മത്തായി

മത്തായി

പുതിയ നിയമം • 28 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

യേശുക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാരിലൊരാളായ വിശുദ്ധ മത്തായി ഈ സുവിശേഷം രചിച്ചു എന്നാണ് ആദ്യനൂറ്റാണ്ടുമുതലുള്ള വിശ്വാസം. യഹൂദമതത്തില്‍നിന്നു യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച പലസ്തീനായിലെ ക്രൈസ്തവസമൂഹത്തെ പ്രധാനമായി ഉദ്‌ദേശിച്ചാണു മത്തായി ഈ സുവിശേഷം രചിച്ചത്. അക്കാരണത്താല്‍, നൂറ്റാണ്ടുകളിലൂടെ യഹൂദജനം പ്രതീക്ഷിച്ചുകൊണ്ടിരുന്ന രക്ഷകനായി യേശുവിനെ ഈ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നു.അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി എന്ന ശീര്‍ഷകത്തോടെയാണു ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ. ക്രിസ്തുമതം യഹൂദമതത്തിന്റെ തുടര്‍ച്ചയും പരിപൂര്‍ത്തിയുമാണെന്നു സ്ഥാപിക്കാനും സുവിശേഷകന്‍ ശ്രമിക്കുന്നു. അദ്‌ദേഹത്തിന്റെ വീക്ഷണത്തില്‍, യഹൂദജനത പ്രതീക്ഷിച്ചിരുന്ന സ്വര്‍ഗ്ഗരാജ്യമാണ് യേശുവിന്റെ പ്രബോധനങ്ങളിലെ മുഖ്യപ്രമേയം. ഈ സ്വര്‍ഗ്ഗരാജ്യമാകട്ടെ യഹൂദരുടെ ഇടുങ്ങിയ ദേശീയചിന്താഗതിക്ക് അതീതമായി മനുഷ്യവര്‍ഗ്ഗത്തെ മുഴുവനും ആശ്‌ളേഷിക്കുന്ന രക്ഷാകരപദ്ധതി ഉള്‍ക്കൊള്ളുന്നതുമാണ് മത്തായിയുടെ സുവിശേഷം എന്നപേരില്‍ ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന സുവിശേഷത്തിന്റെ മൂലരൂപം ഒന്നാംനൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ വ എ.ഡി.75വനും 90വനും ഇടയ്ക്ക് വ രചിക്കപ്പെട്ടതാണെന്നു കരുതുന്നു. എന്നാല്‍, ഇതിനു മുമ്പുതന്നെ അരമായ ഭാഷയില്‍ ക്രിസ്തുവിന്റെ വചനങ്ങളുടെ ഒരു ശേഖരമോ സുവിശേഷംതന്നെയോ മത്തായിയുടേതായി ഉണ്ടായിരുന്നുവെന്നും പാരമ്പര്യമുണ്ട്.ഇതു വാസ്തവമായിരിക്കുവാന്‍ സാദ്ധ്യതയുണ്ടെങ്കിലും, പ്രസ്തുത സുവിശേഷത്തിന്റെ കൈയെഴുത്തു പ്രതിയൊന്നും കണ്ടുകിട്ടിയിട്ടില്ല.മത്തായിയുടെ സുവിശേഷത്തെ താഴെക്കാണും വിധം വിഭജിക്കാം :1. യേശുവിന്റെ ജനനവും പരസ്യജീവിതത്തിനു തയ്യാറെടുപ്പും (1, 1വ4, 16 ): കന്യകയില്‍ നിന്നുള്ള ജനനം, ജ്ഞാനികളുടെ ആരാധന, സ്‌നാപകയോഹന്നാന്റെ ദൗത്യം, യേശുവിന്റെ ജ്ഞാനസ്‌നാനം,മരുഭൂമിയിലെ പരീക്ഷ എന്നിവയാണ് ഈ ഭാഗത്തു പ്രതിപാദിക്കുന്നത്.2. യേശുവിന്റെ പ്രബോധനങ്ങളും അദ്ഭുതങ്ങളും (4, 17വ16,20): പലപ്പോഴായി യേശു നല്കിയ പ്രബോധനങ്ങളുടെയും ദിവ്യവചസ്സുകളുടെയും സമാഹാരമായ ഗിരിപ്രഭാഷണം, സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകള്‍, വിവിധതരത്തിലുള്ള അദ്ഭുതങ്ങള്‍ തുടങ്ങിയവ ഇതില്‍ വിവരിക്കപ്പെടുന്നു.3. യേശുവിന്റെ പീഡാനുഭവവും മരണവും (26,21-28,20):പീഡാനുഭവത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍, ജറുസലെത്തേക്കുള്ളയാത്ര, ജറുസലെമില്‍വച്ചു ജനപ്രമാണികളുമായുണ്ടായ ഏറ്റുമുട്ടല്‍, ശിഷ്യന്‍മാര്‍ക്കു നല്കുന്ന അവസാന പ്രബോധനങ്ങള്‍, പീഡാനുഭവം, മരണം, ഉയിര്‍ത്തെഴുന്നേല്പ് എന്നിവയാണ് അവസാനഭാഗത്തു വിവരിക്കുന്നത്.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1യേശുവിന്റെ വംശാവലി (ലൂക്കാ 3: 233 : 38 ) • യേശുവിന്റെ ജനനം (ലൂക്കാ 2: 12 : 7 )അദ്ധ്യായം 2ജ്ഞാനികളുടെ സന്ദര്‍ശനം • ഈജിപ്തിലേക്കുള്ള പലായനം • തിരിച്ചുവരവ്അദ്ധ്യായം 3സ്‌നാപകയോഹന്നാന്റെ പ്രഭാഷണം (മര്‍ക്കോസ് 1: 11 : 8 ) (ലൂക്കാ 3 : 13 : 9 ) (ലൂക്കാ 3 : 153 : 17 ) (യോഹന്നാന്‍ 1 : 191 : 28 ) • യേശുവിന്റെ ജ്ഞാനസ്‌നാനം (മര്‍ക്കോസ് 1: 91 : 11 ) (ലൂക്കാ 3 : 213 : 22 )അദ്ധ്യായം 4മരുഭൂമിയിലെ പരീക്ഷ (മര്‍ക്കോസ് 1: 121 : 13 ) (ലൂക്കാ 4 : 14 : 13 ) • യേശു ദൗത്യം ആരംഭിക്കുന്നു (മര്‍ക്കോസ് 1: 141 : 15 ) (ലൂക്കാ 4 : 144 : 15 ) • ആദ്യത്തെനാലു ശിഷ്യന്‍മാര്‍ (മര്‍ക്കോസ് 1: 161 : 20 ) (ലൂക്കാ 5 : 15 : 11 ) • യേശു രോഗികളെ സുഖപ്പെടുത്തുന്നു (ലൂക്കാ 6: 176 : 19 )അദ്ധ്യായം 5സുവിശേഷഭാഗ്യങ്ങള്‍ (ലൂക്കാ 6: 206 : 23 ) • ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും (മര്‍ക്കോസ് 9: 499 : 50 ) (ലൂക്കാ 14 : 3414 : 35 ) • നിയമത്തിന്റെ പൂര്‍ത്തീകരണം • സഹോദരനുമായി രമ്യതപ്പെടുക • വ്യഭിചാരം ചെയ്യരുത് (മര്‍ക്കോസ് 9: 439 : 48 ) • വിവാഹമോചനം (മത്തായി 19: 919 : 9 ) (മര്‍ക്കോസ് 10 : 1110 : 12 ) (ലൂക്കാ 16 : 1816 : 18 ) • ആണയിടരുത് • തിന്‍മയെ നന്‍മകൊണ്ട് ജയിക്കുക (ലൂക്കാ 6: 296 : 30 ) • ശത്രുക്കളെ സ്‌നേഹിക്കുക (ലൂക്കാ 6: 276 : 28 ) (ലൂക്കാ 6 : 326 : 36 )അദ്ധ്യായം 6ധര്‍മദാനം • പ്രാര്‍ഥന • യേശു പഠിപ്പിച്ച പ്രാര്‍ഥന • ഉപവാസം • യഥാര്‍ഥ നിക്‌ഷേപം • കണ്ണ് ശരീരത്തിന്റെ വിളക്ക് • രണ്ട്‌യജമാനന്‍മാര്‍ • ദൈവപരിപാലനയില്‍ ആശ്രയിക്കുകഅദ്ധ്യായം 7അന്യരെ വിധിക്കരുത് (ലൂക്കാ 6: 376 : 38 ) (ലൂക്കാ 6 : 416 : 42 ) • പ്രാര്‍ഥനയുടെ ശക്തി (ലൂക്കാ 11: 911 : 13 ) • ഇടുങ്ങിയ വാതില്‍ (ലൂക്കാ 13: 2413 : 24 ) • വ്യാജപ്രവാചകന്‍മാര്‍ (ലൂക്കാ 6: 436 : 44 ) • യഥാര്‍ഥ ശിഷ്യന്‍ (ലൂക്കാ 13: 2513 : 27 ) (ലൂക്കാ 6 : 476 : 49 )അദ്ധ്യായം 8കുഷ്ഠരോഗി സുഖപ്പെടുന്നു (മര്‍ക്കോസ് 1: 401 : 45 ) (ലൂക്കാ 5 : 125 : 16 ) • ശതാധിപന്റെ ഭൃത്യന്‍ (ലൂക്കാ 7: 17 : 10 ) (യോഹന്നാന്‍ 4 : 464 : 54 ) • പത്രോസിന്റെ ഭവനത്തില്‍ (മര്‍ക്കോസ് 1: 291 : 34 ) (ലൂക്കാ 4 : 384 : 41 ) • ശിഷ്യത്വം ത്യാഗം ആവശ്യപ്പെടുന്നു (ലൂക്കാ 9: 579 : 62 ) • കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു (മര്‍ക്കോസ് 4: 354 : 41 ) (ലൂക്കാ 3 : 223 : 25 ) • പിശാചുബാധിതരെ സുഖപ്പെടുത്തുന്നു (മര്‍ക്കോസ് 5: 15 : 20 ) (ലൂക്കാ 8 : 268 : 39 )അദ്ധ്യായം 9തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു (മര്‍ക്കോസ് 2: 12 : 12 ) (ലൂക്കാ 5 : 175 : 26 ) • മത്തായിയെ വിളിക്കുന്നു (മര്‍ക്കോസ് 2: 132 : 17 ) (ലൂക്കാ 5 : 275 : 32 ) • ഉപവാസത്തെക്കുറിച്ച് തര്‍ക്കം (മര്‍ക്കോസ് 2: 182 : 22 ) (ലൂക്കാ 5 : 335 : 39 ) • രക്തസ്രാവക്കാരി; ഭരണാധിപന്റെ മകള്‍ (മര്‍ക്കോസ് 5: 215 : 43 ) (ലൂക്കാ 8 : 408 : 56 ) • അന്ധര്‍ക്കു കാഴ്ച നല്‍കുന്നു • ഊമനെ സുഖമാക്കുന്നു (ലൂക്കാ 11: 1411 : 15 ) • വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍അദ്ധ്യായം 10അപ്പസ്‌തോലന്‍മാരെഅയയ്ക്കുന്നു (മര്‍ക്കോസ് 3: 133 : 19 ) (മര്‍ക്കോസ് 7 : 77 : 13 ) (ലൂക്കാ 6 : 126 : 16 ) (ലൂക്കാ 9 : 19 : 6 ) • പീഡകളുടെ കാലം (മര്‍ക്കോസ് 13: 913 : 13 ) (ലൂക്കാ 12 : 1112 : 12 ) (ലൂക്കാ 21 : 1221 : 19 ) • നിര്‍ഭയം സാക്ഷ്യം നല്‍കുക (ലൂക്കാ 12: 212 : 9 ) • സമാധാനമല്ല, ഭിന്നതകള്‍ (ലൂക്കാ 9: 239 : 24 ) (ലൂക്കാ 12 : 5112 : 53 ) (ലൂക്കാ 14 : 2514 : 27 ) (മര്‍ക്കോസ് 8 : 