എസ്രാ 2
ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തില്‍നിന്നു തങ്ങളുടെ പട്ടണമായ ജറുസലെമിലും യൂദായിലും തിരിച്ചെത്തി.
സെറുബാബെല്‍, യഷുവ, നെഹെമിയാ, സെറായിയാ, റേലായാ, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്പാര്‍, ബിഗ്‌വായ്, റഹും, ബാനാ എന്നിവരാണ് അവരെ നയിച്ചത്.
ഇസ്രായേല്‍ജനത്തിന്റെ കണക്ക്: പാറോഷിന്റെ പുത്രന്‍മാര്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്;
ഷെഫാത്തിയായുടെ പുത്രന്‍മാര്‍ മുന്നൂറ്റിയെഴുപത്തിരണ്ട്;
ആരായുടെ പുത്രന്‍മാര്‍ എഴുനൂറ്റിയെഴുപത്തഞ്ച്;
പഹത്‌മൊവാബിന്റെ, അതായത് യഷുവയുടെയും യോവാബിന്റെയും പുത്രന്‍മാര്‍ രണ്ടായിരത്തിയെണ്ണൂറ്റിപ്പന്ത്രണ്ട്.
ഏലാമിന്റെ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്;
സാത്തുവിന്റെ പുത്രന്‍മാര്‍ തൊള്ളായിരത്തിനാല്‍പ്പത്തഞ്ച്;
സക്കായിയുടെ പുത്രന്‍മാര്‍ എഴുനൂറ്റിയറുപത്;
ബാനിയുടെ പുത്രന്‍മാര്‍ അറുനൂറ്റിനാല്‍പത്തിരണ്ട്;
ബേബായിയുടെ പുത്രന്‍മാര്‍ അറുനൂറ്റിയിരുപത്തിമൂന്ന്;
അസ്ഗാദിന്റെ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിയിരുപത്തിരണ്ട്;
അദോനിക്കാമിന്റെ പുത്രന്‍മാര്‍ അറുനൂററിയറുപത്തിയാറ്;
ബിഗ്‌വായിയുടെ പുത്രന്‍മാര്‍ രണ്ടായിരത്തിയന്‍പത്താറ്;
അദീനിന്റെ പുത്രന്‍മാര്‍ നാനൂറ്റിയന്‍പത്തിനാല്;
അതേറിന്റെ , അതായത് ഹെസക്കിയായുടെ പുത്രന്‍മാര്‍, തൊണ്ണൂറ്റെട്ട്;
ബേസായിയുടെ പുത്രന്‍മാര്‍ മുന്നൂറ്റിയിരുപത്തിമൂന്ന്;
യോറായുടെ പുത്രന്‍മാര്‍ നൂറ്റിപ്പന്ത്രണ്ട്;
ഹാഷൂമിന്റെ പുത്രന്‍മാര്‍ ഇരുനൂറ്റിയിരുപത്തിമൂന്ന്;
ഗിബ്ബാറിന്റെ പുത്രന്‍മാര്‍ തൊണ്ണൂറ്റഞ്ച്;
ബേത് ലെഹെമിലെ ആളുകള്‍ നൂറ്റിയിരുപത്തിമൂന്ന്;
നെത്തോഫായിലെ ആളുകള്‍ അന്‍പത്തിയാറ്;
അനാത്തോത്തിലെ ആളുകള്‍ നൂറ്റിയിരുപത്തെട്ട്;
അസ്മാവെത്തിലെ ആളുകള്‍ നാല്‍പത്തിരണ്ട്;
കിര്യാഥാറിം, കെഫീറാ, ബേറോത്ത് എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിനാല്‍പത്തിമൂന്ന്;
റാമായിലെയും ഗേബായിലെയും ആളുകള്‍ അറുനൂറ്റിയിരുപത്തൊന്ന്;
മിക്മാസിലെ ആളുകള്‍ നൂറ്റിയിരുപത്തിരണ്ട്;
ബഥേലിലെയും ആയിയിലെയും ആളുകള്‍ ഇരുനൂറ്റിയിരുപത്തിമൂന്ന്;
നെബോയിലെ ആളുകള്‍ അന്‍പത്തിരണ്ട്;
മഗ്ബീഷിലെ ആളുകള്‍ നൂറ്റിയന്‍പത്തിയാറ്;
മറ്റേ ഏലാമിലെ ആളുകള്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്;
ഹാരിമിലെ ആളുകള്‍ മുന്നൂറ്റിയിരുപത്.
