സങ്കീര്‍ത്തനങ്ങള്‍ 124
കര്‍ത്താവിന്റെ നാമം നമ്മുടെ രക്ഷ
1
ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവുനമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍,
2
ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍,
3
അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെവിഴുങ്ങിക്കളയുമായിരുന്നു.
4
ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു; മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു.
5
ആര്‍ത്തിരമ്പുന്ന പ്രവാഹം നമ്മുടെമേല്‍കവിഞ്ഞൊഴുകുമായിരുന്നു.
6
നമ്മെ അവരുടെ പല്ലിന്ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
7
വേടന്റെ കെണിയില്‍നിന്നുപക്ഷിയെന്നപോലെ നമ്മള്‍ രക്ഷപെട്ടു; കെണി തകര്‍ന്നു നാം രക്ഷപെട്ടു.
8
ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.