പ്രഭാഷകന്‍ 51

കൃതജ്ഞതാഗീതം
1

കര്‍ത്താവും രാജാവുമായവനേ, അങ്ങേക്കു ഞാന്‍ നന്ദിപറയുന്നു; എന്റെ രക്ഷകനും ദൈവവുമായിഅങ്ങയെ ഞാന്‍ സ്തുതിക്കുന്നു; അങ്ങയുടെ നാമത്തിനു ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.

2

എന്തെന്നാല്‍, അവിടുന്ന് എന്റെ സംരക്ഷകനും സഹായനും ആയിരുന്നു; അവിടുന്ന് എന്റെ ശരീരത്തെനാശത്തില്‍നിന്നു രക്ഷിക്കുകയും പരദൂഷകന്റെ വലയില്‍നിന്നും,വ്യാജംപറയുന്നവന്റെ ചുണ്ടുകളില്‍നിന്നും എന്നെ മോചിപ്പിക്കുകയും ചെയ്തു; എന്നെ വലയംചെയ്തവര്‍ക്കെതിരേഅവിടുന്ന് എന്നെ സഹായിച്ചു.

3

എന്നെ വിഴുങ്ങാന്‍ പകയോടെകാത്തിരുന്നവരില്‍നിന്ന് എന്റെ ജീവനെ വേട്ടയാടിയവരുടെ കരങ്ങളില്‍നിന്ന്, ഞാന്‍ സഹിച്ച നിരവധി പീഡനങ്ങളില്‍നിന്ന്, അങ്ങയുടെ കാരുണ്യാതിരേകവും നാമത്തിന്റെ മഹത്വവും എന്നെ മോചിപ്പിച്ചു.

4

ഞാന്‍ കൊളുത്താതെ എനിക്കുചുറ്റും എരിഞ്ഞഅഗ്‌നിയില്‍നിന്ന് അവിടുന്ന്എന്നെ രക്ഷിച്ചു.

5

പാതാളത്തിന്റെ അടിത്തട്ടില്‍നിന്ന്, അശുദ്ധിയും വഞ്ചനയുംനിറഞ്ഞനാവില്‍നിന്ന്,

6

രാജാവിനോടു ദൂഷണം പറയുന്നഅനീതി നിറഞ്ഞനാവില്‍നിന്ന്, അവിടുന്ന് എന്നെ മോചിപ്പിച്ചു. ഞാന്‍ മരണത്തോട് അടുത്തു; എന്റെ ജീവന്‍ പാതാളത്തിന്റെ അഗാധത്തെ സമീപിച്ചു.

7

എല്ലാവശത്തും നിന്ന് അവരെന്നെവലയംചെയ്തു; എന്നെ സഹായിക്കാന്‍ ആരുമുണ്ടായില്ല; മനുഷ്യരുടെ സഹായത്തിനുവേണ്ടി ഞാന്‍ ചുറ്റും നോക്കി, ആരെയും കണ്ടില്ല.

8

കര്‍ത്താവേ, അപ്പോള്‍ ഞാന്‍ അങ്ങയുടെ കാരുണ്യം അനുസ്മരിച്ചു; പണ്ടുമുതലുള്ള അങ്ങയുടെ പ്രവൃത്തികളും. അങ്ങയില്‍ പ്രത്യാശ അര്‍പ്പിക്കുന്നവരെഅവിടുന്ന് രക്ഷിക്കുന്നു; ശത്രുകരങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുന്നു.

9

ഭൂമിയില്‍നിന്ന് എന്റെ പ്രാര്‍ഥനകള്‍ ഉയര്‍ന്നു; മരണത്തില്‍നിന്നു മോചനത്തിനായിഞാന്‍ പ്രാര്‍ഥിച്ചു.

10

ക്‌ളേശകാലങ്ങളില്‍ അഹങ്കാരിയുടെ മധ്യേ ഞാന്‍ നിരാശ്രയനായി നിന്നപ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ എന്ന്എന്റെ നാഥനും പിതാവുമായ കര്‍ത്താവിനോടു കേണപേക്ഷിച്ചു.

11

അങ്ങയുടെ നാമം ഞാന്‍ നിരന്തരംപ്രകീര്‍ത്തിക്കും; അങ്ങേക്ക് ഞാന്‍ കൃതജ്ഞതാസ്‌തോത്രങ്ങള്‍ ആലപിക്കും; എന്റെ പ്രാര്‍ഥന അവിടുന്ന് ശ്രവിച്ചു.

12

അവിടുന്ന് എന്നെ നാശത്തില്‍നിന്നുരക്ഷിക്കുകയും ദുഃസ്ഥിതിയില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. അതിനാല്‍ ഞാന്‍ അങ്ങേക്കുനന്ദിയും സ്തുതിയും അര്‍പ്പിക്കും; കര്‍ത്താവിന്റെ നാമത്തെ ഞാന്‍ വാഴ്ത്തും.

13

യാത്രകള്‍ ആരംഭിക്കുന്നതിനുമുമ്പ് ചെറുപ്പത്തില്‍തന്നെ ജ്ഞാനത്തിനുവേണ്ടി ഞാന്‍ ഹൃദയംതുറന്നു പ്രാര്‍ഥിച്ചു.

14

ദേവാലയത്തിനുമുമ്പില്‍അവള്‍ക്കുവേണ്ടി ഞാന്‍ യാചിച്ചു; അവസാനംവരെ ഞാന്‍ അവളെ തേടും.

15

മുന്തിരി പുഷ്പിക്കുന്നതുമുതല്‍പഴുക്കുന്നതുവരെ എന്റെ ഹൃദയം അവളില്‍ ആനന്ദിച്ചു. ഞാന്‍ നേരിയ പാതയില്‍ ചരിച്ചു;യൗവനംമുതല്‍ ഞാന്‍ അവളുടെകാലടികളെ പിന്തുടര്‍ന്നു;

16

അല്‍പം ശ്രദ്ധിച്ചതേയുള്ളു,എനിക്ക് അവളെ ലഭിച്ചു; ധാരാളം പ്രബോധനങ്ങളും ലഭിച്ചു.

17

അതില്‍ ഞാന്‍ മുന്നേറി; എനിക്കു ജ്ഞാനം നല്‍കിയവനെഞാന്‍ മഹത്വപ്പെടുത്തും.

18

ജ്ഞാനത്തിനൊത്തു ജീവിക്കാന്‍ ഞാന്‍ ഉറച്ചു. നന്‍മയ്ക്കുവേണ്ടി ഞാന്‍ തീക്ഷ്ണമായി ഉത്‌സാഹിച്ചു. ഞാന്‍ ഒരിക്കലും ലജ്ജിതനാവുകയില്ല.

19

ജ്ഞാനതൃഷ്ണ എന്നില്‍ ജ്വലിച്ചു; ഞാന്‍ നിഷ്ഠയോടെ പെരുമാറി; ഞാന്‍ സ്വര്‍ഗത്തിലേക്കു കൈകളുയര്‍ത്തി അവളെക്കുറിച്ചുള്ള എന്റെ അജ്ഞതയെപ്രതി വിലപിച്ചു.

20

ഞാന്‍ എന്റെ ഹൃദയം അവളിലേക്കു തിരിച്ചു. ശുദ്ധീകരണത്തിലൂടെ ഞാന്‍ അവളെ കണ്ടെത്തി. ആരംഭംമുതലേ അവളില്‍നിന്ന്ഞാന്‍ അറിവുനേടി; ഞാന്‍ ഉപേക്ഷിക്കപ്പെടുകയില്ല.

21

അവളെ അന്വേഷിക്കുന്നതില്‍ഞാന്‍ ആവേശംപൂണ്ടു; എനിക്കൊരു നിധി കൈവന്നു.

22

കര്‍ത്താവ് എനിക്കൊരു നാവുനല്‍കി; അതുപയോഗിച്ചു ഞാന്‍ അവിടുത്തെപ്രകീര്‍ത്തിക്കും.

23

അറിവു ലഭിച്ചിട്ടില്ലാത്തവര്‍എന്റെ അടുക്കല്‍ വരട്ടെ; അവര്‍ എന്റെ വിദ്യാലയത്തില്‍ വസിക്കട്ടെ.

24

ജ്ഞാനം ഇല്ലെന്നു പരാതിപറയുന്നനിങ്ങള്‍ ഹൃദയദാഹംശമിപ്പിക്കാത്തത് എന്തുകൊണ്ട്?

25

ഞാന്‍ വിളിച്ചു പറഞ്ഞു;സൗജന്യമായി അവളെ നേടുക;

26

അവളുടെ നുകത്തിനു കഴുത്ത്ചായിച്ചുകൊടുക്കുക; പ്രബോധനം സ്വീകരിക്കുക; അത് സമീപത്തുതന്നെയുണ്ട്.

27

ഞാന്‍ കുറച്ചേ അധ്വാനിച്ചുള്ളു; എനിക്ക് ഏറെ വിശ്രമം കിട്ടിഎന്നു കാണുവിന്‍.

28

വെള്ളി മുടക്കി വിദ്യ നേടിയാല്‍ഏറെ സ്വര്‍ണം കരസ്ഥമാക്കാം.

29

നിങ്ങളുടെ ഹൃദയം അവിടുത്തെകരുണയില്‍ ആഹ്‌ളാദിക്കട്ടെ! അവിടുത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ ലജ്ജിതരാകാതിരിക്കട്ടെ!

30

നിശ്ചിതസമയത്തിനു മുമ്പ്‌ജോലി പൂര്‍ത്തിയാക്കുവിന്‍; യഥാകാലം ദൈവം നിങ്ങള്‍ക്കുപ്രതിഫലം നല്‍കും.