ലോദ്, ഹാദിദ്, ഓനോ എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിയിരുപത്തിയഞ്ച്;
ജറീക്കോയിലെ ആളുകള്‍ മുന്നൂറ്റിനാല്‍പത്തിയഞ്ച്;
സേനായിലെ ആളുകള്‍ മുവായിരത്തിയറുനൂറ്റിമുപ്പത്.
പുരോഹിതന്‍മാര്‍: യഷുവയുടെ കുടുംബത്തിലെയദായായുടെ പുത്രന്‍മാര്‍ തൊള്ളായിരത്തിയെഴുപത്തിമൂന്ന്;
ഇമ്മെറിന്റെ പുത്രന്‍മാര്‍ ആയിരത്തിയന്‍പത്തിരണ്ട്;
പഷ്ഹൂറിന്റെ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിനാല്‍പത്തിയേഴ്;
ഹാരിമിന്റെ പുത്രന്‍മാര്‍ ആയിരത്തിപ്പതിനേഴ്.
ലേവ്യര്‍: ഹോദാവിയായുടെ പുത്രന്‍മാരായ യഷുവയുടെയും കദ്മിയേലിന്റെയും പുത്രന്‍മാര്‍ എഴുപത്തിനാല്.
ഗായകര്‍: ആസാഫിന്റെ പുത്രന്‍മാര്‍ നൂറ്റിയിരുപത്തെട്ട്.
വാതില്‍കാവല്‍ക്കാരുടെ മക്കള്‍: ഷല്ലൂം, അതേര്‍, തല്‍മോന്‍, അക്കൂബ്, ഹതിത, ഷോബായ് എന്നിവരുടെ പുത്രന്‍മാര്‍ നൂറ്റിമുപ്പത്തൊന്‍പത്.
ദേവാലയത്തിലെ സേവകന്‍മാര്‍: സിഹാ, ഹസൂഫാ, താബാവോത്,
കെറോസ്, സിയാഹ, പാദോന്‍,
ലബാനാ, ഹഗാബാ, അക്കൂബ്,
ഹഗാബ്, ഷമ്‌ലായ്, ഹാനാന്‍,
ഗിദ്‌ദേല്‍, ഗാഹര്‍, റയായാ,
റസീന്‍, നെക്കോദ, ഗാസ്‌സാം,
ഉസാ, പസേയാ, ബസായ്,
അസ്‌നാ, മെയൂനിം, നെഫിസിം,
ബക്ബുക്, ഹക്കൂഫാ, ഹര്‍ഹൂര്‍,
ബസ്‌ലൂത്ത്, മെഹീദാ, ഹര്‍ഷാ,
ബര്‍കോസ്, സിസേറ, തേമാ,
നെസിയാ, ഹതീഫാ എന്നിവരുടെ പുത്രന്‍മാര്‍.
സോളമന്റെ ഭൃത്യന്‍മാരുടെ മക്കള്‍: സോതായ്, ഹസോഫെറേത്, പെറൂദാ,
യാലാ, ദാര്‍ക്കോന്‍, ഗിദ്‌ദേല്‍,
ഷെഫാത്തിയാ, ഹത്തീല്‍, പോക്കേറെത്ഹസേബായിം, ആമി എന്നിവരുടെ പുത്രന്‍മാര്‍.
