ഉത്തമഗീതം 2

1

ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്.

മണവാളന്‍:
2

മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ് കന്യകമാരുടെയിടയില്‍ എന്റെ ഓമന.

മണവാട്ടി:
3

വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണ്‌യുവാക്കന്‍മാരുടെ മധ്യത്തില്‍ എന്റെ പ്രാണപ്രിയന്‍. അതിന്റെ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു; അതിന്റെ ഫലം എന്റെ നാവിന്മാധുര്യപൂര്‍ണമാണ്.

4

വിരുന്നുശാലയിലേക്ക് അവന്‍ എന്നെ കൂട്ടിക്കൊണ്ടുവന്നു; പ്രേമത്തിന്റെ പതാക എനിക്കുമുകളില്‍ പാറി.

5

മുന്തിരിയട തന്ന് എനിക്കുശക്തി പകരണമേ; ആപ്പിള്‍പ്പഴം തന്ന് എനിക്കുഉന്‍മേഷം നല്‍കണമേ; ഞാന്‍ പ്രേമപരവശയായിരിക്കുന്നു.

6

അവന്റെ ഇടതുകരം എനിക്കുതലയണയായിരുന്നെങ്കില്‍! അവന്റെ വലതുകരം എന്നെആലിംഗനം ചെയ്തിരുന്നെങ്കില്‍!

മണവാളന്‍:
7

ജറുസലെംപുത്രിമാരേ, പാടത്തെചെറുകലമാനുകളുടെയുംപേടമാനുകളുടെയും പേരില്‍ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; സമയമാകുംമുന്‍പ് നിങ്ങള്‍ പ്രേമത്തെതട്ടിയുണര്‍ത്തരുതേ;ഇളക്കിവിടരുതേ.

ഗാനം രണ്ട് മണവാട്ടി:
8

അതാ, എന്റെ പ്രിയന്റെ സ്വരം! അതാ, മലമുകളിലൂടെ കുതിച്ചുചാടിയുംകുന്നുകളില്‍ തുള്ളിച്ചാടിയുംഅവന്‍ വരുന്നു.

9

എന്റെ പ്രിയന്‍ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കിക്കൊണ്ട്, അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, അതാ, അവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.

10

എന്റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു.

മണവാളന്‍:
11

എന്റെ ഓമനേ, എന്റെ സുന്ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു.

12

മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി; ഗാനാലാപത്തിന്റെ സമയമായി; അരിപ്രാവുകള്‍ കുറുകുന്നത്‌നമ്മുടെ നാട്ടില്‍ കേട്ടു തുടങ്ങി.

13

അത്തിമരം കായ്ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ്‌സുഗന്ധം പരത്തുന്നു. എന്റെ ഓമനേ, എന്റെ സുന്ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക.

14

എന്റെ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്റെ സ്വരം മധുരമാണ്; നിന്റെ മുഖം മനോഹരമാണ്.

തോഴിമാര്‍:
15

മുന്തിരിത്തോട്ടം നശിപ്പിക്കുന്നകുറുക്കന്‍മാരെ, ആ ചെറുകുറുക്കന്‍മാരെ, പിടികൂടുക; നമ്മുടെ മുന്തിരിത്തോപ്പ് പൂത്തുലയുന്നു.

മണവാട്ടി:
16

എന്റെ ആത്മനാഥന്‍ എന്‍േറതാണ്;ഞാന്‍ അവന്‍േറ തും. അവന്‍ തന്റെ ആട്ടിന്‍പറ്റത്തെലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.

17

വെയിലാറി നിഴലുകള്‍ നീളുംമുന്‍പേഎന്റെ പ്രിയനേ, വരുക; ദുര്‍ഘടപര്‍വതങ്ങളിലെചെറുമാനിനെപ്പോലെയോകലമാന്‍കുട്ടിയെപ്പോലെയോ ആയിരിക്കുക.