മർക്കോസ്

മര്‍ക്കോസ്

പുതിയ നിയമം • 16 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

വിശുദ്ധ മര്‍ക്കോസ് എ. ഡി. 65 വ നും 70 വ നും ഇടയ്ക്കു റോമില്‍വച്ച് ഈ സുവിശേഷം എഴുതിയെന്നാണു പരമ്പരാഗതമായ വിശ്വാസം. വിശുദ്ധഗ്രന്ഥത്തില്‍ത്തന്നെയുള്ള സൂചനകളില്‍നിന്ന് അദ്‌ദ്ദേഹം ബാര്‍ണബാസിന്റെ പിതൃസഹോദരപുത്രനും (കൊളോ 4, 10) പൗലോസിന്റെ ആദ്യത്തെ സുവിശേഷപ്രഘോഷണയാത്രയില്‍ സഹായിയും (അപ്പ13, 5; 15, 37വ39) പൗലോസിനോടുകൂടെ കാരാഗൃഹവാസം അനുഭവിച്ചവനും (കൊളോ 4, 10; ഫിലെ 24) പൗലോസിന്റെയും (2 തിമോ 4, 11) പത്രോസിന്റെയും (1 പത്രോ 5, 13) സഹായികളിലൊരുവനും ആയിരുന്നു എന്നു കാണാം. പലസ്തീനാക്കാരല്ലാത്ത വിജാതീയ ക്രിസ്ത്യാനികള്‍ക്കുവേണ്ടിയാണ് ഈ സുവിശേഷം എഴുതപ്പെട്ടത്. വിജാതീയരെ പ്രത്യേകം ഉദ്‌ദ്ദേശിച്ചുള്ള വിശദീകരണങ്ങള്‍ (7, 27; 8, 1വ9; 10, 12; 11, 7; 13, 10) ഈ വസ്തുത സൂചിപ്പിക്കുന്നു. മര്‍ക്കോസിന്റെതായ ഒരു പ്രത്യേക പ്രതിപാദനരീതിയിലാണ് ഈ സുവിശേഷത്തിന്റെ രചന. ക്രിസ്തുവും മനുഷ്യപുത്രനും ദൈവസുതനുമായ യേശുവിന്റെ ആത്മാവിഷ്‌ക്കരണവും അതിന് അവിടുത്തെ ആദ്യശിഷ്യര്‍ നല്കിയതും ഭാവിശിഷ്യര്‍ നല്‌കേണ്ടതുമായ പ്രതികരണവും ഇത് ഉള്‍ക്കൊള്ളുന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം എന്ന ആദ്യവാക്യംതന്നെ ഈ സുവിശേഷത്തിന്റെ രത്‌നചുരുക്കമാണെന്നു പറയാം. സുവിശേഷത്തിന്റെ പ്രാരംഭത്തില്‍ (1, 1വ15), സ്‌നാപകയോഹന്നാന്റെ ശുശ്രൂഷ, യേശുവിന്റെ ജ്ഞാനസ്‌നാനം, പ്രലോഭനങ്ങള്‍, ഗലീലിയിലേക്കുള്ള തിരിച്ചുവരവ് എന്നീ കാര്യങ്ങള്‍ സംക്ഷിപ്തമായി വിവരിക്കുന്നു.ആദ്യഭാഗത്തെ (1, 16വ8, 33) മുഖ്യപ്രമേയം, ക്രിസ്തുവും മനുഷ്യപുത്രനും ദൈവപുത്രനുമാണ് യേശു എന്ന ആദിമസഭയുടെ വിശ്വാസത്തിന്റെ ക്രമപ്രവൃദ്ധമായ ആവിഷ്‌കരണമാണ്. യേശു ആരാണ് എന്ന ചോദ്യമാണ് ഈ ഭാഗത്ത് ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുന്നത്. പ്രബോധനങ്ങള്‍, രോഗശാന്തികള്‍, ഭൂതോച്ചാടനങ്ങള്‍ തുടങ്ങിയവയിലൂടെ താന്‍ ദൈവപുത്രനാണെന്നും തന്നിലൂടെ ദൈവരാജ്യം ആഗതമായിരിക്കുന്നുവെന്നും യേശു വ്യക്തമാക്കുന്നു. (1,15). പക്ഷേ, യഹൂദര്‍ക്കോ (3, 16) ശിഷ്യന്മാര്‍ക്കുപോലുമോ ക്രിസ്തുരഹസ്യം പൂര്‍ണമായും വെളിവാകുന്നില്ല, എങ്കിലും തന്റെ ശുശ്രൂഷയിലൂടെ താന്‍ ആരാണെന്നു ഗ്രഹിക്കാനും അതു പരസ്യമായി പ്രഖ്യാപിക്കാനും യേശു ശിഷ്യരെ ഒരുക്കുന്നുണ്ട് (3, 40; 4, 1; 6, 52; 7, 18; 8, 17വ21, 33). ഈ ശ്രമം ഫലമണിയുന്നതാണ്, ഒന്നാംഭാഗം ഉപസംഹരിച്ചുകൊണ്ട് ശിഷ്യപ്രധാനനായ പത്രോസ് നടത്തുന്ന വിശ്വാസപ്രഖ്യാപനം(8, 28). ശിഷ്യത്വത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന രണ്ടാംഭാഗത്ത് (8, 31വ16; 8), ആദ്യം ഒരു പീഡാനുഭവപ്രവചനം, ശിഷ്യര്‍ക്ക് അത് മനസ്സിലാകാതെ വരുന്നത്, തുടര്‍ന്നു ശിഷ്യത്വത്തെപ്പറ്റിയുള്ള ഒരു പ്രബോധനം എന്ന ക്രമത്തില്‍ രചിക്കപ്പെട്ട മൂന്നു പീഡാനുഭവപ്രവചനങ്ങളാണു നാം കാണുന്നത് (8, 31വ10, 52). 11വ12 അദ്ധ്യായങ്ങളില്‍ യേശുവിന്റെ ജറുസലേംപ്രവേശനം, അവിടെ നിര്‍വ്വഹിച്ച കാര്യങ്ങള്‍, യഹൂദരുമായുള്ള സംവാദങ്ങള്‍ എന്നിവയാണു പ്രതിപാദ്യം.യുഗാന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഉപദേശങ്ങളുമാണു 13വാം അദ്ധ്യായത്തില്‍. മറ്റു സുവിശേഷങ്ങളില്‍ ഉള്ളതുപോലെ, യേശുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ചരിത്രമാണ് അവസാന അദ്ധ്യായങ്ങളില്‍ (14-16) വിവരിക്കപ്പെട്ടിരിക്കുന്നത്.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1സ്‌നാപകന്റെ പ്രഭാഷണം (മത്തായി 3: 13 : 12 ) (ലൂക്കാ 3 : 13 : 9 ) (ലൂക്കാ 3 : 153 : 17 ) • യേശുവിന്റെ ജ്ഞാനസ്‌നാനം മത്തായി 3: 133 : 17 ) (ലൂക്കാ 3 : 213 : 22 ) • മരുഭൂമിയിലെ പരീക്ഷ (മത്തായി 4: 14 : 11 ) (ലൂക്കാ 4 : 14 : 13 ) • ദൗത്യം ആരംഭിക്കുന്നു (മത്തായി 4: 124 : 17 ) (ലൂക്കാ 4 : 1514 : ) • ആദ്യശിഷ്യന്‍മാര്‍ (മത്തായി 4: 184 : 22 ) (ലൂക്കാ 5 : 15 : 11 ) • പിശാചുബാധിതനെ സുഖപ്പെടുത്തുന്നു (ലൂക്കാ 4: 314 : 37 ) • ശിമയോന്റെ അമ്മായിയമ്മ (മത്തായി 8: 148 : 17 ) (ലൂക്കാ 4 : 384 : 41 ) • സിനഗോഗുകളില്‍ പ്രസംഗിക്കുന്നു (ലൂക്കാ 4: 424 : 44 ) • കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു (മത്തായി 