ദേവാലയ ശുശ്രൂഷകരും സോളമന്റെ ഭൃത്യന്‍മാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടുപേര്‍;
തങ്ങളുടെ പിതൃകുടുംബമേതെന്നോ, തങ്ങള്‍ ഇസ്രായേലില്‍പ്പെട്ടവരാണെന്നോ തെളിയിക്കാന്‍ കഴിയാതിരുന്ന തെല്‍മേലാ, തെല്‍ഹര്‍ഷാ, കെറൂബ്, അദ്ദാന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍ നിന്നു വന്നവര്‍;
ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ പുത്രന്‍മാര്‍ അറുനൂറ്റിയന്‍പത്തിരണ്ട്;
കൂടാതെ, പുരോഹിത പുത്രന്‍മാര്‍; ഹബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ പുത്രന്‍മാര്‍. ഗിലയാദുകാരനായ ബര്‍സില്ലായുടെ പുത്രിയെ ഭാര്യയായി സ്വീകരിച്ചതിനാല്‍, അവളുടെ പേരില്‍ അറിയപ്പെടുന്നവരാണ് ബര്‍സില്ലായ്ക്കുടുംബക്കാര്‍.
വംശാവലിരേഖയില്‍ അംഗത്വം കണ്ടുപിടിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഇവര്‍ അശുദ്ധരായി പൗരോഹിത്യത്തില്‍ നിന്നു പുറന്തള്ളപ്പെട്ടു.
ഉറീമും തുമ്മീമും മുഖേന ആരായാന്‍ ഒരു പുരോഹിതന്‍ ഉണ്ടാകുന്നതുവരെ അതിവിശുദ്ധ ഭോജ്യത്തില്‍ പങ്കുചേരുന്നതില്‍ നിന്ന് ദേശാധിപതി അവരെ വിലക്കി.
സമൂഹത്തില്‍ ആകെ നാല്‍പത്തീരായിരത്തിമുന്നൂറ്റിയറുപതു പേര്‍ ഉണ്ടായിരുന്നു.
ഏഴായിരത്തി മുന്നൂറ്റിമുപ്പത്തിയേഴു ദാസീദാസന്‍മാര്‍ക്കു പുറമേയാണിത്. അവര്‍ക്ക് ഇരുനൂറു ഗായികാഗായകന്‍മാര്‍ ഉണ്ടായിരുന്നു;
അവര്‍ക്ക് എഴുനൂറ്റിമുപ്പത്തിയാറു കുതിര,
ഇരുനൂററിനാല്‍പത്തിയഞ്ചു കോവര്‍കഴുത, നാനൂറ്റിമുപ്പത്തിയഞ്ച് ഒട്ടകം, ആറായിരത്തിയെഴുനൂറ്റിയിരുപതു കഴുത എന്നിവ ഉണ്ടായിരുന്നു.
ജറുസലെമില്‍ കര്‍ത്താവിന്റെ ആലയത്തില്‍ വന്ന ചില കുടുംബത്തലവന്‍മാര്‍ ദേവാലയം യഥാസ്ഥാനം പണിയാന്‍ സ്വാഭീഷ്ടക്കാഴ്ചകള്‍ നല്‍കി.
ആലയനിര്‍മാണ നിധിയിലേക്കു തങ്ങളുടെ കഴിവിനൊത്ത് അവര്‍ നല്‍കിയ സംഭാവന അറുപത്തോരായിരം ദാരിക് സ്വര്‍ണവും ആയിരം മീനാ വെള്ളിയും നുറു പുരോഹിത വസ്ത്രങ്ങളും ആണ്.
പുരോഹിതന്‍മാരും ലേവ്യരും ചില ആളുകളും ജറുസലെമിലും പരിസരങ്ങളിലും താമസിച്ചു. ഗായകരും വാതില്‍കാവല്‍ക്കാരും ദേവാലയസേവകരും മറ്റ് ഇസ്രായേല്യരും തങ്ങളുടെ പട്ടണങ്ങളില്‍ വസിച്ചു.