിനനാക്കുന്നു; അവന്‍ അയല്‍ക്കാര്‍ക്കു നിന്ദ്യനാണ്.