സങ്കീര്‍ത്തനങ്ങള്‍ 75

ദൈവം വിധികര്‍ത്താവ്
1

ദൈവമേ, ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു, ഞങ്ങള്‍ അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കുന്നു; ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയുംഅങ്ങയുടെ അദ്ഭുത പ്രവൃത്തികളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

2

ഞാന്‍ നിര്‍ണയിച്ച സമയമാകുമ്പോള്‍ ഞാന്‍ നീതിയോടെ വിധിക്കും.

3

ഭൂമി സകലനിവാസികളോടുംകൂടെ പ്രകമ്പനം കൊള്ളുമ്പോള്‍, ഞാനാണ് അതിന്റെ തൂണുകളെ ഉറപ്പിച്ചു നിര്‍ത്തുന്നത്.

4

വന്‍പുപറയരുതെന്ന് അഹങ്കാരികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടരോടും ഞാന്‍ പറയുന്നു.

5

ആകാശത്തിനെതിരേ കൊമ്പുയര്‍ത്തരുത്;ഗര്‍വോടെ സംസാരിക്കുകയുമരുത്.

6

കിഴക്കുനിന്നോ പടിഞ്ഞാറു നിന്നോമരുഭൂമിയില്‍ നിന്നോ അല്ല ഉയര്‍ച്ചവരുന്നത്.

7

ഒരുവനെ താഴ്ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നതു ദൈവമാണ്.

8

നുരഞ്ഞു പൊന്തുന്ന വീര്യമേറിയവീഞ്ഞുനിറഞ്ഞപാനപാത്രംകര്‍ത്താവിന്റെ കൈയിലുണ്ട്; അവിടുന്ന് അതു പകര്‍ന്നു കൊടുക്കും; ഭൂമിയിലെ സകല ദുഷ്ടരും അതുമട്ടുവരെ ഊറ്റിക്കുടിക്കും.

9

എന്നാല്‍, ഞാന്‍ എന്നേക്കും ആഹ്‌ളാദിക്കും; യാക്കോബിന്റെ ദൈവത്തിനു ഞാന്‍ സ്തുതിഗീതമാലപിക്കും.

10

ദുഷ്ടരുടെ കൊമ്പുകള്‍ അവിടുന്ന്‌വിച്‌ഛേദിക്കും; നീതിമാന്‍മാരുടെ കൊമ്പുകള്‍ ഉയര്‍ത്തപ്പെടും.