സങ്കീര്‍ത്തനങ്ങള്‍ 3
കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെ എതിര്‍ക്കുന്നു.
ദൈവം അവനെ സഹായിക്കുകയില്ല എന്നു പലരും എന്നെക്കുറിച്ചു പറയുന്നു.
കര്‍ത്താവേ, അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്വവും; എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്റെ വിശുദ്ധപര്‍വതത്തില്‍ നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.
ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍ , ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.
എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! അങ്ങ് എന്റെ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു; ദുഷ്ടരുടെ പല്ലുകളെ അങ്ങു തകര്‍ത്തു.
വിമോചനം കര്‍ത്താവില്‍ നിന്നാണ്; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!