പ്രഭാഷകന്‍ 32

1

വിരുന്നില്‍ നീ മുഖ്യാതിഥിആണെങ്കില്‍ കേമത്തം നടിക്കാതെ അവരില്‍ ഒരുവനെപ്പോലെ പെരുമാറുക; അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടേനീ ഇരിക്കാവൂ.

2

കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷംസ്വസ്ഥാനത്തിരുന്ന് അവരോടൊത്ത്, ആഹ്ലാദിക്കുക; നിന്റെ സമര്‍ഥമായ നേതൃത്വത്തിന്അവര്‍ നിന്നെ അഭിനന്ദിക്കും.

3

നിങ്ങളില്‍ പ്രായം കൂടിയവര്‍ സംസാരിക്കട്ടെ; അതാണുയുക്തം. ശരിയായ അറിവോടുകൂടി സംസാരിക്കുക; എന്നാല്‍, സംഗീതത്തിനു തടസ്‌സമാകരുത്.

4

വിനോദപരിപാടികള്‍ക്കിടയില്‍സംസാരിച്ചുകൊണ്ടിരിക്കരുത്; അനവസരത്തില്‍ സാമര്‍ഥ്യംപ്രകടിപ്പിക്കരുത്.

5

വീഞ്ഞുസത്കാരത്തിലെ സംഗീതംസ്വര്‍ണത്തില്‍ പതിച്ചമാണിക്യംപോലെയാണ്.

6

വീഞ്ഞുസത്കാരവേളയിലെശ്രുതിമധുരമായ സംഗീതംസ്വര്‍ണാഭരണത്തിലെ മരതകമുദ്രയാണ്.

7

യുവാവേ, ആവശ്യം വന്നാലേ സംസാരിക്കാവൂ; അതും ഒന്നിലേറെത്തവണനിര്‍ബന്ധിച്ചാല്‍ മാത്രം.

8

ഒതുക്കിപ്പറയുക; കുറഞ്ഞവാക്കുകളില്‍വളരെക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക; അറിവുള്ളവനും എന്നാല്‍ മിതഭാഷിയും ആയിരിക്കുക.

9

മഹാന്‍മാരോട് ഇടപെടുമ്പോള്‍തുല്യത ഭാവിക്കരുത്; മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍പുലമ്പിക്കൊണ്ടിരിക്കുകയുമരുത്.

10

ഇടിക്കു മുമ്പേ മിന്നല്‍ കാണുന്നതുപോലെ വിനയശീലന്റെ മുമ്പില്‍കീര്‍ത്തി പരക്കുന്നു.

11

തക്കസമയത്തു പോവുക,അവസാനത്തവന്‍ ആകരുത്. വേഗം വീട്ടില്‍ പോവുക,തങ്ങിനില്‍ക്കരുത്.

12

അവിടെച്ചെന്ന് ഇഷ്ടാനുസരണംസന്തോഷിക്കുക; എന്നാല്‍, അഹങ്കാരപൂര്‍വം സംസാരിച്ച്പാപം ചെയ്യരുത്;

13

തന്റെ ദാനങ്ങള്‍കൊണ്ടു നിന്നെസംതൃപ്തനാക്കിയ നിന്റെ സ്രഷ്ടാവിനെ ഇക്കാര്യത്തിനുവേണ്ടി സ്തുതിക്കുക.

ദൈവഭക്തി
14

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍അവിടുത്തെ ശാസനം സ്വീകരിക്കുന്നു; പ്രഭാതത്തില്‍ ഉണര്‍ന്ന് അവിടുത്തെഅന്വേഷിക്കുന്നവനു കൃപ ലഭിക്കും.

15

നിയമത്തെ അന്വേഷിക്കുന്നവന്‍അതില്‍ സംതൃപ്തി കണ്ടെത്തും; എന്നാല്‍ കപടനാട്യക്കാരന്‍ അതില്‍ തട്ടിവീഴും.

16

ദൈവഭക്തന്‍ ശരിയായി വിധിക്കും; നീതിപൂര്‍വകമായ പ്രവൃത്തികളെഅവന്‍ ദീപംപോലെ പ്രകാശിപ്പിക്കും.

17

ദുഷ്ടന്‍ ശാസന നിരസിക്കുകയുംതന്നിഷ്ടംപോലെതീരുമാനമെടുക്കുകയും ചെയ്യും.

18

ബുദ്ധിമാന്‍ ഒരു നിര്‍ദേശവും അവഗണിക്കുകയില്ല; നിന്ദ്യനും ധിക്കാരിയുമായ മനുഷ്യന്‍ ആരെയും ഭയപ്പെടുന്നില്ല.

19

ആലോചനകൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്; പശ്ചാത്തപിക്കാന്‍ ഇടയാവുകയില്ല.

20

പ്രതിബന്ധങ്ങള്‍ നിറഞ്ഞവഴിയിലൂടെസഞ്ചരിച്ച് തട്ടിവീഴരുത്.

21

നിരപ്പായ വഴിയിലും അമിതമായആത്മവിശ്വാസം അരുത്.

22

വഴിയില്‍ ശ്രദ്ധയോടെ നടക്കുക.

23

ഓരോ പ്രവൃത്തിയിലും കരുതല്‍ വേണം; അതാണ് നിയമാനുഷ്ഠാനം.

24

നിയമത്തില്‍ വിശ്വസിക്കുന്നവന്‍കല്‍പനകള്‍ അനുസരിക്കുന്നു; കര്‍ത്താവില്‍ ശരണപ്പെടുന്നവനുനഷ്ടം വരുകയില്ല.