പ്രഭാഷകന്‍ 42

1

താഴെപ്പറയുന്ന കാര്യങ്ങളില്‍നീ ലജ്ജിക്കുകയോ മറ്റുള്ളവരെഭയന്ന് പാപം ചെയ്യുകയോ അരുത്.

2

അത്യുന്നതന്റെ നിയമം, അവിടുത്തെ ഉടമ്പടി, അപരാധനെ കുറ്റം വിധിക്കുക,

3

പങ്കാളിയും സഹയാത്രികനുമായികണക്കുതീര്‍ക്കുക, സ്‌നേഹിതരുടെ പിതൃസ്വത്തു വിഭജിക്കുക,

4

കൂടുതലോകുറവോ വരാതെ അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കുക,

5

കച്ചവടത്തില്‍ ലാഭം നേടുക, കുട്ടികള്‍ക്കു നല്ല ശിക്ഷണം നല്‍കുക, ദുഷ്ടനായ ദാസന് തക്കശിക്ഷ കൊടുക്കുക ഇവയൊന്നിലും നീ ലജ്ജിക്കേണ്ടാ.

6

അവിശ്വസ്തയായ ഭാര്യയെ നിലയ്ക്കുനിര്‍ത്തുന്നതും നന്ന്; അനേകര്‍ ഉള്ളിടത്തു സാധനങ്ങള്‍പൂട്ടി സൂക്ഷിക്കുന്നതും നന്ന്.

7

എല്ലാ ഇടപാടുകളിലും കണക്കുവയ്ക്കണം; ക്രയവിക്രയങ്ങളില്‍ രേഖ സൂക്ഷിക്കണം.

8

അജ്ഞനെയോ വിഡ്ഢിയെയോചെറുപ്പക്കാരുമായി ശണ്ഠകൂടുന്നവൃദ്ധനെയോ ഉപദേശിക്കുന്നതില്‍ ലജ്ജി ക്കേണ്ട; അപ്പോള്‍ നീ അറിവുള്ളവനാണെന്ന്‌വ്യക്തമാവുകയും എല്ലാവരുംനിന്നെ അംഗീകരിക്കുകയും ചെയ്യും.

മകളെക്കുറിച്ച് ആകുലത
9

മകള്‍ സ്വയമറിയാതെതന്നെ പിതാവിനെജാഗരൂകതയുള്ളവനാക്കുന്നു; അവളെക്കുറിച്ചുള്ള വിചാരം അവന്റെ നിദ്രഅപഹരിച്ചുകളയുന്നു; യൗവനത്തില്‍ അവള്‍ വിവാഹിതയാകുമോ എന്നും വിവാഹത്തിനുശേഷം അവള്‍ ഭര്‍ത്താവിന് അഹിതയാകുമോ എന്നും ഓര്‍ത്ത് ആകുലനാകുന്നു.

10

കന്യകയായിരിക്കുമ്പോള്‍ അവള്‍കളങ്കിതയും പിതൃഭവനത്തില്‍വച്ച് ഗര്‍ഭിണിയും ആകുമോ എന്നു ഭയപ്പെടുന്നു; ഭര്‍ത്തൃമതിയെങ്കില്‍ അവിശ്വസ്തയോവന്ധ്യയോ ആകുമോ എന്നും ശങ്കിക്കുന്നു.

11

ദുശ്ശാഠ്യക്കാരിയായ പുത്രിയെകര്‍ശനമായി സൂക്ഷിക്കുക; അല്ലെങ്കില്‍, അവള്‍ നിന്നെശത്രുക്കളുടെ പരിഹാസപാത്രവും, നഗരത്തില്‍ സംസാരവിഷയവും ജനമധ്യേ അപമാനിതനും ആക്കും; സമൂഹത്തിന്റെ മുമ്പില്‍ നിനക്കുലജ്ജിക്കേണ്ടിവരും.

12

ആരുടെയും ആകാരഭംഗി നോക്കിയിരിക്കരുത്; സ്ത്രീകളുടെ ഇടയില്‍ ഇരിക്കയുമരുത്.

13

വസ്ത്രത്തില്‍നിന്നു കീടങ്ങള്‍എന്നപോലെ സ്ത്രീയില്‍നിന്നുദുഷ്ടത വരുന്നു.

14

സ്ത്രീയുടെ നന്‍മയെക്കാള്‍ ഭേദമാണ്പുരുഷന്റെ ദുഷ്ടത; സ്ത്രീയാണ് ലജ്ജയും അപമാനവും വരുത്തുന്നത്.

പ്രപഞ്ചത്തില്‍ ദൈവമഹത്വം
15

ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ പ്രവൃത്തികളെ അനുസ്മരിക്കുകയും ഞാന്‍ കണ്ടതു പ്രഘോഷിക്കുകയും ചെയ്യും; കര്‍ത്താവിന്റെ പ്രവൃത്തികള്‍ വചനംവഴി നിര്‍വഹിക്കപ്പെടുന്നു.

16

സൂര്യന്‍ തന്റെ കിരണങ്ങള്‍കൊണ്ട്എല്ലാ വസ്തുക്കളെയും കടാക്ഷിക്കുന്നു; കര്‍ത്താവിന്റെ മഹത്വം എല്ലാസൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു.

17

കര്‍ത്താവിന്റെ വിസ്മയനീയമായപ്രവൃത്തികള്‍ അവിടുത്തെവിശുദ്ധര്‍ക്കുപോലും അവര്‍ണനീയമാണ്; പ്രപഞ്ചം മുഴുവന്‍ തന്റെ മഹത്വത്തില്‍നിലകൊള്ളാന്‍വേണ്ടി സര്‍വശക്തനായ കര്‍ത്താവ്‌സ്ഥാപിച്ചവയത്രേ അവ.

18

അവിടുന്ന് ആഴിയുടെ അഗാധത്തെയുംമനുഷ്യഹൃദയങ്ങളെയും പരിശോധിച്ച് അവയുടെ നിഗൂഢതകള്‍ ഗ്രഹിക്കുന്നു; അറിയേണ്ടതെല്ലാം അവിടുന്നറിയുന്നു; കാലത്തിന്റെ സൂചനകള്‍അവിടുന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.

19

ഭൂതവും ഭാവിയും അവിടുന്ന്പ്രഖ്യാപിക്കുന്നു; നിഗൂഢരഹസ്യങ്ങള്‍ അവിടുന്ന്‌വെളിപ്പെടുത്തുന്നു.

20

ഒരു ചിന്തയും അവിടുത്തേക്കജ്ഞാതമല്ല; ഒരു വാക്കും കര്‍ത്താവിനു മറഞ്ഞിരിക്കുന്നില്ല.

21

അവിടുത്തെ ജ്ഞാനത്തിന്റെ മഹിമകള്‍ അവിടുന്ന് ക്രമീകരിച്ചിരിക്കുന്നു; അവിടുന്ന് അനാദിമുതല്‍ അനന്തതവരെ സ്ഥിതിചെയ്യുന്നു. ഒന്നും കൂട്ടാനോ കുറയ്ക്കാനോസാധിക്കുകയില്ല; അവിടുത്തേക്ക് ഉപദേശകരെയും ആവശ്യമില്ല.

22

അവിടുത്തെ പ്രവൃത്തികള്‍ എത്ര അഭികാമ്യം! അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്!

23

അവയെല്ലാം എന്നേക്കും ജീവിക്കുകയുംനിലനില്‍ക്കുകയും ചെയ്യുന്നു; സ്വധര്‍മത്തോടു വിശ്വസ്തത പുലര്‍ത്തുന്നു.

24

എല്ലാവസ്തുക്കളും ജോടികളായി,ദ്വന്ദ്വങ്ങളായി, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഒന്നും അപൂര്‍ണമല്ല.

25

ഒന്ന് മറ്റൊന്നിന് പൂരകമാണ്; അവിടുത്തെ മഹത്വം ദര്‍ശിച്ച്ആര്‍ക്കെങ്കിലും മതിവരുമോ?