8: 18 : 4 ) (ലൂക്കാ 5 : 125 : 16 )അദ്ധ്യായം 2തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു (മത്തായി 9: 19 : 8 ) (ലൂക്കാ 5 : 175 : 26 ) • ലേവിയെ വിളിക്കുന്നു (മത്തായി 9: 99 : 13 ) (ലൂക്കാ 5 : 275 : 32 ) • ഉപവാസത്തെസംബന്ധിച്ചു തര്‍ക്കം (മത്തായി 9: 149 : 17 ) (ലൂക്കാ 5 : 335 : 39 ) • സാബത്താചരണത്തെക്കുറിച്ചു വിവാദം (മത്തായി 12: 112 : 8 ) (ലൂക്കാ 6 : 16 : 5 )അദ്ധ്യായം 3സാബത്തില്‍ രോഗശാന്തി (മത്തായി 12: 912 : 14 ) (ലൂക്കാ 6 : 66 : 11 ) • കടല്‍ത്തീരത്തെ അദ്ഭുതങ്ങള്‍ • അപ്പസ്‌തോലന്‍മാരെ തെരഞ്ഞെടുക്കുന്നു • യേശുവും ബേല്‍സെബൂലും (മത്തായി 12: 2212 : 32 ) (ലൂക്കാ 11 : 1411 : 23 ) (ലൂക്കാ 12 : 1012 : 10 ) • യേശുവിന്റെ അമ്മയും സഹോദരരും (മത്തായി 12: 4612 : 50 ) (ലൂക്കാ 8 : 198 : 21 )അദ്ധ്യായം 4വിതക്കാരന്റെ ഉപമ (മത്തായി 13: 113 : 9 ) (ലൂക്കാ 8 : 48 : 8 ) • ഉപമകളുടെ ഉദ്ദേശ്യം (മത്തായി 13: 1013 : 17 ) (ലൂക്കാ 8 : 98 : 10 ) • വിതക്കാരന്റെ ഉപമ - വിശദീകരണം (മത്തായി 13: 1813 : 23 ) (ലൂക്കാ 8 : 118 : 15 ) • ദീപം മറച്ചുവയ്ക്കരുത് (ലൂക്കാ 8: 168 : 18 ) • വിത്തിന്റെ ഉപമ • കടുകുമണിയുടെ ഉപമ (മത്തായി 13: 3113 : 32 ) (മത്തായി 13 : 3413 : 35 ) (ലൂക്കാ 13 : 1813 : 19 ) • കടലിനെ ശാന്തമാക്കുന്നു (മത്തായി 8: 238 : 27 ) (ലൂക്കാ 8 : 228 : 25 )അദ്ധ്യായം 5പിശാചുബാധിതനെ സുഖപ്പെടുത്തുന്നു (മത്തായി 8: 288 : 34 ) (ലൂക്കാ 8 : 268 : 39 ) • രക്തസ്രാവക്കാരി; ജായ്‌റോസിന്റെ മകള്‍ (മത്തായി 9: 189 : 26 ) (ലൂക്കാ 8 : 408 : 56 ) • വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിന്തുടര്‍ന്നു.അദ്ധ്യായം 6യേശു സ്വദേശത്ത്അവഗണിക്കപ്പെടുന്നു (മത്തായി 13: 5313 : 58 ) (ലൂക്കാ 4 : 164 : 30 ) • ശിഷ്യന്‍മാരെ അയയ്ക്കുന്നു (മത്തായി 10: 510 : 15 ) (ലൂക്കാ 9 : 19 : 6 ) • സ്‌നാപകയോഹന്നാന്റെ ശിരശ്‌ഛേദം (മത്തായി 14: 114 : 12 ) (ലൂക്കാ 9 : 79 : 9 ) • അപ്പം വര്‍ധിപ്പിക്കുന്നു (മത്തായി 14: 1314 : 21 ) (ലൂക്കാ 9 : 109 : 17 ) (യോഹന്നാന്‍ 6 : 