പ്രഭാഷകന്‍ 10

ഭരണാധിപന്‍
1

ജ്ഞാനിയായന്യായാധിപന്‍ജനത്തിനു ശിക്ഷണം നല്‍കുന്നു; അറിവുള്ളവന്‍ ചിട്ടയോടെ ഭരിക്കുന്നു;

2

ഭരണാധിപനെപ്പോലെ പരിജനം; രാജാവിനെപ്പോലെ പ്രജകളും.

3

വിവരമില്ലാത്ത രാജാവ് ജനത്തിനു വിനാശം; രാജ്യത്തിന്റെ ഐശ്വര്യത്തിനു നിദാനംരാജാവിന്റെ ജ്ഞാനമാണ്.

4

കര്‍ത്താവിന്റെ കരങ്ങളാണ് ഭൂമിയെനിയന്ത്രിക്കുന്നത്; അവിടുന്ന് തക്കസമയത്തു യോഗ്യനായഭരണാധിപനെ നിയമിക്കുന്നു.

5

മനുഷ്യന്റെ വിജയം കര്‍ത്താവിന്റെ കരങ്ങളിലാണ്; നിയമജ്ഞന്റെ മേല്‍ അവിടുന്ന് ബഹുമതി ചൊരിയുന്നു.

അഹങ്കാരം
6

എന്തു കുറ്റത്തിനായാലും അയല്‍ക്കാരനുതിന്‍മ ചെയ്യരുത്; വികാരാവേശംകൊണ്ട് ഒന്നും പ്രവര്‍ത്തിക്കരുത്.

7

അഹങ്കാരം കര്‍ത്താവിനെയുംമനുഷ്യരെയും വെറുപ്പിക്കുന്നു; അനീതി, ഇരുവര്‍ക്കും നിന്ദ്യമാണ്.

8

അനീതി, അഹങ്കാരം, അത്യാഗ്രഹം ഇവമൂലം സാമ്രാജ്യം കൈമാറിപ്പോകുന്നു.

9

പൊടിയും ചാരവുമായ മനുഷ്യന്അഹങ്കരിക്കാന്‍ എന്തുണ്ട്? ജീവിച്ചിരിക്കെത്തന്നെ അവന്റെ ശരീരം ജീര്‍ണിക്കുന്നു.

10

നിസ്‌സാരരോഗമെന്നു ഭിഷഗ്വരന്‍പുച്ഛിച്ചുതള്ളുന്നു; എന്നാല്‍, ഇന്നു രാജാവ്; നാളെ ജഡം!

11

മരിച്ചുകഴിഞ്ഞാല്‍ പുഴുവിനും കൃമിക്കും വന്യമൃഗങ്ങള്‍ക്കും അവകാശം!

12

അഹങ്കാരം തുടങ്ങുമ്പോള്‍ കര്‍ത്താവില്‍നിന്ന് അകലുന്നു; ഹൃദയം അവന്റെ സ്രഷ്ടാവിനെപരിത്യജിച്ചിരിക്കുന്നു.

13

അഹങ്കാരത്തോടൊപ്പം പാപവുംമുളയെടുക്കുന്നു; അതിനോട് ഒട്ടിനില്‍ക്കുന്നവന്‍മ്ലേച്ഛത വമിക്കും. അതിനാല്‍, കര്‍ത്താവ് അപൂര്‍വമായ പീഡകള്‍ അയച്ച് അവനെ നിശ്‌ശേഷം നശിപ്പിക്കുന്നു.

14

കര്‍ത്താവ് പ്രബലന്‍മാരെ സിംഹാസനത്തില്‍നിന്നു താഴെയിറക്കി വിനീതരെ ഉയര്‍ത്തുന്നു.

15

അവിടുന്ന് അഹംഭാവികളെ പിഴുതെറിഞ്ഞ്, വിനീതരെ നട്ടുപിടിപ്പിക്കുന്നു.

16

കര്‍ത്താവ് ജനതകളുടെ രാജ്യങ്ങള്‍സമൂലം നശിപ്പിക്കുന്നു.

17

അവിടുന്ന് അഹങ്കാരികളുടെ അടയാളംപോലും തുടച്ചുമാറ്റുന്നു; അവരുടെ സ്മരണ ഭൂമിയില്‍നിന്നുമായിച്ചുകളയുന്നു.

18

മനുഷ്യന്റെ അഹങ്കാരവും ക്രോധവുംസ്രഷ്ടാവില്‍നിന്നല്ല.

ബഹുമാന്യന്‍
19

ഏതു വര്‍ഗമാണു ബഹുമാനത്തിനര്‍ഹം?മനുഷ്യവര്‍ഗം. ഏതു മനുഷ്യന്‍? കര്‍ത്താവിനോടുഭക്തിയുള്ളവന്‍. ഏതു വര്‍ഗമാണ് ബഹുമാനംഅര്‍ഹിക്കാത്തത്? മനുഷ്യവര്‍ഗംതന്നെ. ഏതു മനുഷ്യന്‍? കര്‍ത്തൃകല്‍പനലംഘിക്കുന്നവന്‍.

20

സഹോദരര്‍ തങ്ങളുടെ തലവനെബഹുമാനിക്കുന്നു;

21

കര്‍ത്താവാകട്ടെ തന്റെ ഭക്തനെയും.

22

ധനവാനും ഉത്കൃഷ്ടനും ദരിദ്രനുംഒന്നുപോലെ ദൈവഭക്തിയില്‍മഹത്വം ആര്‍ജിക്കട്ടെ.

23

ബുദ്ധിമാനായ ദരിദ്രനെ നിന്ദിക്കുന്നതും പാപിയെ ബഹുമാനിക്കുന്നതും ശരിയല്ല.

24

പ്രഭുവുംന്യായാധിപനും ഭരണാധികാരിയും ബഹുമാനിക്കപ്പെടുന്നു; എന്നാല്‍, അവരിലാരും ദൈവഭക്തനോളം ശ്രേഷ്ഠനല്ല.

25

അടിമജ്ഞാനിയെങ്കില്‍ അവനെസ്വതന്ത്രനും സേവിക്കും; ബുദ്ധിമാന് അതില്‍ പരാതിയില്ല.

വിനയം
26

കര്‍ത്തവ്യം അനുഷ്ഠിക്കുമ്പോള്‍അതീവ സാമര്‍ഥ്യം കാണിക്കരുത്; പട്ടിണികിടക്കുമ്പോള്‍ അന്തസ്‌സു നടിക്കരുത്.

27

അധ്വാനിച്ചു ധാരാളം സമ്പാദിക്കുന്നവനാണ്, പൊങ്ങച്ചം പറയുന്ന പട്ടിണിക്കാരനെക്കാള്‍ ഭേദം.

28

മകനേ, വിനയംകൊണ്ടു മഹത്വമാര്‍ജിക്കുക; നിലവിട്ട് സ്വയം മതിക്കരുത്.

29

തന്നെത്തന്നെ ദ്രോഹിക്കുന്നവനെആരു നീതീകരിക്കും? തന്നെത്തന്നെ അവഹേളിക്കുന്നവനെആരു ബഹുമാനിക്കും?

30

ദരിദ്രന്‍ വിജ്ഞാനത്താല്‍ ബഹുമാനം നേടുന്നു; ധനവാന്‍ ധനത്താലും.

31

ദരിദ്രനായിരിക്കേ ബഹുമാനിക്കപ്പെടുന്നെങ്കില്‍ സമ്പന്നനായാല്‍ എത്രയധികം! സമ്പന്നനായിരിക്കേ നിന്ദിക്കപ്പെടുന്നെങ്കില്‍ ദരിദ്രനായാല്‍ എത്രയധികം!