പ്രഭാഷകന്‍ 23

ആത്മനിയന്ത്രണത്തിനുവേണ്ടി പ്രാര്‍ഥന
1

എന്റെ പിതാവും ജീവിതത്തിന്റെ നിയന്താവുമായ കര്‍ത്താവേ, അവയുടെ ഇഷ്ടത്തിന് എന്നെഏല്‍പ്പിച്ചു കൊടുക്കരുതേ! അവനിമിത്തം ഞാന്‍ വീഴാനിടയാക്കരുതേ!

2

എന്റെ ചിന്തകളെ നേര്‍വഴിക്കുനയിക്കാന്‍ ഒരു ചാട്ടയും എന്റെ വികാരങ്ങള്‍ക്ക് വിവേകപൂര്‍ണമായനിയന്ത്രണവും ഉണ്ടായിരുന്നെങ്കില്‍! എന്റെ പാപങ്ങള്‍ ശിക്ഷിക്കപ്പെടാതെപോവുകയില്ല; എന്റെ കുറ്റങ്ങള്‍അവഗണിക്കപ്പെടുകയുമില്ല.

3

എന്റെ പാപങ്ങളും കുറ്റങ്ങളും പെരുകിഞാന്‍ എന്റെ ശത്രുക്കള്‍ക്ക് കീഴ്‌പ്പെടുകയോ അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കുകയോ ചെയ്യുകയില്ല.

4

എന്റെ പിതാവും ദൈവവുമായകര്‍ത്താവേ, എന്റെ ദൃഷ്ടികള്‍ഔദ്ധത്യം നിറഞ്ഞതാകരുതേ!

5

അധമവികാരങ്ങള്‍ക്കു ഞാന്‍ അടിമയാകരുതേ!

6

അമിതമായ ആഹാരപ്രിയമോ ഭോഗാസക്തിയോ എന്നെ കീഴടക്കാതിരിക്കട്ടെ! നിര്‍ലജ്ജമായ വികാരങ്ങള്‍ക്ക്എന്നെ ഏല്‍പിച്ചുകൊടുക്കരുതേ!

നാവിന്റെ വിനിയോഗം
7

കുഞ്ഞുങ്ങളേ, നാവിനെനിയന്ത്രിക്കേണ്ടതെങ്ങനെയെന്നുകേള്‍ക്കുവിന്‍; ഈ ഉപദേശം അനുസരിക്കുന്നവന്‍കുറ്റക്കാരനാവുകയില്ല.

8

പാപിയുടെ പതനത്തിനു കാരണംഅവന്റെ ചുണ്ടുകളാണ്; ചീത്ത പറയുന്നവന്റെയും അഹങ്കാരിയുടെയും വീഴ്ചയ്ക്കു കാരണം നാവുതന്നെ.

9

ആണയിടുന്ന ശീലം നന്നല്ല; പരിശുദ്ധന്റെ നാമം വെറുതെ ഉരുവിടരുത്.

10

നിരന്തരം പീഡിപ്പിക്കപ്പെടുന്ന അടിമയുടെ ശരീരത്തില്‍ മുറിവ് ഒഴിയാത്തതുപോലെ എല്ലായ്‌പ്പോഴും ദൈവനാമം വിളിച്ചുശപഥം ചെയ്യുന്നവന്‍ പാപത്തില്‍നിന്നു സ്വതന്ത്രനായിരിക്കുകയില്ല.

11

പതിവായി ആണയിടുന്നവന്‍അകൃത്യങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും; അവന്റെ ഭവനം ശിക്ഷയില്‍നിന്ന്ഒരിക്കലും മുക്തമാവുകയില്ല. ശപഥം നിറവേറ്റാതെ പോയാല്‍അവന്‍ കുറ്റക്കാരനാകും; മനഃപൂര്‍വം ലംഘിച്ചാല്‍ ഇരട്ടി പാപമുണ്ട്. കള്ളസത്യം ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടും; അവന്റെ ഭവനത്തില്‍ വിപത്തുകള്‍ നിറയും.

12

മരണതുല്യമായ ഒരുതരം ശപഥമുണ്ട്; യാക്കോബിന്റെ സന്തതികളുടെ ഇടയില്‍ ഒരിക്കലും അത് ഉണ്ടാകാതിരിക്കട്ടെ. ദൈവഭയമുള്ളവന്‍ ഇത്തരംതിന്‍മകളില്‍നിന്ന് അകന്നിരിക്കും; അവന്‍ പാപത്തില്‍ മുഴുകുകയില്ല.

13

അസഭ്യഭാഷണം ശീലിക്കരുത്;അതു പാപകരമാണ്.

14

വലിയവരുടെകൂടെയായിരിക്കുമ്പോള്‍മാതാപിതാക്കന്‍മാരെ അനുസ്മരിക്കുക; അല്ലെങ്കില്‍, നിന്നെത്തന്നെ മറന്നുള്ളനിന്റെ പെരുമാറ്റത്തില്‍ നീഅവരുടെ മുമ്പില്‍ വിഡ്ഢിയാകും; ജനിക്കാതിരുന്നെങ്കില്‍ എന്നു നീഅപ്പോള്‍ ആഗ്രഹിക്കുകയുംജന്‍മദിനത്തെ ശപിക്കുകയും ചെയ്യും.

15

നിന്ദനം ശീലിച്ചവന്‍ ജീവിതകാലത്ത്ഒരിക്കലും പക്വത നേടുകയില്ല.

ജഡിക പാപങ്ങള്‍
16

രണ്ടുകൂട്ടര്‍ പാപം വര്‍ദ്ധിപ്പിക്കുന്നു; മൂന്നാമതൊരു കൂട്ടര്‍ ക്രോധംക്ഷണിച്ചുവരുത്തുന്നു. വികാരംകൊണ്ടു ജ്വലിക്കുന്ന ഹൃദയംആളുന്നതീപോലെയാണ്; ജീവിതം പൂര്‍ണമായി നശിപ്പിക്കുന്നതുവരെ അത് അടങ്ങുകയില്ല; ഭോഗാസക്തിക്ക് അടിമപ്പെടുന്നവന്‍ അഗ്‌നി ദഹിപ്പിക്കുന്നതുവരെഅതില്‍നിന്നു സ്വതന്ത്രനാവുകയില്ല.

17

വ്യഭിചാരിക്ക് എല്ലാ അപ്പവും മധുരിക്കുന്നു: മരണംവരെ അവന്‍ പിന്‍മാറുകയില്ല.

18

വിവാഹ ഉടമ്പടി ലംഘിക്കുന്നവന്‍ആത്മഗതം ചെയ്യുന്നു: ആരാണ് എന്നെ കാണുക?ഇരുട്ട് എനിക്കു മറയാണ്. ഭിത്തികള്‍ എന്നെ ഒളിപ്പിക്കുന്നു,ആരും എന്നെ കാണുന്നില്ല. ഞാന്‍ എന്തിനു പേടിക്കണം? അത്യുന്നതന്‍ എന്റെ പാപങ്ങള്‍പരിഗണിക്കുകയില്ല.

19

മനുഷ്യനെമാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു; കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്റെ എല്ലാ മാര്‍ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു.

20

പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ അവിടുന്ന് അത് അറിഞ്ഞിരുന്നു; സൃഷ്ടിക്കുശേഷവും അങ്ങനെതന്നെ.

21

ഈ മനുഷ്യന്‍ നഗരവീഥികളില്‍വച്ചുശിക്ഷിക്കപ്പെടും; ഒട്ടും പ്രതീക്ഷിക്കാതിരുന്നിടത്തുവച്ചുപിടിക്കപ്പെടുകയും ചെയ്യും.

22

ഭര്‍ത്താവിനെ ഉപേക്ഷിച്ച് അന്യനില്‍നിന്ന് അവന് അവകാശിയെ നല്‍കുന്ന സ്ത്രീയും ഇങ്ങനെതന്നെ.

23

അവള്‍ അത്യുന്നതന്റെ നിയമം ലംഘിച്ചു; ഭര്‍ത്താവിനെ വഞ്ചിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട് അന്യപുരുഷനില്‍നിന്ന്‌സന്താനങ്ങള്‍ക്കു ജന്‍മം നല്‍കി.

24

അവളെ സമൂഹത്തിന്റെ മുമ്പാകെ കൊണ്ടുവരും; അവളുടെ സന്താനങ്ങളുടെമേല്‍ ശിക്ഷയുണ്ടാകും.

25

അവളുടെ കുഞ്ഞുങ്ങള്‍ വേരുപിടിക്കുകയോ ശാഖകള്‍ ഫലം പുറപ്പെടുവിക്കുകയോചെയ്യുകയില്ല.

26

അവള്‍ അവശേഷിപ്പിക്കുന്നത്ശാപഗ്രസ്തമായ ഓര്‍മയാണ്;അവളുടെ അപകീര്‍ത്തി മായുകയില്ല.

27

കര്‍ത്തൃഭയത്തെക്കാള്‍ ശ്രേഷ്ഠമോകര്‍ത്താവിന്റെ കല്‍പന അനുസരിക്കുന്നതിനെക്കാള്‍ മധുരമോ ആയി മറ്റൊന്നില്ലെന്ന്അവളെ അതിജീവിക്കുന്നവര്‍ അറിയും.

28

ദൈവത്തെ അനുസരിക്കുക വലിയബഹുമതിയും അവിടുത്തെ അംഗീകാരം ദീര്‍ഘായുസ്‌സുമാണ്.