സങ്കീര്‍ത്തനങ്ങള്‍ 115
ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല, അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്.
അവരുടെ ദൈവമെവിടെ എന്നു ജനതകള്‍ പറയാന്‍ ഇടയാക്കുന്നതെന്തിന്?
നമ്മുടെ ദൈവം സ്വര്‍ഗത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു.
അവരുടെ വിഗ്രഹങ്ങള്‍സ്വര്‍ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം!
അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല.
അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല.
അവയ്ക്കു കൈയുണ്ട്, എന്നാല്‍സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്നു സ്വരംഉയരുന്നില്ല.
അവയെ നിര്‍മിക്കുന്നവര്‍അവയെപ്പോലെയാണ്; അവയില്‍ആശ്രയിക്കുന്നവരും അതുപോലെതന്നെ.
ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും.
അഹറോന്റെ ഭവനമേ, കര്‍ത്താവില്‍ ശരണം വയ്ക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
കര്‍ത്താവിന്റെ ഭക്തരേ, കര്‍ത്താവില്‍ആശ്രയിക്കുവിന്‍; അവിടുന്നാണുനിങ്ങളുടെ സഹായവും പരിചയും.
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെ അനുഗ്രഹിക്കും; അവിടുന്ന് ഇസ്രായേല്‍ഭവനത്തെആശീര്‍വദിക്കും; അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും.
കര്‍ത്താവിന്റെ ഭക്തന്‍മാരെ, ചെറിയവരെയും വലിയവരെയും, അവിടുന്ന് അനുഗ്രഹിക്കും.
കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!നിങ്ങളെയും നിങ്ങളുടെ മക്കളെയും.
ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!
ആകാശം കര്‍ത്താവിനു മാത്രമുള്ളത്; എന്നാല്‍, ഭൂമി അവിടുന്നു മനുഷ്യമക്കള്‍ക്കു നല്‍കിയിരിക്കുന്നു.
മരിച്ചവരും നിശ്ശബ്ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെസ്തുതിക്കുന്നില്ല.
എന്നാല്‍, നമ്മള്‍ ഇന്നുമെന്നേക്കും കര്‍ത്താവിനെ സ്തുതിക്കും; കര്‍ത്താവിനെ സ്തുതിക്കുവിന്‍.