പ്രഭാഷകന്‍ 35
നിയമം പാലിക്കുന്നത് നിരവധിബലികള്‍ അര്‍പ്പിക്കുന്നതിനുതുല്യമാണ്;
കല്‍പനകള്‍ അനുസരിക്കുന്നത്‌സമാധാനബലിക്കു തുല്യവും.
കരുണയ്ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്;
ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നു.
ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത്കര്‍ത്താവിനു പ്രീതികരമാണ്; അനീതി വര്‍ജിക്കുകപാപപരിഹാരബലിയാണ്.
വെറും കൈയോടെ കര്‍ത്താവിനെ സമീപിക്കരുത്.
എന്തെന്നാല്‍, ഇവയെല്ലാം അനുഷ്ഠിക്കാന്‍ നിയമം അനുശാസിക്കുന്നു.
നീതിമാന്റെ ബലി, ബലിപീഠത്തെഅഭിഷേകം ചെയ്യുന്നു; അതിന്റെ സുഗന്ധം അത്യുന്നതന്റെ സന്നിധിയിലേക്ക് ഉയരുന്നു.
നീതിമാന്റെ ബലി സ്വീകാര്യമാണ്;അതു വിസ്മരിക്കപ്പെടുകയില്ല.
കര്‍ത്താവിനെ മനം തുറന്നു മഹത്വപ്പെടുത്തുക; ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ലുബ്ധു കാട്ടരുത്.
കാഴ്ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്; സന്തോഷത്തോടെ ദശാംശം കൊടുക്കുക.
അത്യുന്നതന്‍ നല്‍കിയതുപോലെഅവിടുത്തേക്ക് തിരികെക്കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക.
കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.
കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്; അവിടുന്ന് സ്വീകരിക്കുകയില്ല.
അനീതിപൂര്‍വമായ ബലിയില്‍ആശ്രയിക്കരുത്; കര്‍ത്താവ് പക്ഷപാതമില്ലാത്തന്യായാധിപനാണ്.
അവിടുന്ന് ദരിദ്രനോടു പക്ഷപാതംകാണിക്കുന്നില്ല; തിന്‍മയ്ക്കു വിധേയനായവന്റെ പ്രാര്‍ഥന അവിടുന്ന് കേള്‍ക്കും.
അനാഥന്റെ പ്രാര്‍ഥനയോവിധവയുടെ പരാതികളോഅവിടുന്ന് അവഗണിക്കുകയില്ല.
തന്റെ കണ്ണീരിനു കാരണമായവനെതിരായിവിധവ വിലപിക്കുമ്പോള്‍
അവളുടെകവിളിലൂടെ കണ്ണീര്‍ ഒഴുകുകയില്ലേ?
കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്; അവന്റെ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു.
വിനീതന്റെ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു; അതു കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ അവന്‍ സ്വസ്ഥനാവുകയില്ല;
ന്യായവിധി നടത്തി നിഷ്‌കളങ്കനുനീതി നല്‍കാന്‍ അത്യുന്നതന്‍സന്ദര്‍ശിക്കുന്നതുവരെ അവന്‍ പിന്‍വാങ്ങുകയില്ല.
കര്‍ത്താവ് വൈകുകയോസ്വസ്ഥനായിരിക്കുകയോ ഇല്ല. അവിടുന്ന് നിര്‍ദയന്റെ അരക്കെട്ട്തകര്‍ക്കുകയും ജനതകളോടുപകരംവീട്ടുകയും ചെയ്യും. ധിക്കാരികളുടെ കൂട്ടത്തെനിര്‍മാര്‍ജനം ചെയ്യുകയും അനീതി പ്രവര്‍ത്തിക്കുന്നവന്റെ ചെങ്കോല്‍ തകര്‍ത്തുകളയുകയും ചെയ്യും.
മനുഷ്യനു പ്രവൃത്തിക്കൊത്തുംപ്രയത്‌നങ്ങള്‍ക്ക് അവയുടെവൈഭവത്തിന് അനുസരിച്ചുംഅവിടുന്ന് പ്രതിഫലം നല്‍കും;
തന്റെ ജനത്തിന്റെ പരാതികള്‍ക്കുവിധി കല്‍പിച്ച് തന്റെ കരുണയില്‍അവരെ ആനന്ദിപ്പിക്കും.
വരള്‍ച്ചയുടെ നാളുകളില്‍ മഴക്കാറുപോലെ കഷ്ടതയില്‍ കര്‍ത്താവിന്റെ കരുണആശ്വാസപ്രദമാണ്.