സങ്കീര്‍ത്തനങ്ങള്‍ 85
കര്‍ത്താവേ, അങ്ങയുടെ ദേശത്തോട്അങ്ങു കാരുണ്യം കാണിച്ചു; യാക്കോബിന്റെ ഭാഗധേയംഅവിടുന്നു പുനഃസ്ഥാപിച്ചു.
അങ്ങയുടെ ജനത്തിന്റെ അകൃത്യംഅങ്ങു മറന്നു; അവരുടെ പാപം അവിടുന്നു ക്ഷമിച്ചു.
അങ്ങ് എല്ലാ ക്രോധവും പിന്‍വലിച്ചു; തീക്ഷണമായ കോപത്തില്‍നിന്ന്അങ്ങു പിന്‍മാറി.
ഞങ്ങളുടെ രക്ഷയുടെ ദൈവമേ,ഞങ്ങളെ പുനരുദ്ധരിക്കണമേ! ഞങ്ങളോടുള്ള അങ്ങയുടെ രോഷംപരിത്യജിക്കണമേ!
അങ്ങ് എന്നേക്കും ഞങ്ങളോടുകോപിഷ്ഠനായിരിക്കുമോ? തലമുറകളോളം അങ്ങയുടെ കോപംനീണ്ടുനില്‍ക്കുമോ?
അങ്ങയുടെ ജനം അങ്ങയില്‍ആനന്ദിക്കേണ്ടതിന് ഞങ്ങള്‍ക്കുനവജീവന്‍ നല്‍കുകയില്ലയോ?
കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളില്‍ ചൊരിയണമേ! ഞങ്ങള്‍ക്കു രക്ഷപ്രദാനംചെയ്യണമേ!
കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും; ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്നതന്റെ വിശുദ്ധര്‍ക്കുതന്നെ.
അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുരക്ഷ സമീപസ്ഥമാണ്; മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
കാരുണ്യവും വിശ്വസ്തതയും തമ്മില്‍ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
കര്‍ത്താവു നന്‍മ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന്അവിടുത്തേക്കു വഴിയൊരുക്കും.