ഉത്തമഗീതം 1

ഗാനം ഒന്ന്
1

സോളമന്റെ ഉത്തമഗീതം

മണവാട്ടി:
2

നിന്റെ അധരം എന്നെചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍മാധുര്യമുള്ളത്.

3

നിന്റെ അഭിഷേകതൈലം സുരഭിലമാണ്, നിന്റെ നാമം പകര്‍ന്ന തൈലംപോലെയാണ്, അതുകൊണ്ട് കന്യകമാര്‍നിന്നെ പ്രേമിക്കുന്നു.

4

എന്നെ കൊണ്ടുപോവുക,നമുക്കു വേഗം പോകാം. രാജാവ് തന്റെ മണവറയിലേക്ക്എന്നെ കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ആനന്ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്റെ പ്രേമത്തെവീഞ്ഞിനെക്കാള്‍ പുകഴ്ത്തും; അവര്‍ നിന്നെ സ്‌നേഹിക്കുന്നത്‌യുക്തംതന്നെ.

5

ജറുസലെംപുത്രിമാരേ,ഞാന്‍ കറുത്തവളാണെങ്കിലും കേദാറിലെ കൂടാരങ്ങള്‍പോലെയുംസോളമന്റെ തിരശ്ശീലകള്‍പോലെയും അഴകുള്ളവളാണ്.

6

ഞാന്‍ മങ്ങിയ നിറമുള്ളവളായതുകൊണ്ട്, വെയിലേറ്റു ഞാന്‍ ഇരുണ്ടുപോയതുകൊണ്ട്, എന്നെതുറിച്ചുനോക്കരുതേ. എന്റെ മാതൃതനയന്‍മാര്‍എന്നോടു കോപിച്ചു; അവര്‍ എന്നെ മുന്തിരിത്തോട്ടങ്ങളുടെകാവല്‍ക്കാരിയാക്കി. എന്നാല്‍ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചില്ല.

7

എന്റെ പ്രാണപ്രിയനേ,എന്നോടു പറയുക. നിന്റെ ആടുകളെ എവിടെ മേയ്ക്കുന്നു? ഉച്ചയ്ക്ക് അവയ്ക്ക് എവിടെവിശ്രമം നല്‍കുന്നു? ഞാനെന്തിനു നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കടുത്ത് അലഞ്ഞുനടക്കണം?

തോഴിമാര്‍:
8

സ്ത്രീകളില്‍ അതിസുന്ദരിയായവളേ,നിനക്കതറിഞ്ഞുകൂടെങ്കില്‍ആട്ടിന്‍പറ്റത്തിന്റെ കാല്‍ചുവടുകള്‍പിന്തുടരുക; ഇടയന്‍മാരുടെ കൂടാരങ്ങള്‍ക്കരികില്‍നിന്റെ ആട്ടിന്‍കുട്ടികളെ മേയ്ക്കുക.

മണവാളന്‍:
9

എന്റെ പ്രേമധാമമേ, ഫറവോയുടെരഥത്തില്‍കെട്ടിയ പെണ്‍കുതിരയോടു നിന്നെ ഞാന്‍ ഉപമിക്കുന്നു.

10

നിന്റെ കവിള്‍ത്തടങ്ങള്‍കുറുനിരകൊണ്ടു ശോഭിക്കുന്നു; നിന്റെ കഴുത്തു രത്‌നമാലകള്‍കൊണ്ടും

11

വെള്ളിപതിച്ച സ്വര്‍ണാഭരണങ്ങള്‍ നിനക്കു ഞങ്ങള്‍ ഉണ്ടാക്കിത്തരാം.

മണവാട്ടി:
12

രാജാവ് ശയ്യയിലായിരിക്കേ, എന്റെ ജടാമാഞ്ചി തൂമണം തൂകി.

13

എന്റെ പ്രാണപ്രിയന്‍ സ്തനാന്തരത്തില്‍ സൂക്ഷിക്കുന്നനറും പശച്ചിമിഴുപോലെയാണ്.

14

എന്റെ പ്രാണപ്രിയന്‍ എന്‍ഗേദിയിലെമുന്തിരിത്തോപ്പുകളിലെമൈലാഞ്ചിപ്പൂങ്കുലപോലെയാണ്.

മണവാളന്‍:
15

എന്റെ പ്രിയേ, ഹാ, നീ എത്ര സുന്ദരി! അതേ നീ സുന്ദരിതന്നെ; നിന്റെ കണ്ണുകള്‍ ഇണപ്രാവുകളാണ്.

മണവാട്ടി:
16

എന്റെ പ്രിയനേ, നീ എത്ര സുന്ദരന്‍! അതേ, സുന്ദരന്‍തന്നെ. നമ്മുടെ ശയ്യാതലം ഹരിതമോഹനമാണ്.

17

ദേവദാരുകൊണ്ട് ഉത്തരവുംസരളവൃക്ഷംകൊണ്ട് കഴുക്കോലുംതീര്‍ത്തതാണ് നമ്മുടെ ഭവനം.