ലൂക്കാ

ലൂക്കാ

പുതിയ നിയമം • 24 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

വിശുദ്ധ ലൂക്കാ സുവിശേഷകന്‍ അന്ത്യോക്യയില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ചു. വിശുദ്ധ പൗലോസിന്റെ സ്‌നേഹിതനായിരുന്നു അദ്ദേഹം (കൊളോ 4.14). പൗലോസിന്റെ രണ്ടാമത്തെയും(അപ്പ16,10വ11) മൂന്നാമത്തെയും (അപ്പ20, 5വ8) പ്രേഷിതയാത്രകളിലും റോമിലെ കാരാഗൃഹവാസകാലത്തും( അപ്പ27,1വ28,16; 2തിമോ 4,11; ഫിലെ 23) ലൂക്കായും കൂടെയുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍, വിജാതീയരുടെ ഇടയിലേക്കു വളര്‍ന്നുവികസിച്ചുകൊണ്ടിരുന്ന സഭയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍മറ്റാരെയുംകാള്‍ ലൂക്കായ്ക്കു കഴിയുമായിരുന്നു. സ്‌നാപകയോഹന്നാന്റെ ജനനത്തെ സംബന്ധിച്ചു ദേവാലയത്തില്‍വച്ചുണ്ടായ അറിയിപ്പോടെ(1,11) ആരംഭിക്കുന്ന സുവിശേഷം, ദേവാലയത്തെക്കുറിച്ചുള്ള പരാമര്‍ശത്തോടെയാണ് അവസാനിക്കുന്നത്(24,54) ദേവാലയത്തിന് പ്രാധാന്യം കല്‍പിച്ചുകൊണ്ടുള്ള യഹൂദവീക്ഷണത്തിന്റെ സ്വാധീനം ഇവിടെ പ്രതിഫലിച്ചുകാണുന്നു. എന്നാല്‍, രക്ഷാകരപദ്ധതി വിജാതീയരെക്കൂടെ ഉള്‍കൊള്ളുന്നതാകയാല്‍ അവര്‍ക്കു പ്രത്യകിച്ചും സ്വീകാര്യമായൊരു വീക്ഷണം അവലംബിക്കുന്നതിലാണു സുവിശേഷകന്റെ സവിശേഷശ്രദ്ധ പതിയുന്നത്. ഇതു വ്യക്തമാക്കാനെന്നോണം, യേശു വിജാതീയരുടെ ഗലീലിയില്‍ പഠിപ്പിച്ചുകൊണ്ടു തന്റെ രക്ഷാകരദൗത്യം ആരംഭിക്കുന്നതായും സകല ജാതികളോടും രക്ഷയുടെ സദ്വാര്‍ത്ത അറിയിക്കാന്‍ ശിഷ്യന്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കുന്നതായും സുവിശേഷകന്‍ വിവരിക്കുന്നു. ലൂക്കായുടെ സുവിശേഷത്തെ താഴെകാണും വിധം വിഭജിക്കാം. 1,1-2,52: ബാല്യകാല സുവിശേഷം, 3,1-4,13: ശുശ്രൂഷയ്ക്കുള്ള ഒരുക്കം, 4,14-9,50: ഗലീലിയിലെ ശുശ്രൂഷ, 9,51-19,46: ജറുസലെമിലേക്കുള്ളയാത്ര, 19,47-21,38: ജറുസലെമിലെ ശുശ്രൂഷ, 22,1-24,53: പീഡാനുഭവവും മഹത്വീകരണവും. എ.ഡി. 70-നു ശേഷം ഗ്രീസില്‍വച്ച് ഈ സുവിശേഷം വിരചിതമായി എന്നു കരുതപ്പെടുന്നു. മത്തായിയും മര്‍ക്കോസും ഉപയോഗിച്ച മൂലരേഖകള്‍ക്കു പുറമെ മറ്റു പാരമ്പര്യങ്ങളും ഈ സുവിശേഷരചനയില്‍ സ്വാധീനംചെലുത്തിയിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. കാരണം, മത്തായിയുടെ സുവിശേഷത്തില്‍നിന്നും വ്യത്യസ്തമായ ബാല്യകാലസുവിശേഷം, സ്‌നാപകയോഹന്നാനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍, നല്ല സമറിയാക്കാരന്റെ ഉപമ, മര്‍ത്തായെയും മറിയത്തെയും കുറിച്ചുള്ള വിവരണം, ധൂര്‍ത്തപുത്രന്റെ ഉപമ, ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമ, സക്കേവൂസിന്റെ ചരിത്രം, ഹേറോദേസിന്റെ മുമ്പാകെയുള്ള വിസ്താരം, എമ്മാവൂസിലേക്കുപോയ ശിഷ്യന്‍മാരുടെ അനുഭവം തുടങ്ങി മറ്റു സുവിശേഷങ്ങളില്‍ കാണാത്ത പലതും ലൂക്കായുടെ സുവിശേഷത്തില്‍ ഉണ്ട്. ലഭ്യമായ എല്ലാ രേഖകളും സസൂക്ഷ്മം പരിശോധിച്ച്, ക്രമീകൃതമായ ഒരു സുവിശേഷം(1,1) എഴുതാനാണ് ലൂക്കാ പരിശ്രമിക്കുന്നത്. പാരമ്പര്യങ്ങളെ വിശ്വസ്തയോടെ പുനരവതരിപ്പിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുക, അവയെ സ്വന്തം വീക്ഷണത്തിനു യോജിച്ചവിധം ക്രമപ്പെടുത്തുകയും വിജാതീയ ക്രിസ്ത്യാനികളായ വായനക്കാര്‍ക്കു താല്‍പര്യം തോന്നാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിച്ചുകളയുകയും തന്റെ അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞഒരു ക്രിസ്തുദര്‍ശനത്തെ അവതരിപ്പിക്കുകയുംകൂടി ചെയ്യുന്നു.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1പ്രാരംഭം • സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് അറിയിപ്പ് • യേശുവിന്റെ ജനനത്തെക്കുറിച്ച്അറിയിപ്പ് • എലിസബത്ത് മറിയത്തെ സ്തുതിക്കുന്നു • മറിയത്തിന്റെ സ്‌തോത്രഗീതം • എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. • ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. • അവിടുത്തെനാമം പരിശുദ്ധമാണ്. • ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. • സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. • സ്‌നാപകയോഹന്നാന്റെ ജനനം • സഖറിയായുടെ പ്രവചനഗീതംഅദ്ധ്യായം 2യേശുവിന്റെ ജനനം • ആട്ടിടയന്‍മാര്‍ക്കു ലഭിച്ച സന്‌ദേശം • പരിച്‌ഛേദനം, സമര്‍പ്പണം • ശിമയോനും അന്നായും • ബാലനായ യേശു ദേവാലയത്തില്‍അദ്ധ്യായം 3സ്‌നാപകന്റെ പ്രഭാഷണം • യോഹന്നാന്‍ കാരാഗൃഹത്തില്‍ • യേശുവിന്റെ ജ്ഞാനസ്‌നാനം • യേശുവിന്റെ വംശാവലിഅദ്ധ്യായം 4മരുഭൂമിയിലെ പരീക്ഷ • യേശു ദൗത്യം ആരംഭിക്കുന്നു • പ്രവാചകന്‍ സ്വദേശത്ത്അവഗണിക്കപ്പെടുന്നു • പിശാചുബാധിതനെ സുഖപ്പെടുത്തുന്നു • യേശു പത്രോസിന്റെ ഭവനത്തില്‍ • സിനഗോഗില്‍ പ്രസംഗിക്കുന്നുഅദ്ധ്യായം 5ആദ്യത്തെ ശിഷ്യന്‍മാര്‍ • കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു • തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു • ലേവിയെ വിളിക്കുന്നു • ഉപവാസത്തെ സംബന്ധിച്ചുതര്‍ക്കംഅദ്ധ്യായം 6സാബത്താചരണത്തെക്കുറിച്ചു തര്‍ക്കം • സാബത്തില്‍ രോഗശാന്തി • തെരഞ്ഞെടുക്കുന്നു • രോഗികളെ സുഖപ്പെടുത്തുന്നു • സുവിശേഷഭാഗ്യങ്ങള്‍ • തിന്‍മയെ നന്‍മകൊണ്ടു ജയിക്കുക • അന്യരെ വിധിക്കരുത് • ഫലത്തില്‍നിന്നു വൃക്ഷത്തെഅറിയുക • ഉറച്ച അടിസ്ഥാനംഅദ്ധ്യായം 7ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു • നായിനിലെ വിധവയുടെ മകനെപുനര്‍ജീവിപ്പിക്കുന്നു • സ്‌നാപകന്റെ ശിഷ്യന്‍മാര്‍ യേശുവിനെ സമീപിക്കുന്നു. • യോഹന്നാനെക്കുറിച്ച് യേശുവിന്റെ സാക്ഷ്യം • പാപിനിക്കു മോചനംഅദ്ധ്യായം 8യേശുവിനെ അനുഗമിച്ച സ്ത്രീകള്‍ • വിതക്കാരന്റെ ഉപമ • ഉപമയുടെ വിശദീകരണം • ദീപം മറച്ചുവയ്ക്കരുത് • യേശുവിന്റെ അമ്മയും സഹോദരരും • കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു • പിശാചുബാധിതനെ സുഖപ്പെടുത്തുന്നു • രക്തസ്രാവക്കാരി സുഖംപ്രാപിക്കുന്നു; ജായ്‌റോസിന്റെ മകളെ പുനര്‍ജീവിപ്പിക്കുന്നു • അവന്‍ പോകുമ്പോള്‍ ജനങ്ങള്‍ ചുറ്റും കൂടി അവനെ തിക്കിയിരുന്നു.അദ്ധ്യായം 9അപ്പസ്‌തോലന്‍മാരെഅയയ്ക്കുന്നു • ഹേറോദേസിന്റെ ഉത്കണ്ഠ • അപ്പം വര്‍ദ്ധിപ്പിക്കുന്നു • പത്രോസിന്റെ വിശ്വാസപ്രഖ്യാപനം • പീഡാനുഭവവും ഉത്ഥാനവും -ഒന്നാം പ്രവചനം • യേശു രൂപാന്തരപ്പെടുന്നു • പിശാചുബാധിച്ച ബാലനെസുഖപ്പെടുത്തുന്നു • പീഡാനുഭവത്തെക്കുറിച്ചു രണ്ടാം പ്രവചനം • ആരാണു വലിയവന്‍? • നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ് • സമരിയാക്കാരുടെ തിരസ്‌കാരം • ശിഷ്യത്വം ആവശ്യപ്പെടുന്നത്യാഗങ്ങള്‍അദ്ധ്യായം 10എഴുപത്തിരണ്ടുപേരെഅയയ്ക്കുന്നു • അനുതപിക്കാത്തനഗരങ്ങള്‍ • എഴുപത്തിരണ്ടുപേര്‍ മടങ്ങിയെത്തുന്നു • യേശു ആത്മാവില്‍ ആനന്ദിക്കുന്നു • നല്ല സമരിയാക്കാരന്റെ ഉപമ • മര്‍ത്തായും മറിയവുംഅദ്ധ്യായം 11യേശു പഠിപ്പിച്ച പ്രാര്‍ഥന • പ്രാര്‍ഥനയുടെ ശക്തി • യേശുവും ബേല്‍സെബൂലും • അശുദ്ധാത്മാവിന്റെ തിരിച്ചുവരവ് • മഹത്തായ ഭാഗ്യം • യോനായുടെ അടയാളം • കണ്ണ് ശരീരത്തിന്റെ വിളക്ക് • ഫരിസേയരുടെയും നിയമജ്ഞരു ടെയും കപടനാട്യംഅദ്ധ്യായം 12ഭയംകൂടാതെ സാക്ഷ്യം നല്‍കുക • ഭോഷനായ ധനികന്‍ • ദൈവപരിപാലനയില്‍ ആശ്രയം • സദാ ജാഗരൂകരായ ഭൃത്യന്‍മാര്‍ • സമാധാനമല്ല, ഭിന്നതകള്‍ • കാലത്തിന്റെ അടയാളങ്ങള്‍ വിവേചിക്കുവിന്‍അദ്ധ്യായം 13ഭയംകൂടാതെ സാക്ഷ്യം നല്‍കുക • ഫലം തരാത്ത അത്തിവൃക്ഷം • കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു • കടുകുമണിയും പുളിമാവും • ഇടുങ്ങിയ വാതില്‍ • ജറുസലെമിനെക്കുറിച്ചുള്ള വിലാപംഅദ്ധ്യായം 14മഹോദരരോഗിയെ സുഖപ്പെടുത്തുന്നു • അതിഥിക്കും ആതിഥേയനും ഉപദേശം • വിരുന്നിന്റെ ഉപമ • ശിഷ്യത്വത്തിന്റെ വിലഅദ്ധ്യായം 15കാണാതായ ആടിന്റെ ഉപമ • കാണാതായ നാണയത്തിന്റെ ഉപമ • ധൂര്‍ത്തപുത്രന്റെ ഉപമഅദ്ധ്യായം 16അവിശ്വസ്തനായ കാര്യസ്ഥന്‍ • ധനവാനും ലാസറുംഅദ്ധ്യായം 17ശിഷ്യര്‍ക്ക് ഉപദേശങ്ങള്‍ • പത്തു കുഷ്ഠരോഗികള്‍ • മനുഷ്യപുത്രന്റെ ആഗമനംഅദ്ധ്യായം 18ന്യായാധിപനും വിധവയും • ഫരിസേയനും ചുങ്കക്കാരനും • ശിശുക്കളെ ആശീര്‍വദിക്കുന്നു • ധനികനായ മനുഷ്യന്‍ • പീഡാനുഭവവും ഉത്ഥാനവും -മൂന്നാം പ്രവചനം • അന്ധനു കാഴ്ച നല്‍കുന്നുഅദ്ധ്യായം 19സക്കേവൂസിന്റെ ഭവനത്തില്‍ • പത്തു നാണയത്തിന്റെ ഉപമ • ജറുസലെമിലേക്കു രാജകീയപ്രവേശം • ദേവാലയ ശുദ്ധീകരണംഅദ്ധ്യായം 20യേശുവിന്റെ അധികാരം • മുന്തിരിത്തോട്ടവും കൃഷിക്കാരും • സീസറിനു നികുതി കൊടുക്കണമോ? • പുനരുത്ഥാനത്തെക്കുറിച്ചു വിവാദം • ക്രിസ്തു ദാവീദിന്റെ പുത്രന്‍ • നിയമജ്ഞരുടെ കപടജീവിതംഅദ്ധ്യായം 21വിധവയുടെ കാണിക്ക • ദേവാലയത്തിന്റെ നാശത്തെക്കുറിച്ച് • ക്ലേശങ്ങളുടെ ആരംഭം • ജറുസലെമിന്റെ പതനം • മനുഷ്യപുത്രന്റെ ആഗമനം • ജാഗരൂകരായിരിക്കുവിന്‍അദ്ധ്യായം 22യേശുവിനെ വധിക്കാന്‍ ഗൂഢാലോചന • ശിഷ്യന്‍മാര്‍ പെസഹാ ഒരുക്കുന്നു • പുതിയ ഉടമ്പടി • ആരാണ് വലിയവന്‍? • പത്രോസ് ഗുരുവിനെ നിഷേധിക്കും • പണവും വാളും കരുതുക • ഗത്‌സെമനിയില്‍ പ്രാര്‍ഥിക്കുന്നു • യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു • പത്രോസ് തള്ളിപ്പറയുന്നു • യേശുവിനെ പരിഹസിക്കുന്നു • ന്യായാധിപസംഘത്തിന്റെ മുമ്പാകെഅദ്ധ്യായം 23പീലാത്തോസിന്റെ മുമ്പില്‍ • ഹേറോദേസിന്റെ മുമ്പില്‍ • യേശുവിനെ വിധിക്കുന്നു • യേശുവിനെ കുരിശില്‍ തറയ്ക്കുന്നു • യേശുവിന്റെ മരണം • യേശുവിനെ സംസ്‌കരിക്കുന്നുഅദ്ധ്യായം 24യേശുവിന്റെ പുനരുത്ഥാനം • എമ്മാവൂസിലേക്കു പോയ ശിഷ്യന്‍മാര്‍ • യേശു ശിഷ്യഗണത്തിനു പ്രത്യക്ഷനാകുന്നു • യേശുവിന്റെ സ്വര്‍ഗാരോഹണം