16 : 14 ) • യേശു വെള്ളത്തിനുമീതെനടക്കുന്നു (മത്തായി 14: 2214 : 33 ) (യോഹന്നാന്‍ 6 : 156 : 21 ) • ഗനേസറത്തിലെ അദ്ഭുതങ്ങള്‍ (മത്തായി 14: 3414 : 36 )അദ്ധ്യായം 7പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം (മത്തായി 15: 115 : 9 ) • ആന്തരികവും ബാഹ്യവുമായ ശുദ്ധി (മത്തായി 15: 1015 : 20 ) • സീറോ-ഫിനേഷ്യന്‍ സ്ത്രീയുടെ വിശ്വാസം (മത്തായി 15: 2115 : 28 ) • ബധിരനെ സുഖപ്പെടുത്തുന്നുഅദ്ധ്യായം 8വീണ്ടും അപ്പം വര്‍ധിപ്പിക്കുന്നു (മത്തായി 15: 3215 : 39 ) • ഫരിസേയര്‍ അടയാളം ആവശ്യപ്പെടുന്നു (മത്തായി 16: 116 : 4 ) • ഫരിസേയരുടെ പുളിമാവ് (മത്തായി 16: 516 : 12 ) • അന്ധനു കാഴ്ച • പത്രോസിന്റെ വിശ്വാസപ്രഖ്യാപനം (മത്തായി 16: 1316 : 20 ) (ലൂക്കാ 9 : 189 : 21 ) • പീഡാനുഭവവും ഉത്ഥാനവും -ഒന്നാം പ്രവചനം (മത്തായി 16: 2116 : 28 ) (ലൂക്കാ 9 : 229 : 27 )അദ്ധ്യായം 9യേശു രൂപാന്തരപ്പെടുന്നു (മത്തായി 17: 117 : 31 ) (ലൂക്കാ 9 : 289 : 36 ) ( 2 പത്രോസ് 1 : 171 : 18 ) • പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു (മത്തായി 17: 1417 : 21 ) (ലൂക്കാ 9 : 379 : 43 ) • പീഡാനുഭവവും ഉത്ഥാനവും-രണ്ടാം പ്രവചനം (മത്തായി 17: 2217 : 23 ) (ലൂക്കാ 9 : 439 : 45 ) • സ്വര്‍ഗരാജ്യത്തിലെ വലിയവന്‍ (മത്തായി 18: 118 : 5 ) (ലൂക്കാ 9 : 469 : 48 ) • നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ ഭാഗത്താണ് (ലൂക്കാ 9: 499 : 50 ) • ദുഷ്‌പ്രേരണകള്‍നല്‍കാതിരിക്കുക (മത്തായി 18: 618 : 9 ) (ലൂക്കാ 17 : 117 : 2 )അദ്ധ്യായം 10വിവാഹമോചനത്തെ സംബന്ധിച്ച പ്രബോധനം (മത്തായി 19: 119 : 12 ) • ശിശുക്കളെ അനുഗ്രഹിക്കുന്നു (മത്തായി 19: 1319 : 15 ) (ലൂക്കാ 18 : 1518 : 17 ) • ധനികനും ദൈവരാജ്യവും (മത്തായി 19: 1619 : 30 ) (ലൂക്കാ 18 : 1818 : 30 ) • പീഡാനുഭവവും ഉത്ഥാനവും -മൂന്നാം പ്രവചനം (മത്തായി 20: 1720 : 19 ) (ലൂക്കാ 18 : 3118 : 34 ) • സെബദീപുത്രന്‍മാരുടെ അഭ്യര്‍ഥന (മത്തായി 20: 2020 : 28 ) • ബര്‍തിമേയൂസിനുകാഴ്ച നല്‍കുന്നു (മത്തായി 20: 2920 : 34 ) (ലൂക്കാ 18 : 3518 : 43 )അദ്ധ്യായം 11ജറുസലെമിലേക്കു രാജകീയ പ്രവേശനം (മത്തായി 21: 121 : 11 ) (ലൂക്കാ 19 : 2819 : 40 ) (യോഹന്നാന്‍ 12 : 1212 : 19 ) • അത്തിവൃക്ഷത്തെ ശപിക്കുന്നു (മത്തായി 21: 1821 : 19 ) • ദേവാലയ ശുദ്ധീകരണം (മത്തായി 21: 1221 : 17 ) (ലൂക്കാ 19 : 4519 : 48 ) (യോഹന്നാന്‍ 2 : 132 : 22 ) • വിശ്വാസത്തിന്റെ ശക്തി (മത്തായി 21: 2021 : 22 ) • യേശുവിന്റെ അധികാരം (മത്തായി 21: 2321 : 27 ) (ലൂക്കാ 20 : 120 : 8 )അദ്ധ്യായം 12മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (മത്തായി 21: 3321 : 46 ) (ലൂക്കാ 20 : 920 : 19 ) • സീസറിനു നികുതി കൊടുക്കണമോ? (മത്തായി 22: 1522 : 22 ) (ലൂക്കാ 20 : 2020 : 26 ) • പുനരുത്ഥാനത്തെക്കുറിച്ചു വിവാദം (മത്തായി 22: 2322 : 33 ) (ലൂക്കാ 20 : 2720 : 40 ) • സുപ്രധാന കല്‍പനകള്‍ (മത്തായി 22: 3422 : 40 ) (ലൂക്കാ 10 : 2510 : 28 ) • ക്രിസ്തു ദാവീദിന്റെ പുത്രന്‍ (മത്തായി 22: 4122 : 46 ) (ലൂക്കാ 20 : 4120 : 44 ) • നിയമജ്ഞരെ വിമര്‍ശിക്കുന്നു (മത്തായി 23: 523 : 7 ) (ലൂക്കാ 20 : 4520 : 47 ) (ലൂക്കാ 11 : 4311 : 43 ) • വിധവയുടെ കാണിക്ക (ലൂക്കാ 21: 121 : 4 )അദ്ധ്യായം 13ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു പ്രവചനം (മത്തായി 24: 124 : 2 ) (ലൂക്കാ 21 : 521 : 6 ) • വേദനകളുടെ ആരംഭം (മത്തായി 24: 324 : 14 ) (ലൂക്കാ 21 : 721 : 19 ) • ഭീകര ദുരിതങ്ങളുടെ കാലം (മത്തായി 24: 1524 : 28 ) (ലൂക്കാ 21 : 2021 : 24 ) • മനുഷ്യപുത്രന്റെ ആഗമനം(മത്തായി 24: 2924 : 35 ) (ലൂക്കാ 21 : 2521 : 33 ) • സദാ ജാഗരൂകരായിരിക്കുവിന്‍ (മത്തായി 24: 3624 : 44 )അദ്ധ്യായം 14യേശുവിനെ വധിക്കാന്‍ ആലോചന (മത്തായി 26: 126 : 5 ) (ലൂക്കാ 22 : 122 : 2 ) (യോഹന്നാന്‍ 11 : 4511 : 53 ) • ബഥാനിയായിലെ തൈലാഭിഷേകം (മത്തായി 26: 626 : 13 ) (യോഹന്നാന്‍ 12 : 112 : 8 ) • യൂദാസിന്റെ വഞ്ചന (മത്തായി 26: 1426 : 16 ) (ലൂക്കാ 22 : 322 : 6 ) • പെസഹാ ആചരിക്കുന്നു (മത്തായി 26: 1726 : 25 ) (ലൂക്കാ 22 : 722 : 14 ) (ലൂക്കാ 22 : 2122 : 23 ) (യോഹന്നാന്‍ 13 : 2113 : 30 ) • പുതിയ ഉടമ്പടി (മത്തായി 26: 2626 : 30 ) (ലൂക്കാ 22 : 1522 : 20 ) (1 കോറിന്തോസ് 11 : 2311 : 25 ) • പത്രോസ് ഗുരുവിനെ നിഷേധിക്കും (മത്തായി 26: 3126 : 35 ) (ലൂക്കാ 22 : 3122 : 34 ) (യോഹന്നാന്‍ 13 : 3613 : 38 ) • ഗത്‌സെമനിയില്‍ പ്രാര്‍ഥിക്കുന്നു (മത്തായി 26: 3626 : 46 ) (ലൂക്കാ 22 : 3922 : 46 ) • യൂദാസ് ഒറ്റിക്കൊടുക്കുന്നു (മത്തായി 26: 4726 : 56 ) (ലൂക്കാ 22 : 4722 : 53 ) (യോഹന്നാന്‍ 13 : 313 : 12 ) • ന്യായാധിപസംഘത്തിന്റെ മുമ്പില്‍ (മത്തായി 26: 5726 : 68 ) (ലൂക്കാ 22 : 5422 : 71 ) (യോഹന്നാന്‍ 18 : 1318 : 24 ) • പത്രോസ് തള്ളിപ്പറയുന്നു (മത്തായി 26: 6926 : 75 ) (ലൂക്കാ 22 : 5622 : 62 ) (യോഹന്നാന്‍ 18 : 1518 : 18 ) (യോഹന്നാന്‍ 18 : 2518 : 27 )അദ്ധ്യായം 15വിചാരണയും വിധിയും (മത്തായി 27: 127 : 26 ) (ലൂക്കാ 23 : 123 : 25 ) (യോഹന്നാന്‍ 18 : 2818 : 28 ) (യോഹന്നാന്‍ 19 : 1619 : 16 ) • പടയാളികളുടെ പരിഹാസം (മത്തായി 27: 2727 : 31 ) (യോഹന്നാന്‍ 19 : 219 : 3 ) • കുരിശില്‍ തറയ്ക്കുന്നു (മത്തായി 27: 3227 : 44 ) (ലൂക്കാ 23 : 2623 : 43 ) (യോഹന്നാന്‍ 19 : 1719 : 27 ) • യേശുവിന്റെ മരണം (മത്തായി 27: 4527 : 56 ) (ലൂക്കാ 23 : 4423 : 49 ) (യോഹന്നാന്‍ 19 : 2819 : 30 ) • യേശുവിനെ സംസ്‌കരിക്കുന്നു (മത്തായി 27: 5727 : 61 ) (ലൂക്കാ 23 : 5023 : 56 ) (യോഹന്നാന്‍ 19 : 3819 : 42 )അദ്ധ്യായം 16യേശുവിന്റെ പുനരുത്ഥാനം (മത്തായി 28: 128 : 8 ) (ലൂക്കാ 24 : 124 : 12 ) (യോഹന്നാന്‍ 20 : 120 : 10 ) • ശിഷ്യര്‍ക്കു പ്രത്യക്ഷപ്പെടുന്നു (മത്തായി 28: 928 : 10 ) (ലൂക്കാ 24 : 1224 : 35 ) (യോഹന്നാന്‍ 20 : 1120 : 18 ) • ശിഷ്യഗണത്തിനു പ്രേഷിതദൗത്യം (മത്തായി 28: 1628 : 20 ) (ലൂക്കാ 24 : 3624 : 49 ) (യോഹന്നാന്‍ 20 : 1920 : 23 ) (അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 11 : 611 : 8 ) • യേശുവിന്റെ സ്വര്‍ഗാരോഹണം (ലൂക്കാ 24: 5024 : 53 ) (അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 1 : 91 : 11 )