സങ്കീര്‍ത്തനങ്ങള്‍ 128

ദൈവഭക്തന് അനുഗ്രഹം
1

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

2

നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും;നിനക്കു നന്‍മ വരും.

3

നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റുംഒലിവുതൈകള്‍പോലെയും.

4

കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരംഅനുഗൃഹീതനാകും.

5

കര്‍ത്താവു സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്‌കാലമത്രയും നീജറുസലെമിന്റെ ഐശ്വര്യം കാണും.

6

മക്കളുടെ മക്കളെ കാണാന്‍ നിനക്ക് ഇടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ!