സുഭാഷിതങ്ങള്‍ 14

1

ജ്ഞാനം വീടുപണിയുന്നു; ഭോഷത്തം സ്വന്തം കൈകൊണ്ട്അത് ഇടിച്ചുനിരത്തുന്നു.

2

സത്യസന്ധന്‍ കര്‍ത്താവിനെ ഭയപ്പെടുന്നു. കുടിലമാര്‍ഗി അവിടുത്തെനിന്ദിക്കുന്നു.

3

ഭോഷന്റെ സംസാരം അവന്റെ മുതുകത്തു വീഴുന്ന വടിയാണ്; വിവേകികളുടെ വാക്ക് അവരെകാത്തുകൊള്ളും.

4

കാളകളില്ലാത്തിടത്തു ധാന്യവുമില്ല; കാളയുടെ കരുത്തു സമൃദ്ധമായവിളവു നല്‍കുന്നു.

5

വിശ്വസ്തനായ സാക്ഷി കള്ളംപറയുന്നില്ല; കള്ളസ്‌സാക്ഷി പൊളി പറഞ്ഞുകൂട്ടുന്നു.

6

പരിഹാസകന്‍ വിവേകമന്വേഷിക്കുന്നത് നിഷ്ഫലമാണ്; ബുദ്ധിമാന് അറിവു ലഭിക്കുകഎളുപ്പവും.

7

ഭോഷനില്‍നിന്ന് അകന്നുമാറിക്കൊള്ളുക; അവനില്‍നിന്നു സാരമുള്ള വാക്കുകള്‍ലഭിക്കുകയില്ല.

8

തന്റെ മാര്‍ഗം വ്യക്തമായിഗ്രഹിക്കുന്നതിലാണ് ബുദ്ധിമാന്റെ വിവേകം; വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു.

9

ദുഷ്ടരെ ദൈവം വെറുക്കുന്നു; സത്യസന്ധര്‍ അനുഗ്രഹം പ്രാപിക്കുന്നു.

10

ഹൃദയത്തിന്റെ ദുഃഖം അതിനുമാത്രമേഅറിഞ്ഞുകൂടൂ; അതിന്റെ സന്തോഷത്തിലും അന്യര്‍ക്കു പങ്കില്ല.

11

ദുഷ്ടരുടെ ഭവനം നശിപ്പിക്കപ്പെടും; സത്യസന്ധരുടെ കൂടാരം പുഷ്ടി പ്രാപിക്കും.

12

ശരിയെന്നു തോന്നുന്ന വഴി ചിലപ്പോള്‍മരണത്തിലേക്കു നയിക്കുന്നതാവാം.

13

ചിരിക്കുമ്പോള്‍പ്പോലും ഹൃദയംദുഃഖഭരിതമാണ്; സന്തോഷം സന്താപത്തിലാണ്അവസാനിക്കുക.

14

വഴിപിഴച്ചവന്‍ തന്റെ പ്രവൃത്തികളുടെഫലമനുഭവിക്കും; ഉത്തമനായ മനുഷ്യന്‍ തന്റെ പ്രവൃത്തികളുടെയും.

15

ശുദ്ധഗതിക്കാരന്‍ എന്തും വിശ്വസിക്കുന്നു; ബുദ്ധിമാന്‍ ലക്ഷ്യത്തില്‍ത്തന്നെശ്രദ്ധവയ്ക്കുന്നു.

16

വിവേകി ജാഗരൂകതയോടെതിന്‍മയില്‍നിന്ന് അകന്നുമാറുന്നു; ഭോഷന്‍ വീണ്ടുവിചാരമില്ലാതെഎടുത്തുചാടുന്നു.

17

ക്ഷിപ്രകോപി ബുദ്ധിഹീനമായിപ്രവര്‍ത്തിക്കുന്നു; ബുദ്ധിമാന്‍ ക്ഷമാശീലനാണ്.

18

ശുദ്ധഗതിക്കാര്‍ ഭോഷത്തം കാട്ടിക്കൂട്ടുന്നു; ബുദ്ധിമാന്‍മാര്‍ വിജ്ഞാനകിരീടംഅണിയുന്നു.

19

ദുര്‍ജനം സജ്ജനങ്ങളുടെ മുന്‍പിലുംദുഷ്ടര്‍ നീതിമാന്‍മാരുടെകവാടങ്ങളിലും കുമ്പിടും.

20

ദരിദ്രനെ അയല്‍ക്കാരന്‍പോലുംവെറുക്കുന്നു; ധനികന് അനേകം സ്‌നേഹിതന്‍മാരുണ്ട്.

21

അയല്‍ക്കാരനെ നിന്ദിക്കുന്നവന്‍പാപിയാണ്; പാവപ്പെട്ടവനോടു ദയ കാണിക്കുന്നവന്‍ഭാഗ്യവാനും.

22

തിന്‍മ നിനയ്ക്കുന്നവന്‍ തെറ്റുചെയ്യുകയല്ലേ? നന്‍മയ്ക്കു കളമൊരുക്കുന്നവര്‍ക്ക്മറ്റുള്ളവരുടെ കൂറും വിശ്വാസവുംലഭിക്കുന്നു.

23

അധ്വാനമേതും ലാഭകരമാണ്;അലസഭാഷണം ദാരിദ്ര്യത്തിനുവഴിതെളിക്കുകയേയുള്ളു.

24

ജ്ഞാനമാണു വിവേകികളുടെ കിരീടം; ഭോഷത്തം ഭോഷന്‍മാര്‍ക്കു പൂമാലയും.

25

സത്യസന്ധനായ സാക്ഷി പലരുടെയും ജീവന്‍ രക്ഷിക്കുന്നു; കള്ളസ്‌സാക്ഷി വഞ്ചകനാണ്.

26

ദൈവഭക്തിയാണ് ബലിഷ്ഠമായ ആശ്രയം; സന്താനങ്ങള്‍ക്ക് അത് അഭയസ്ഥാനമായിരിക്കുകയും ചെയ്യും.

27

ദൈവഭക്തി ജീവന്റെ ഉറവയാണ്; മരണത്തിന്റെ കെണികളില്‍നിന്ന്‌രക്ഷപെടാന്‍ അതു സഹായിക്കുന്നു.

28

രാജാവിന്റെ മഹത്വം പ്രജകളുടെബാഹുല്യമാണ്; പ്രജകള്‍ ചുരുങ്ങിയരാജാവ് നാശമടയുന്നു.

29

പെട്ടെന്നു കോപിക്കാത്തവന്ഏറെ വിവകേമുണ്ട്; മുന്‍കോപി ഭോഷത്തത്തെ താലോലിക്കുന്നു.

30

പ്രശാന്തമായ മനസ്‌സ് ശരീരത്തിന്ഉന്‍മേഷം നല്‍കുന്നു; അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു.

31

ദരിദ്രരെ ഞെരുക്കുന്നവന്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നു; പാവപ്പെട്ടവരോട് ദയ കാണിക്കുന്നവന്‍അവിടുത്തെ ബഹുമാനിക്കുന്നു.

32

ദുഷ്ടന്‍ തിന്‍മ ചെയ്ത് അധഃപതിക്കുന്നു; നീതിമാന്‍ സ്വന്തം നീതിനിഷ്ഠയില്‍അഭയം കണ്ടെത്തുന്നു.

33

ബുദ്ധിമാന്റെ മനസ്‌സില്‍ വിവേകംകുടികൊള്ളുന്നു; ഭോഷന്‍മാരുടെ ഹൃദയം അതിനെഅറിയുന്നതേയില്ല.

34

നീതി ജനതയെ ഉത്കര്‍ഷത്തില്‍ എത്തിക്കുന്നു; പാപം ഏതു ജനതയ്ക്കും അപമാന കരമത്രേ,

35

വിവേകത്തോടെ പ്രവര്‍ത്തിക്കുന്നസേവകന്‍ രാജാവിന്റെ പ്രീതി നേടുന്നു; ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്നവന്റെ മേല്‍ അവന്റെ കോപം നിപതിക്കുന്നു.