സങ്കീര്‍ത്തനങ്ങള്‍ 131

ശിശുസഹജമായ പ്രത്യാശ
1

കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളില്‍ നിഗളമില്ല; എന്റെ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല.

2

മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്.

3

ഇസ്രായേലേ, ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശവയ്ക്കുക.