സങ്കീര്‍ത്തനങ്ങള്‍ 113
ഉന്നതനും കാരുണ്യവാനുമായ ദൈവം
1
കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍!
2
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കുംവാഴ്ത്തപ്പെടട്ടെ!
3
ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!
4
കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
5
നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
6
അവിടുന്നു കുനിഞ്ഞ് ആകാശത്തെയുംഭൂമിയെയും നോക്കുന്നു.
7
അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന്ഉയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍നിന്ന് ഉദ്ധരിക്കുന്നു.
8
അവരെ പ്രഭുക്കന്‍മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കന്‍മാരോടൊപ്പം, ഇരുത്തുന്നു.
9
അവിടുന്നു വന്ധ്യയ്ക്കു വസതി കൊടുക്കുന്നു; മക്കളെ നല്‍കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍.