സങ്കീര്‍ത്തനങ്ങള്‍ 150

സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ
1

കര്‍ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍.

2

ശക്തമായ പ്രവൃത്തികളെപ്രതിഅവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍.

3

കാഹളനാദത്തോടെ അവിടുത്തെസ്തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടിഅവിടുത്തെ സ്തുതിക്കുവിന്‍.

4

തപ്പുകൊട്ടിയും നൃത്തമാടിയുംഅവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്അവിടുത്തെ സ്തുതിക്കുവിന്‍.

5

കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍.

6

സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെസ്തുതിക്കട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍.