സങ്കീര്‍ത്തനങ്ങള്‍ 114
ഇസ്രായേല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍, യാക്കോബിന്റെ ഭവനം അന്യഭാഷ സംസാരിക്കുന്ന ജനതകളുടെ ഇടയില്‍നിന്നു പുറപ്പെട്ടപ്പോള്‍,
യൂദാ അവിടുത്തെ വിശുദ്ധമന്ദിരവും ഇസ്രായേല്‍ അവിടുത്തെ സാമ്രാജ്യവും ആയി.
അതു കണ്ടു കടല്‍ ഓടിയകന്നു,ജോര്‍ദാന്‍ പിന്‍വാങ്ങി.
പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകള്‍ ആട്ടിന്‍കുട്ടികളെപ്പോലെയും തുള്ളിച്ചാടി.
സമുദ്രമേ, ഓടിയകലാന്‍ നിനക്ക് എന്തുപറ്റി? ജോര്‍ദാന്‍, നീ എന്തിനു പിന്‍വാങ്ങുന്നു?
പര്‍വതങ്ങളേ, നിങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതെന്തിന്?
കര്‍ത്താവിന്റെ സന്നിധിയില്‍, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയില്‍, ഭൂമി വിറകൊള്ളട്ടെ!
അവിടുന്നു പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി.