പ്രഭാഷകന്‍ 39

നിയമപണ്ഡിതന്‍
1

അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്പര്യമുള്ളവന്‍ എല്ലാ പൗരാണികജ്ഞാനവും ആരാഞ്ഞ് അറിയുകയും പ്രവചനങ്ങളില്‍ ഔത്‌സുക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

2

അവന്‍ വിശ്രുതരുടെ വാക്കു വിലമതിക്കുകയും ഉപമകളുടെ പൊരുള്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യും.

3

അവന്‍ ആപ്തവാക്യങ്ങളുടെ ആന്തരാര്‍ഥം തേടുകയും ഉപമകളുടെ നിഗൂഢതകളെ സ്വായത്തമാക്കുകയും ചെയ്യുന്നു.

4

അവന്‍ മഹാന്‍മാരെ സേവിക്കുന്നു; ഭരണാധിപന്‍മാരുടെ മുമ്പിലുംഅവനു പ്രവേശനമുണ്ട്. വിദേശരാജ്യങ്ങളില്‍ അവന്‍ സഞ്ചരിക്കും; മനുഷ്യരുടെ നന്‍മതിന്‍മകള്‍ അവന്‍ വേര്‍തിരിച്ചറിയുന്നു.

5

സ്രഷ്ടാവായ കര്‍ത്താവിനെ അന്വേഷിക്കാന്‍ അവന്‍ അതിരാവിലെ താത്പര്യപൂര്‍വംഎഴുന്നേല്‍ക്കുന്നു; അവന്‍ അത്യുന്നതന്റെ മുമ്പില്‍പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നു; അവന്‍ പാപമോചനത്തിനായിയാചിക്കുന്നു.

6

സര്‍വശക്തനായ കര്‍ത്താവു കനിഞ്ഞാല്‍ ജ്ഞാനത്തിന്റെ ചൈതന്യം അവനില്‍ നിറയും; വിജ്ഞാനവചസ്‌സുകള്‍ പൊഴിഞ്ഞ്പ്രാര്‍ഥനാപൂര്‍വം അവന്‍ കര്‍ത്താവിനു നന്ദി പറയും.

7

അവന്റെ ചിന്തയും അറിവുംനേരായ മാര്‍ഗത്തിലേക്കു തിരിയും; അവിടുത്തെ രഹസ്യങ്ങളെക്കുറിച്ചുധ്യാനിക്കുകയും ചെയ്യും.

8

അവന്‍ പ്രബോധനങ്ങളിലൂടെഅറിവു പ്രകടമാക്കുകയും കര്‍ത്താവിന്റെ ഉടമ്പടിയുടെ നിബന്ധനകളില്‍ അഭിമാനം കൊള്ളുകയും ചെയ്യും.

9

അനേകര്‍ അവന്റെ ജ്ഞാനത്തെ പുകഴ്ത്തും; അതൊരിക്കലും മാഞ്ഞുപോവുകയില്ല; അവന്റെ സ്മരണ അപ്രത്യക്ഷമാവുകയില്ല; അവന്റെ നാമം തലമുറകളിലൂടെ ജീവിക്കും.

10

ജനതകള്‍ അവന്റെ വിജ്ഞാനംപ്രഘോഷിക്കും; സമൂഹം അവന്റെ സ്തുതി ഉദ്‌ഘോഷിക്കും.

11

ദീര്‍ഘകാലം ജീവിച്ചിരുന്നാല്‍ആയിരങ്ങളുടേതിനെക്കാള്‍ ശ്രേഷ്ഠമായ ഒരു നാമം അവന്‍ അവശേഷിപ്പിക്കും; അവന്‍ മരണമടഞ്ഞാലും അതു നിലനില്‍ക്കും. സ്രഷ്ടാവായ ദൈവത്തിനു സ്തുതി

12

സുചിന്തിതമായ കാര്യങ്ങള്‍ എനിക്ക്ഇനിയും പറയാനുണ്ട്; പൂര്‍ണചന്ദ്രനെപ്പോലെഞാന്‍ പൂരിതനാണ്.

13

വിശ്വസ്തന്‍മാരായ പുത്രന്‍മാരേ,എന്റെ വാക്കുകേട്ട് അരുവിക്കരയിലെ പനിനീര്‍ച്ചെടിപോലെ മൊട്ടിടുവിന്‍.

14

കുന്തുരുക്കംപോലെ സൗരഭ്യം പരത്തുകയും ലില്ലിപോലെ പൂവണിയുകയും ചെയ്യുവിന്‍. സുഗന്ധം പരത്തുകയും സ്തുതിഗീതംആലപിക്കുകയും ചെയ്യുവിന്‍; കര്‍ത്താവിന്റെ എല്ലാ പ്രവൃത്തികളും നിമിത്തം അവിടുത്തെ വാഴ്ത്തുവിന്‍.

15

സ്തുതികളോടും ഗാനാലാപത്തോടുംവീണാനാദത്തോടും കൂടെ അവിടുത്തെനാമത്തെ മഹത്വപ്പെടുത്തുകയും അവിടുത്തോടുനന്ദി പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ ഇങ്ങനെ പറയണം:

16

എല്ലാം കര്‍ത്താവിന്റെ പ്രവൃത്തിയാണ്, അവയെല്ലാം അത്യുത്തമമാണ്, അവിടുന്ന് കല്‍പിക്കുന്നതൊക്കെയുംഅവിടുത്തെനാമത്തില്‍ നിര്‍വഹിക്കപ്പെടും.

17

ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല; യഥാകാലം എല്ലാം വെളിവാകും. അവിടുന്ന് അരുളിച്ചെയ്തപ്പോള്‍ ജലം കുന്നുകൂടി. അവിടുന്ന് കല്‍പിച്ചപ്പോള്‍ജലാശയങ്ങള്‍ ഉണ്ടായി.

18

അവിടുന്ന് കല്‍പിക്കുമ്പോള്‍അവിടുത്തെ ഇഷ്ടം നിറവേറുന്നു; അവിടുത്തെ രക്ഷാകരശക്തിയെപരിമിതമാക്കുക ആര്‍ക്കും സാധ്യമല്ല.

19

മര്‍ത്ത്യന്റെ പ്രവൃത്തികള്‍അവിടുന്ന് കാണുന്നു; അവിടുത്തെ ദൃഷ്ടിയില്‍നിന്ന്ഒന്നും മറഞ്ഞിരിക്കുന്നില്ല.

20

അനാദിമുതല്‍ അനന്തതവരെഅവിടുന്ന് അവയെ കണ്ടുകൊണ്ടിരിക്കുന്നു; അവിടുത്തേക്ക് ഒന്നും വിസ്മയകരമല്ല.

21

ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെ ആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല; ഓരോന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌നിശ്ചിതോപയോഗത്തിനാണ്.

22

അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; വെള്ളപ്പൊക്കംപോലെ അതിനെ കുതിര്‍ക്കുന്നു.

23

അവിടുന്ന് ശുദ്ധജലത്തെ ഉപ്പാക്കിമാറ്റുന്നതുപോലെ ജനതകള്‍അവിടുത്തെ കോപത്തിനിരയാകും.

24

വിശുദ്ധര്‍ക്ക് അവിടുത്തെമാര്‍ഗം ഋജുവാണ്; ദുഷ്ടര്‍ക്ക് പ്രതിബന്ധങ്ങള്‍ നിറഞ്ഞതും.

25

തിന്‍മ ദുഷ്ടര്‍ക്കെന്നപോലെനന്‍മ ശിഷ്ടര്‍ക്കുവേണ്ടിആദിമുതല്‍തന്നെ സൃഷ്ടിക്കപ്പെട്ടു.

26

മനുഷ്യന്റെ ജീവിതത്തിലെപ്രാഥമികാവശ്യങ്ങള്‍ ജലം, അഗ്‌നി,ഇരുമ്പ്, ഉപ്പ്, ഗോതമ്പ്, പാല്, തേന്‍വീഞ്ഞ്, എണ്ണ, വസ്ത്രം ഇവയാണ്.

27

ദൈവഭക്തര്‍ക്ക് ഇവയെല്ലാം നന്‍മയായുംദുഷ്ടര്‍ക്കു തിന്‍മയായും പരിണമിക്കുന്നു.

28

പ്രതികാരത്തിനായി സൃഷ്ടിക്കപ്പെട്ടകാറ്റുകള്‍ ഉണ്ട്; കോപാവേശത്താല്‍ അവ ആഞ്ഞടിക്കുന്നു; സംഹാരമുഹൂര്‍ത്തത്തില്‍ അവശക്തി മുഴുവന്‍ ചൊരിഞ്ഞ്സ്രഷ്ടാവിന്റെ കോപം ശമിപ്പിക്കും.

29

അഗ്‌നിയും കന്‍മഴയുംക്ഷാമവും മഹാമാരിയും പ്രതികാരത്തിനുവേണ്ടിസൃഷ്ടിക്കപ്പെട്ടവയത്രേ.

30

ഹിംസ്രജന്തുക്കളുടെ ദംഷ്ട്രകളുംതേളുകളും അണലികളും,ദൈവഭയമില്ലാത്തവനെ ശിക്ഷിച്ചുനശിപ്പിക്കാനുള്ള വാളും അങ്ങനെതന്നെ.

31

അവിടുത്തെ കല്‍പനയില്‍ അവആഹ്‌ളാദം കൊള്ളുകയും കര്‍ത്തവ്യനിര്‍വഹണത്തിനുവേണ്ടിഒരുങ്ങിയിരിക്കുകയും ചെയ്യുന്നു; സമയം വരുമ്പോള്‍ അവ അവിടുത്തെവാക്കു ലംഘിക്കുകയില്ല.

32

ആദിമുതല്‍ തന്നെ ഇത് എനിക്കുബോധ്യപ്പെടുകയാല്‍ ഞാന്‍ അതെപ്പറ്റി ചിന്തിച്ചു രേഖപ്പെടുത്തി.

33

കര്‍ത്താവിന്റെ പ്രവൃത്തികള്‍ ഉത്തമമാണ്; യഥാസമയം അവിടുന്ന്ആവശ്യങ്ങള്‍ നിറവേറ്റുന്നു.

34

ഒന്ന് മറ്റൊന്നിനെക്കാള്‍ മോശമാണെന്നു പറയാനാവില്ല; ഓരോന്നും യഥാകാലം നന്‍മയായി തെളിയും.

35

അതിനാല്‍, പൂര്‍ണഹൃദയത്തോടെഉച്ചത്തില്‍ ഗീതം ആലപിച്ച്കര്‍ത്താവിന്റെ നാമം വാഴ്ത്തുവിന്‍.