സങ്കീര്‍ത്തനങ്ങള്‍ 134
നിശാഗീതം
1
കര്‍ത്താവിന്റെ ദാസരേ, അവിടുത്തെസ്തുതിക്കുവിന്‍; രാത്രിയില്‍കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍.
2
ശ്രീകോവിലിലേക്കു കൈകള്‍ നീട്ടികര്‍ത്താവിനെ വാഴ്ത്തുവിന്‍.
3
ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവു സീയോനില്‍നിന്നും നിന്നെ അനുഗ്രഹിക്കട്ടെ.