തോബിത് 9

പണം വാങ്ങുന്നു
1

തോബിയാസ് റഫായേലിനെ വിളിച്ചു പറഞ്ഞു:

2

സഹോദരന്‍ അസറിയാസ്, ഒരു ഭൃത്യനെയും രണ്ട് ഒട്ടകങ്ങളെയും കൂട്ടി മേദിയായിലെ റാഗെസില്‍ ഗബായേലിന്റെ അടുത്തു ചെന്നു പണം വാങ്ങുക. അവനെയും വിവാഹവിരുന്നിലേക്കു കൂട്ടിക്കൊണ്ടുവരുക.

3

ഞാന്‍ ഇവിടം വിട്ടു പോകരുതെന്നു റഗുവേല്‍ നിര്‍ബന്ധിക്കുന്നു.

4

എന്നാല്‍, എന്റെ പിതാവ് ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്. തിരിച്ചെത്താന്‍ വൈകിയാല്‍ അവന്‍ വിഷമിക്കും.

5

റഫായേല്‍ യാത്ര ചെയ്ത് ഗബായേലിന്റെ അടുത്തെത്തി. ഒരു രാത്രി അവനോടൂകൂടെ ചെലവഴിച്ചു. ഗബായേലിന് അവന്‍ രേഖ കൊടുത്തു; ഗബായേല്‍ മുദ്രപൊട്ടിക്കാത്ത പണസഞ്ചി എടുത്തുകൊണ്ടുവന്ന് ഏല്‍പിച്ചു.

6

അവര്‍ രണ്ടുപേരും അതിരാവിലെ എഴുന്നേറ്റു വിവാഹവിരുന്നിനു വന്നു. ഗബായേല്‍ തോബിയാസിനും ഭാര്യയ്ക്കും അനുഗ്രഹാശിസ്‌സുകള്‍ നേര്‍ന്നു.