സങ്കീര്‍ത്തനങ്ങള്‍ 117

കര്‍ത്താവിനെ സ്തുതിക്കുവിന്‍.
1

ജനതകളേ, കര്‍ത്താവിനെസ്തുതിക്കുവിന്‍; ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

2

നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിനെ സ്തുതിക്കുവിന്‍.