348 : 35 ) (മത്തായി 16 : 2416 : 25 ) • പ്രതിഫലവാഗ്ദാനം (മര്‍ക്കോസ് 9: 419 : 41 )അദ്ധ്യായം 11സ്‌നാപകന്റെ ശിഷ്യന്‍മാര്‍(ലൂക്കാ 7: 187 : 23 ) • സ്‌നാപകനെക്കുറിച്ചു സാക്ഷ്യം (ലൂക്കാ 7: 247 : 35 ) • അനുതപിക്കാത്തനഗരങ്ങള്‍ (ലൂക്കാ 10: 1310 : 15 ) • ക്ലേശിതര്‍ക്കാശ്രയം (ലൂക്കാ 10: 2110 : 22 )അദ്ധ്യായം 12സാബത്തിനെക്കുറിച്ചു വിവാദം (മര്‍ക്കോസ് 2: 232 : 28 ) (ലൂക്കാ 6 : 16 : 5 ) • സാബത്തില്‍ രോഗശാന്തി നല്‍കുന്നു (മര്‍ക്കോസ് 3: 13 : 6 ) (ലൂക്കാ 6 : 66 : 11 ) • ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസന്‍ • യേശുവും ബേല്‍സെബൂലും (മര്‍ക്കോസ് 3: 203 : 30 ) (ലൂക്കാ 11 : 1411 : 23 ) (ലൂക്കാ 12 : 1012 : 10 ) • യോനാപ്രവാചകന്റെ അടയാളം (മര്‍ക്കോസ് 3: 113 : 12 ) (ലൂക്കാ 11 : 1611 : 16 ) (ലൂക്കാ 11 : 2911 : 32 ) • അശുദ്ധാത്മാവ് തിരിച്ചുവരുന്നു (ലൂക്കാ 11: 2411 : 26 ) • യേശുവിന്റെ അമ്മയും സഹോദരരും (മര്‍ക്കോസ് 3: 313 : 35 ) (ലൂക്കാ 8 : 198 : 21 )അദ്ധ്യായം 13വിതക്കാരന്റെ ഉപമ (മര്‍ക്കോസ് 4: 14 : 9 ) (ലൂക്കാ 8 : 48 : 8 ) • ഉപമകളുടെ ഉദ്‌ദേശ്യം (മര്‍ക്കോസ് 4: 104 : 12 ) • വിതക്കാരന്റെ ഉപമ വിശദീകരിക്കുന്നു (മര്‍ക്കോസ് 4: 134 : 20 ) (ലൂക്കാ 8 : 118 : 15 ) • കളകളുടെ ഉപമ • കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ (മര്‍ക്കോസ് 4: 304 : 34 ) (ലൂക്കാ 13 : 1813 : 21 ) • കളകളുടെ ഉപമ - വിശദീകരണം • നിധിയുടെയും രത്‌നത്തിന്റെയും വലയുടെയും ഉപമകള്‍ • സ്വന്തം നാട്ടില്‍ അവഗണിക്കപ്പെടുന്നു (മര്‍ക്കോസ് 6: 16 : 6 ) (ലൂക്കാ 4 : 164 : 30 )അദ്ധ്യായം 14സ്‌നാപകന്റെ ശിരശ്‌ഛേദം (മര്‍ക്കോസ് 6: 146 : 29 ) (ലൂക്കാ 9 : 79 : 9 ) • അഞ്ച് അപ്പം അയ്യായിരം പേര്‍ക്ക് (മര്‍ക്കോസ് 6: 306 : 44 ) (ലൂക്കാ 9 : 109 : 17 ) (യോഹന്നാന്‍ 6 : 16 : 14 ) • വെള്ളത്തിനുമീതേ നടക്കുന്നു (മര്‍ക്കോസ് 6: 456 : 52 ) (യോഹന്നാന്‍ 6 : 156 : 21 ) • ഗനേസറത്തിലെ അദ്ഭുതങ്ങള്‍ (മര്‍ക്കോസ് 6: 536 : 56 )അദ്ധ്യായം 15പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം (മര്‍ക്കോസ് 9: 19 : 13 ) • ആന്തരികവും ബാഹ്യവുമായ ശുദ്ധി (മര്‍ക്കോസ് 7: 147 : 23 ) • കാനാന്‍കാരിയുടെ വിശ്വാസം (മര്‍ക്കോസ് 7: 247 : 30 ) • അനേകര്‍ക്കു രോഗശാന്തി • രണ്ടാമതും അപ്പം വര്‍ധിപ്പിക്കുന്നു (മര്‍ക്കോസ് 8: 18 : 10 )അദ്ധ്യായം 16കാലത്തിന്റെ അടയാളങ്ങള്‍ (മര്‍ക്കോസ് 8: 118 : 13 ) (ലൂക്കാ 12 : 5412 : 56 ) • ഫരിസേയരുടെയുംസദുക്കായരുടെയും പുളിമാവ്(മര്‍ക്കോസ് 8: 148 : 21 ) • പത്രോസിന്റെ വിശ്വാസപ്രഖ്യാപനം (മര്‍ക്കോസ് 8: 278 : 30 ) (ലൂക്കാ 9 : 189 : 21 ) • പീഡാനുഭവവും ഉത്ഥാനവും - ഒന്നാം പ്രവചനം (മര്‍ക്കോസ് 8: 319 : 1 ) (ലൂക്കാ 9 : 229 : 27 )അദ്ധ്യായം 17യേശു രൂപാന്തരപ്പെടുന്നു (മര്‍ക്കോസ് 9: 29 : 8 ) (ലൂക്കാ 9 : 289 : 36 ) ( 2 പത്രോസ് 1 : 171 : 18 ) • ഏലിയായുടെ ആഗമനം (മര്‍ക്കോസ് 9: 99 : 13 ) • അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു (മര്‍ക്കോസ് 9: 149 : 29 ) (ലൂക്കാ 9 : 379 : 43 ) • പീഡാനുഭവവും ഉത്ഥാനവും - രണ്ടാം പ്രവചനം (മര്‍ക്കോസ് 9: 309 : 32 ) (ലൂക്കാ 9 : 439 : 45 ) • നികുതിയെക്കുറിച്ച്അദ്ധ്യായം 18സ്വര്‍ഗരാജ്യത്തിലെ വലിയവന്‍ (മര്‍ക്കോസ് 9: 339 : 37 ) (ലൂക്കാ 9 : 469 : 48 ) • ദുഷ്‌പ്രേരണകള്‍ (മര്‍ക്കോസ് 9: 429 : 48 ) (ലൂക്കാ 17 : 117 : 2 ) • വഴിതെറ്റിയ ആടിന്റെ ഉപമ (ലൂക്കാ 15: 315 : 7 ) • പരസ്പരം തിരുത്തുക • നിര്‍ദയനായ ഭൃത്യന്റെ ഉപമഅദ്ധ്യായം 19വിവാഹമോചനത്തെ സംബന്ധിച്ച് (മര്‍ക്കോസ് 10: 110 : 2 ) • ശിശുക്കളെ അനുഗ്രഹിക്കുന്നു (മര്‍ക്കോസ് 10: 1310 : 16 ) (ലൂക്കാ 18 : 1518 : 17 ) • ധനികനായയുവാവ് (മര്‍ക്കോസ് 10: 1810 : 31 )അദ്ധ്യായം 20മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍ • പീഡാനുഭവവും ഉത്ഥാനവും - മൂന്നാം പ്രവചനം (മര്‍ക്കോസ് 10: 3210 : 34 ) (ലൂക്കാ 18 : 3118 : 34 ) • സെബദീപുത്രന്‍മാരുടെഅഭ്യര്‍ഥന (മര്‍ക്കോസ് 10: 3510 : 45 ) • അന്ധന്‍മാര്‍ക്കു കാഴ്ച (മര്‍ക്കോസ് 10: 4610 : 52 ) (ലൂക്കാ 18 : 3518 : 43 )അദ്ധ്യായം 21ജറുസലെമിലേക്കു രാജകീയ പ്രവേശനം (മര്‍ക്കോസ് 11: 111 : 11 ) (ലൂക്കാ 19 : 2819 : 40 ) (യോഹന്നാന്‍ 12 : 1212 : 19 ) • ദേവാലയ ശുദ്ധീകരണം (മര്‍ക്കോസ് 11: 1511 : 19 ) (ലൂക്കാ 19 : 4519 : 48 ) (യോഹന്നാന്‍ 2 : 132 : 22 ) • അത്തിവൃക്ഷത്തെ ശപിക്കുന്നു (മര്‍ക്കോസ് 11: 1211 : 14 ) (മര്‍ക്കോസ് 11 : 2011 : 24 ) • യേശുവിന്റെ അധികാരം (മര്‍ക്കോസ് 11: 2711 : 33 ) (ലൂക്കാ 20 : 120 : 8 ) • രണ്ടു പുത്രന്‍മാരുടെ ഉപമ • മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (മര്‍ക്കോസ് 12: 112 : 12 ) (ലൂക്കാ 20 : 920 : 19 )അദ്ധ്യായം 22വിവാഹവിരുന്നിന്റെ ഉപമ • സീസറിനു നികുതി (മര്‍ക്കോസ് 12: 1312 : 17 ) (ലൂക്കാ 20 : 2020 : 26 ) • പുനരുത്ഥാനത്തെക്കുറിച്ച് (മര്‍ക്കോസ് 12: 1812 : 27 ) (ലൂക്കാ 20 : 2720 : 40 ) • സുപ്രധാന കല്‍പനകള്‍ (മര്‍ക്കോസ് 12: 2812 : 34 ) (ലൂക്കാ 10 : 2510 : 28 ) • ക്രിസ്തു ദാവീദിന്റെ പുത്രന്‍ (മര്‍ക്കോസ് 12: 3512 : 37 ) (ലൂക്കാ 20 : 4120 : 44 )അദ്ധ്യായം 23നിയമജ്ഞരുടെയും ഫരിസേയരുടെയും കപടനാട്യം (മര്‍ക്കോസ് 12: 3812 : 40 ) (ലൂക്കാ 11 : 3711 : 52 ) (ലൂക്കാ 20 : 4520 : 47 ) • യേശു ജറുസലെമിനെക്കുറിച്ചു വിലപിക്കുന്നു (ലൂക്കാ 13: 3413 : 35 )അദ്ധ്യായം 24ദേവാലയത്തിന്റെ നാശം (മര്‍ക്കോസ് 13: 113 : 2 ) (ലൂക്കാ 21 : 521 : 6 ) • വേദനകളുടെ ആരംഭം (മര്‍ക്കോസ് 13: 313 : 13 ) (ലൂക്കാ 21 : 721 : 19 ) • ഭീകര ദുരിതങ്ങള്‍ (മര്‍ക്കോസ് 13: 1413 : 28 ) (ലൂക്കാ 21 : 2021 : 24 ) (ലൂക്കാ 17 : 2317 : 24 ) (ലൂക്കാ 17 : 3117 : 31 ) • മനുഷ്യപുത്രന്റെ ആഗമനം (മര്‍ക്കോസ് 13: 2413 : 32 ) (ലൂക്കാ 21 : 2521 : 33 ) • സദാ ജാഗരൂകരായിരിക്കുവിന്‍ (മര്‍ക്കോസ് 13: 3313 : 37 ) (ലൂക്കാ 17 : 2617 : 30 ) (ലൂക്കാ 21 : 3421 : 36 ) (ലൂക്കാ 12 : 3912 : 48 )അദ്ധ്യായം 25പത്തുകന്യകമാരുടെ ഉപമ • താലന്തുകളുടെ ഉപമ (ലൂക്കാ 19: 1219 : 27 ) • അവസാന വിധിഅദ്ധ്യായം 26യേശുവിനെ വധിക്കാന്‍ ആലോചന (മര്‍ക്കോസ് 14: 114 : 2 ) (ലൂക്കാ 22 : 122 : 2 ) (യോഹന്നാന്‍ 11 : 4511 : 53 ) • ബഥാനിയായിലെ തൈലാഭിഷേകം (മര്‍ക്കോസ് 14: 314 : 9 ) (യോഹന്നാന്‍ 12 : 112 : 8 ) • യൂദാസിന്റെ വഞ്ചന (മര്‍ക്കോസ് 14: 1014 : 11 ) (ലൂക്കാ 22 : 322 : 6 ) • പെസഹാ ആചരിക്കുന്നു (മര്‍ക്കോസ് 14: 1214 : 21 ) (ലൂക്കാ 22 : 722 : 23 ) (യോഹന്നാന്‍ 13 : 2113 : 30 ) • പുതിയ ഉടമ്പടി (മര്‍ക്കോസ് 14: 2214 : 26 ) (ലൂക്കാ 22 : 1522 : 20 ) (1 കോറിന്തോസ് 11 : 2311 : ) • പത്രോസ് ഗുരുവിനെ നിഷേധിക്കും (മര്‍ക്കോസ് 14: 2714 : 31 ) (ലൂക്കാ 22 : 3122 : 34 ) (യോഹന്നാന്‍ 13 : 3613 : 38 ) • ഗത്‌സേമനിയില്‍ പ്രാര്‍ഥിക്കുന്നു (മര്‍ക്കോസ് 14: 3214 : 42 ) (ലൂക്കാ 22 : 3922 : 46 ) • യേശുവിനെ ഒറ്റിക്കൊടുക്കുന്നു (മര്‍ക്കോസ് 14: 4314 : 50 ) (ലൂക്കാ 22 : 4722 : 53 ) (യോഹന്നാന്‍ 18 : 318 : 12 ) • ന്യായാധിപസംഘത്തിനു മുമ്പില്‍ (മര്‍ക്കോസ് 14: 5314 : 65 ) (ലൂക്കാ 22 : 5422 : 55 ) (ലൂക്കാ 22 : 6322 : 71 ) (യോഹന്നാന്‍ 18 : 1318 : 14 ) (യോഹന്നാന്‍ 18 : 1918 : 24 ) • പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു (മര്‍ക്കോസ് 14: 6614 : 72 ) (ലൂക്കാ 22 : 5622 : 62 ) (യോഹന്നാന്‍ 18 : 1518 : 18 ) (യോഹന്നാന്‍ 18 : 2518 : 27 )അദ്ധ്യായം 27യേശു പീലാത്തോസിന്റെ മുമ്പില്‍ (മര്‍ക്കോസ് 15: 115 : 1 ) (ലൂക്കാ 23 : 123 : 2 ) (യോഹന്നാന്‍ 18 : 2818 : 32 ) • യൂദാസിന്റെ അന്ത്യം (അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 1: 161 : 20 ) • വിചാരണയും വിധിയും (മര്‍ക്കോസ് 15: 215 : 15 ) (ലൂക്കാ 23 : 323 : 5 ) (ലൂക്കാ 23 : 1323 : 25 ) (യോഹന്നാന്‍ 18 : 3318 : 19 ) (യോഹന്നാന്‍ 18 : 1618 : 16 ) • യേശുവിനെ പരിഹസിക്കുന്നു (മര്‍ക്കോസ് 15: 1615 : 20 ) (യോഹന്നാന്‍ 19 : 219 : 3 ) • യേശുവിനെ കുരിശില്‍ തറയ്ക്കുന്നു (മര്‍ക്കോസ് 15: 2115 : 32 ) (ലൂക്കാ 23 : 2623 : 43 ) (യോഹന്നാന്‍ 19 : 1719 : 27 ) • യേശുവിന്റെ മരണം (മര്‍ക്കോസ് 15: 3315 : 41 ) (ലൂക്കാ 23 : 4423 : 49 ) (യോഹന്നാന്‍ 19 : 2819 : 30 ) • യേശുവിനെ സംസ്‌കരിക്കുന്നു (മര്‍ക്കോസ് 15: 4215 : 47 ) (ലൂക്കാ 23 : 5023 : 56 ) (യോഹന്നാന്‍ 19 : 3819 : 42 ) • കല്ലറയ്ക്കു കാവല്‍അദ്ധ്യായം 28പുനരുത്ഥാനം (മര്‍ക്കോസ് 16: 116 : 8 ) (ലൂക്കാ 24 : 124 : 12 ) (യോഹന്നാന്‍ 20 : 120 : 10 ) • കാവല്‍ക്കാരുടെ വ്യാജപ്രസ്താവന • പ്രേഷിതദൗത്യം (മര്‍ക്കോസ് 16: 1416 : 18 ) (ലൂക്കാ 24 : 3624 : 49 ) (യോഹന്നാന്‍ 20 : 1920 : 23 ) (അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 1 : 61 : 8 )