ദാവീദ്

സങ്കീര്‍ത്തനങ്ങള്‍

പഴയ നിയമം • 150 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

ഇസ്രായേല്‍ ജനത്തിന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രാര്‍ഥനാ ഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്. ദാവീദ് രാജാവാണ് എല്ലാ സങ്കീര്‍ത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചിരുന്നു. സങ്കീര്‍ത്തന രചനയില്‍ ദാവീദിന്റെ സ്വാധീനം വലുതാണെങ്കിലും, ഇസ്രായേല്‍ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിലെ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ത്തനങ്ങള്‍ എല്ലാം ഒരാള്‍തന്നെ രചിച്ചതല്ല. ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാറുണ്ട്. # സ്തുതിഗീതങ്ങള്‍ ‍: ബലി, പ്രദക്ഷിണം തുടങ്ങിയ അവസരങ്ങളിലാണു സ്തുതിഗീതങ്ങള്‍ പാടിയിരുന്നത്. ദൈവത്തെ സ്തുതിക്കുന്നതിനുള്ള ആഹ്വാനവുമായാണു സ്തുതിഗീതങ്ങള്‍ സാധാരണയായി ആരംഭിക്കുന്നത്; ദൈവത്തെ സ്തുതിക്കുവാനുള്ള കാരണങ്ങള്‍ എടുത്തുപറയുന്നു (8, 19, 29, 33, 46, 47, 48, 76, 84, 87, 93, 96-100, 103-106, 113, 114, 117, 122, 135, 136, 145-150). രാജകീയ സങ്കീര്‍ത്തനങ്ങളും രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ത്തനങ്ങളും തരം തിരിച്ചോ, സ്തുതികീര്‍ത്തനങ്ങളുടെ കൂടെയോ കൊടുക്കാറുണ്ട് (2, 18, 20, 21, 28, 45, 61, 63, 72, 89, 101, 132). # വിലാപകീര്‍ത്തനങ്ങള്‍ : വിപത്‌സന്ധികളില്‍ വ്യക്തികളോ സമൂഹം ഒന്നുചേര്‍ന്നോ ദൈവത്തോടു സഹായം അഭ്യര്‍ഥിക്കുന്നു. യുദ്ധത്തിലുണ്ടാകുന്ന പരാജയം, മഹാമാരികള്‍ ‍, വരള്‍ച്ച തുടങ്ങി ദേശീയ അത്യാഹിതങ്ങള്‍ ഉണ്ടായ അവസരങ്ങളിലാണു ദേശീയവിലാപങ്ങള്‍ രൂപം കൊണ്ടത് (12, 44, 60, 74, 79, 80, 83, 85, 106, 123, 129, 137). രോഗം, ശത്രുഭയം, അന്യായമായ കുറ്റാരോപണം തുടങ്ങിയവയാണു വ്യക്തിവിലാപങ്ങളുടെ സാഹചര്യം (3, 5-7, 13, 17, 22, 25, 26, 28, 31, 35, 38, 42-43, 51, 54-57, 59, 63, 64, 69, 71, 77, 86, 102, 130, 140-143). # കൃതജ്ഞതാകീര്‍ത്തനങ്ങള്‍ യുദ്ധം, ക്ഷാമം, രോഗം തുടങ്ങിയ വിപത്‌സന്ധികള്‍ നീങ്ങിക്കിട്ടുമ്പോള്‍ ദേവാലയത്തില്‍ച്ചെന്ന് ദൈവം ചെയ്ത അനുഗ്രഹങ്ങള്‍ ജനമധ്യത്തില്‍വച്ച് ഏറ്റുപറഞ്ഞുകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുന്നു (18, 21, 30, 33, 34, 40, 65-68, 92, 116, 118, 124, 129, 138, 144). പല സങ്കീര്‍ത്തനങ്ങളും വിവിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ട് ഏതു ഗണത്തില്‍പ്പെടുന്നു എന്നു നിശ്ചയിക്കുക പ്രയാസമാണ്. ഭൂരിഭാഗം സങ്കീര്‍ത്തനങ്ങള്‍ക്കും രചയിതാവ്, രചനാസാഹചര്യം, രാഗനിര്‍ദേശം എന്നിവയെ സൂചിപ്പിക്കുന്ന ശീര്‍ഷകങ്ങളുണ്ട്. എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍ ദാവീദിന്റെ പേരിലാണറിയപ്പെടുന്നത്. കോറഹിന്റെ പുത്രന്‍മാരുടെ പേരിലും ഹേമാന്‍, ദാഥാന്‍, മോശ, സോളമന്‍ എന്നിവരുടെ പേരിലും സങ്കീര്‍ത്തനങ്ങള്‍ അറിയപ്പെടുന്നുണ്ട്. ഹീബ്രുവ്യാഖ്യാതാക്കളാണ് അവയ്ക്കു ശീര്‍ഷകങ്ങള്‍ നല്‍കിയതും അവ ഓരോ വ്യക്തികളുടെ പേരിലാക്കിയതും. ഈ വ്യക്തികളും സങ്കീര്‍ത്തനവുമായി ഏതു വിധത്തിലുള്ള ബന്ധമാണ് അവര്‍ കണ്ടിരുന്നതെന്നു വ്യക്തമല്ല. ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1രണ്ടു മാര്‍ഗങ്ങള്‍അദ്ധ്യായം 2കര്‍ത്താവിന്റെ അഭിഷിക്തന്‍അദ്ധ്യായം 3അപകടത്തില്‍ ആശ്രയംഅദ്ധ്യായം 4ദൈവത്തില്‍ ആനന്ദവും സുരക്ഷിതത്വവുംഅദ്ധ്യായം 5പ്രഭാത പ്രാര്‍ഥനഅദ്ധ്യായം 6ദുഃഖിതന്റെ വിലാപംഅദ്ധ്യായം 7നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥനഅദ്ധ്യായം 8മനുഷ്യന്‍ സൃഷ്ടിയുടെ മകുടംഅദ്ധ്യായം 9മര്‍ദിതന്റെ പ്രത്യാശഅദ്ധ്യായം 10നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥനഅദ്ധ്യായം 11നീതിമാന്റെ ആശ്രയംഅദ്ധ്യായം 12കാപട്യം നിറഞ്ഞലോകംഅദ്ധ്യായം 13ദുഃഖിതന്റെ പ്രാര്‍ഥനഅദ്ധ്യായം 14ദൈവനിഷേധകന്റെ മൗഢ്യംഅദ്ധ്യായം 15നീതിയുടെ മാനദണ്ഡംഅദ്ധ്യായം 16ദൈവം എന്റെ അവകാശംഅദ്ധ്യായം 17നിഷ്‌കളങ്കന്റെ പ്രതിഫലംഅദ്ധ്യായം 18വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രംഅദ്ധ്യായം 19പ്രപഞ്ചവും നിയമവും ദൈവമഹത്വം ഉദ്‌ഘോഷിക്കുന്നുഅദ്ധ്യായം 20രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ഥനഅദ്ധ്യായം 21രാജാവിനു വിജയം നല്‍കിയതിനു കൃതജ്ഞതഅദ്ധ്യായം 22പരിത്യക്തന്റെ രോദനവും പ്രത്യാശയുംഅദ്ധ്യായം 23കര്‍ത്താവ് എന്റെ ഇടയന്‍അദ്ധ്യായം 24മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നുഅദ്ധ്യായം 25വഴി കാട്ടണമേ!അദ്ധ്യായം 26നിഷ്‌കളങ്കന്റെ പ്രാര്‍ഥനഅദ്ധ്യായം 27കര്‍ത്താവില്‍ ആശ്രയംഅദ്ധ്യായം 28കര്‍ത്താവേ, സഹായിക്കണമേ!അദ്ധ്യായം 29കര്‍ത്താവിന്റെ ശക്തമായ സ്വരംഅദ്ധ്യായം 30കൃതജ്ഞതാഗാനംഅദ്ധ്യായം 31കര്‍ത്താവ് എന്റെ സങ്കേതംഅദ്ധ്യായം 32മാപ്പുലഭിച്ചവന്റെ ആനന്ദംഅദ്ധ്യായം 33സ്രഷ്ടാവും പരിപാലകനുമായ ദൈവംഅദ്ധ്യായം 34ദൈവത്തിന്റെ സംരക്ഷണംഅദ്ധ്യായം 35കര്‍ത്താവേ, നീതി നടത്തിത്തരണമേ!അദ്ധ്യായം 36ജീവന്റെ ഉറവഅദ്ധ്യായം 37നീതിമാനും ദുഷ്ടനുംഅദ്ധ്യായം 38രോഗിയുടെ രോദനംഅദ്ധ്യായം 39മനുഷ്യന്‍ നിഴല്‍മാത്രംഅദ്ധ്യായം 40ദൈവമേ, വൈകരുതേ!അദ്ധ്യായം 41രോഗശയ്യയില്‍ ആശ്വാസംഅദ്ധ്യായം 42ദൈവത്തിനുവേണ്ടി ദാഹിക്കുന്നുഅദ്ധ്യായം 43വെളിച്ചമേ, നയിച്ചാലും.അദ്ധ്യായം 44പരാജിതജനതയുടെ വിലാപംഅദ്ധ്യായം 45രാജകീയ വിവാഹംഅദ്ധ്യായം 46ദൈവം നമ്മോടുകൂടെഅദ്ധ്യായം 47ജനതകളുടെമേല്‍ വാഴുന്ന ദൈവംഅദ്ധ്യായം 48ദൈവത്തിന്റെ നഗരംഅദ്ധ്യായം 49സമ്പത്തിന്റെ നശ്വരതഅദ്ധ്യായം 50കൃതജ്ഞത യഥാര്‍ഥ ബലിഅദ്ധ്യായം 51ദൈവമേ, കനിയണമേ!അദ്ധ്യായം 52അക്രമിയുടെ അവസാനംഅദ്ധ്യായം 53ദൈവനിഷേധകന്റെ മൗഢ്യംഅദ്ധ്യായം 54ദൈവം എനിക്കു സഹായംഅദ്ധ്യായം 55സ്‌നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന്‍അദ്ധ്യായം 56ഞാന്‍ നിര്‍ഭയനായി ദൈവത്തില്‍ ആശ്രയിക്കുംഅദ്ധ്യായം 57ദൈവത്തിന്റെ ചിറകിന്‍കീഴില്‍അദ്ധ്യായം 58ദുഷ്ടന്‍മാരോടു പ്രതികാരംഅദ്ധ്യായം 59ദൈവം എന്റെ ശക്തിദുര്‍ഗംഅദ്ധ്യായം 60തോല്‍പിക്കപ്പെട്ട ജനതയുടെ വിലാപംഅദ്ധ്യായം 61ദൈവം സുശക്തഗോപുരംഅദ്ധ്യായം 62ആശ്വാസം ദൈവത്തില്‍ മാത്രംഅദ്ധ്യായം 63ദൈവത്തിനു വേണ്ടി ദാഹിക്കുന്നുഅദ്ധ്യായം 64കുടിലബുദ്ധിയെ തകര്‍ക്കണമേ !അദ്ധ്യായം 65സമൃദ്ധി ചൊരിയുന്ന ദൈവംഅദ്ധ്യായം 66കര്‍ത്താവിനെ സ്തുതിക്കുവിന്‍അദ്ധ്യായം 67ദൈവത്തിന്റെ രക്ഷാകര ശക്തിഅദ്ധ്യായം 68ദൈവത്തിന്റെ ജൈത്രയാത്രഅദ്ധ്യായം 69ദീനരോദനംഅദ്ധ്യായം 70കര്‍ത്താവേ, വേഗം വരണമേ!അദ്ധ്യായം 71വൃദ്ധന്റെ പ്രാര്‍ഥനഅദ്ധ്യായം 72രാജാവിനുവേണ്ടിയുള്ള പ്രാര്‍ഥനഅദ്ധ്യായം 73ദുഷ്ടന്റെ ഐശ്വര്യംഅദ്ധ്യായം 74ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു വിലാപംഅദ്ധ്യായം 75ദൈവം വിധികര്‍ത്താവ്അദ്ധ്യായം 76ജേതാവായ ദൈവംഅദ്ധ്യായം 77വഴിനടത്തുന്ന ദൈവംഅദ്ധ്യായം 78ചരിത്രം നല്‍കുന്ന പാഠംഅദ്ധ്യായം 79ഇസ്രായേലിനെ മോചിപ്പിക്കണമേഅദ്ധ്യായം 80ഞങ്ങളെ പുനരുദ്ധരിക്കണമേഅദ്ധ്യായം 81ഉത്‌സവഗാനംഅദ്ധ്യായം 82ദൈവംന്യായാധിപന്‍മാരുടെ വിധികര്‍ത്താവ്അദ്ധ്യായം 83ഇസ്രായേലിന്റെ വൈരികളെ നശിപ്പിക്കണമേ!അദ്ധ്യായം 84കര്‍ത്താവിന്റെ ഭവനം എത്ര അഭികാമ്യംഅദ്ധ്യായം 85അദ്ധ്യായം 86നിസ്‌സഹായന്റെ യാചനഅദ്ധ്യായം 87ജനതകളുടെ മാതാവായ സീയോന്‍അദ്ധ്യായം 88പരിത്യക്തന്റെ വിലാപംഅദ്ധ്യായം 89ദാവീദിനോടു ചെയ്ത ഉടമ്പടി അനുസ്മരിക്കണമേ!അദ്ധ്യായം 90അനശ്വരനായ ദൈവവും നശ്വരനായ മനുഷ്യനുംഅദ്ധ്യായം 91കര്‍ത്താവിന്റെ സംരക്ഷണംഅദ്ധ്യായം 92നീതിമാന്‍ സന്തോഷിക്കുന്നുഅദ്ധ്യായം 93കര്‍ത്താവു വാഴുന്നുഅദ്ധ്യായം 94ദൈവം വിധികര്‍ത്താവ്അദ്ധ്യായം 95കര്‍ത്താവിനെ സ്തുതിക്കാംഅദ്ധ്യായം 96കര്‍ത്താവു രാജാവും വിധികര്‍ത്താവുംഅദ്ധ്യായം 97പ്രപഞ്ചനാഥനായ കര്‍ത്താവ്അദ്ധ്യായം 98കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നുഅദ്ധ്യായം 99കര്‍ത്താവു പരിശുദ്ധനാണ്അദ്ധ്യായം 100കര്‍ത്താവു നല്ലവനാണ്അദ്ധ്യായം 101രാജാവിന്റെ പ്രതിജ്ഞഅദ്ധ്യായം 102പീഡിതന്റെ പ്രാര്‍ഥനഅദ്ധ്യായം 103എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുകഅദ്ധ്യായം 104സ്രഷ്ടാവിനു കീര്‍ത്തനം പാടുവിന്‍അദ്ധ്യായം 105ഇസ്രായേലിനെ നയിച്ച ദൈവംഅദ്ധ്യായം 106ഇസ്രായേലിന്റെ അവിശ്വസ്തതയും ദൈവത്തിന്റെ കാരുണ്യവുംഅദ്ധ്യായം 107രക്ഷിക്കപ്പെട്ടവന്റെ കൃതജ്ഞതഅദ്ധ്യായം 108ശത്രുവിനെതിരേ സഹായംഅദ്ധ്യായം 109കര്‍ത്താവേ, പ്രതികാരം ചെയ്യണമേഅദ്ധ്യായം 110രാജാവിന്റെ സ്ഥാനാരോഹണംഅദ്ധ്യായം 111അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവ്അദ്ധ്യായം 112ദൈവഭക്തന്റെ സന്തോഷംഅദ്ധ്യായം 113ഉന്നതനും കാരുണ്യവാനുമായ ദൈവംഅദ്ധ്യായം 114ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍അദ്ധ്യായം 115കര്‍ത്താവു മാത്രമാണു ദൈവംഅദ്ധ്യായം 116കൃതജ്ഞതഅദ്ധ്യായം 117കര്‍ത്താവിനെ സ്തുതിക്കുവിന്‍.അദ്ധ്യായം 118വിജയം ലഭിച്ചതിനു നന്ദിഅദ്ധ്യായം 119കര്‍ത്താവിന്റെ നിയമംഅദ്ധ്യായം 120വഞ്ചകരില്‍നിന്നു രക്ഷിക്കണമേഅദ്ധ്യായം 121കര്‍ത്താവ് എന്റെ കാവല്‍ക്കാരന്‍അദ്ധ്യായം 122ജറുസലെമിനു നന്‍മ വരട്ടെഅദ്ധ്യായം 123കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നുഅദ്ധ്യായം 124കര്‍ത്താവിന്റെ നാമം നമ്മുടെ രക്ഷഅദ്ധ്യായം 125കര്‍ത്താവ് ജനത്തിന്റെ കോട്ടഅദ്ധ്യായം 126തിരിച്ചുവരുന്ന പ്രവാസികളുടെ ഗീതംഅദ്ധ്യായം 127എല്ലാം ദൈവത്തിന്റെ ദാനംഅദ്ധ്യായം 128ദൈവഭക്തന് അനുഗ്രഹംഅദ്ധ്യായം 129സീയോന്റെ ശത്രുക്കള്‍ക്കെതിരേഅദ്ധ്യായം 130അഗാധത്തില്‍നിന്ന്അദ്ധ്യായം 131ശിശുസഹജമായ പ്രത്യാശഅദ്ധ്യായം 132ദാവീദിനു നല്‍കിയ വാഗ്ദാനംഅദ്ധ്യായം 133സഹോദരരുടെ ഐക്യംഅദ്ധ്യായം 134നിശാഗീതംഅദ്ധ്യായം 135കര്‍ത്താവിനെ സ്തുതിക്കുവിന്‍അദ്ധ്യായം 136കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്അദ്ധ്യായം 137പ്രവാസിയുടെ വിലാപംഅദ്ധ്യായം 138കൃതജ്ഞതാഗീതംഅദ്ധ്യായം 139എല്ലാം കാണുന്ന ദൈവംഅദ്ധ്യായം 140ദുഷ്ടനില്‍നിന്നു രക്ഷിക്കണമേഅദ്ധ്യായം 141സായാഹ്‌ന പ്രാര്‍ഥനഅദ്ധ്യായം 142പരിത്യക്തന്റെ പ്രാര്‍ഥനഅദ്ധ്യായം 143കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാര്‍ഥനഅദ്ധ്യായം 144കര്‍ത്താവിന്റെ അനുഗ്രഹം ലഭിച്ച ജനതഅദ്ധ്യായം 145കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍അദ്ധ്യായം 146കര്‍ത്താവു മാത്രമാണു രക്ഷകന്‍അദ്ധ്യായം 147സര്‍വശക്തനായ ദൈവംഅദ്ധ്യായം 148ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെഅദ്ധ്യായം 149വിജയഗീതംഅദ്ധ്യായം 150സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