മക്കബായർ

1 മക്കബായര്‍

പഴയ നിയമം • 16 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

യവനാചാരങ്ങള്‍ യഹൂദരുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ഗ്രീക്കുകാര്‍ ശ്രമിച്ചു. ഒരുകൂട്ടം യഹൂദര്‍ അവര്‍ക്കു പിന്തുണ നല്‍കി. ചെറുത്തു നിന്നവര്‍ മതപീഡനങ്ങള്‍ക്കു വിധേയരായി. ബി.സി. 175-ല്‍ സെല്യൂക്കസ് വംശജനായ അന്തിയോക്കസ് എപ്പിഫാനസ് നാലാമന്‍ രാജാവായതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. വിഗ്രഹാരാധന നടത്തുന്നതിനും പന്നിമാംസം ഭക്ഷിക്കുന്നതിനും യഹൂദര്‍ നിര്‍ബന്ധിതരായി. അനേകം യഹൂദര്‍ മതമര്‍ദനത്തില്‍ ജീവാര്‍പ്പണം ചെയ്തു. എന്നാല്‍ ആയുധമെടുത്ത് മര്‍ദനത്തെ നേരിടാന്‍ കുറെപ്പേര്‍ തയ്യാറായി. അവര്‍ക്കു നേതൃത്വം നല്‍കിയത് പുരോഹിതനായ മത്താത്തിയാസിന്റെ പുത്രന്‍ യൂദാസാണ്. മക്കബായന്‍ എന്നറിയപ്പെട്ടിരുന്ന യൂദാസിന്റെ കൂടെ ചേര്‍ന്നവര്‍ക്കെല്ലാം മക്കബായര്‍ എന്ന പേരുകിട്ടി. യവനാധിപത്യത്തിനെതിരായുള്ള യഹൂദരുടെ ചെറുത്തുനില്‍പ്പിന്റെ ചരിത്രമാണ് മക്കബായരുടെ ഒന്നും രണ്ടും പുസ്തകങ്ങളില്‍ വിവരിക്കുന്നത്. മത്താത്തിയാസിന്റെ മക്കളായ യൂദാസ്, ജോനാഥാന്‍, ശിമയോന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും അവരുടെ വിജയങ്ങളും പരാജയങ്ങളുമാണ് ഒന്നാം പുസ്തകത്തില്‍ വിവരിക്കുന്നത്; രണ്ടാം പുസ്തകത്തില്‍ നിയമത്തോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ടു വീരചരമമടയേണ്ടിവന്ന രക്തസാക്ഷികളുടെ ചരിത്രവും. മര്‍ദനകാലത്ത് വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുള്ള ഉത്തേജനം നല്‍കുകയാണ് ഗ്രന്ഥത്തിന്റെ ലക്ഷ്യം. വീരചരമമടഞ്ഞവര്‍ നിത്യമായി ജീവിക്കും എന്ന് ഈ ഗ്രന്ഥം ഉറപ്പിച്ചു പ്രസ്താവിക്കുന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിശ്വാസം ബൈബിളില്‍ ആദ്യമായിട്ടാണ് ഇത്രയധികം പ്രകടമാകുന്നത്. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും പാപപരിഹാരബലി അര്‍പ്പിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നതായി സൂചനകള്‍ കാണുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളുടെ ഹീബ്രുമൂലം ലഭ്യമല്ല. ഗ്രീക്കുവിവര്‍ത്തനമാണ് നമുക്കു ലഭിച്ചിട്ടുള്ളത്. #ഘടന # 1 മക്കബായര്‍ 1, 1 - 9 : മഹാനായ അലക്‌സാണ്ടര്‍ 1, 10 - 2, 70 : മക്കബായവിപ്ലവം 3, 1 - 9, 22 : യൂദാസ് മക്കബായന്‍ 9, 23 - 12, 54 : ജോനാഥാന്‍ 13, 1 - 16, 24 : ശിമയോന്‍ # 2 മക്കബായര്‍ 1, 1 - 2, 18 : ഈജിപ്തിലെ യഹൂദര്‍ക്കുള്ള കത്തുകള്‍ 2, 19 - 32 : പ്രസാധകക്കുറിപ്പ് 3, 1 - 40 : ഹെലിയോദോറസ് ദേവാലയം അശുദ്ധമാക്കാന്‍ ശ്രമിക്കുന്നു. 4, 1 - 7, 42 : മതമര്‍ദനം, ദേവാലയം അശുദ്ധമാക്കുന്നു. 8, 1 - 10, 8 : യൂദാസിന്റെ വിജയം, ദേവാലയശുദ്ധീകരണം. 10, 9 - 15, 39 : മതമര്‍ദനം തുടരുന്നു.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1മഹാനായ അലക്‌സാണ്ടര്‍ • അന്തിയോക്കസ് എപ്പിഫാനസ് • മതമര്‍ദനംഅദ്ധ്യായം 2മത്താത്തിയാസും പുത്രന്‍മാരും • മത്താത്തിയാസ് എതിര്‍ക്കുന്നു • സാബത്തില്‍യുദ്ധം • മത്താത്തിയാസിന്റെ അന്ത്യശാസനംഅദ്ധ്യായം 3യൂദാസ് മക്കബേയൂസ് • യൂദാസിന്റെ ആദ്യവിജയം • അന്തിയോക്കസ്‌യുദ്ധത്തിനൊരുങ്ങുന്നു • ഗോര്‍ജിയാസും നിക്കാനോറും • മിസ്പായിലെ സമ്മേളനംഅദ്ധ്യായം 4ഗോര്‍ജിയാസിന്റെ മേല്‍ വിജയം • ലിസിയാസിന്റെ ആക്രമണം • ദേവാലയശുദ്ധീകരണംഅദ്ധ്യായം 5ഇദുമേയര്‍ക്കും അമ്മോന്യര്‍ക്കുമെതിരേ • ഗിലയാദിലും ഗലീലിയിലും യുദ്ധം • യാമ്‌നിയായില്‍ തോല്‍വിഅദ്ധ്യായം 6അന്തിയോക്കസ് എപ്പിഫാനസിന്റെ മരണം • അന്തിയോക്കസ് അഞ്ചാമന്‍ • ലിസിയാസിന്റെ രണ്ടാം ആക്രമണം • മതസ്വാതന്ത്ര്യംഅദ്ധ്യായം 7ദമെത്രിയൂസ് ഒന്നാമന്‍ • നിക്കാനോര്‍ യൂദായില്‍അദ്ധ്യായം 8റോമാക്കാരുമായി സഖ്യംഅദ്ധ്യായം 9യൂദാസിന്റെ മരണം • ജോനാഥാന്‍ നേതാവ് • തെക്കോവാ മരുഭൂമിയില്‍ • യൂദയായിലെ കോട്ടകള്‍ • ജോനാഥാന്റെ വിജയംഅദ്ധ്യായം 10ദമെത്രിയൂസും ജോനാഥാനും • ജോനാഥാന്‍ പ്രധാനപുരോഹിതന്‍ • ദമെത്രിയൂസിന്റെ വാഗ്ദാനം • അലക്‌സാണ്ടറുമായി സഖ്യം • ദമെത്രിയൂസിന്റെ മേല്‍ വിജയംഅദ്ധ്യായം 11അലക്‌സാണ്ടറിന്റെ പതനം • ജോനാഥാനും ദമെത്രിയൂസും തമ്മില്‍ സഖ്യം • ദമെത്രിയൂസിനെതിരേഅദ്ധ്യായം 12സ്പാര്‍ത്തായുമായി സഖ്യം • ദമെത്രിയൂസിനെതിരേ യുദ്ധം • ജറുസലെം സുരക്ഷിതമാക്കുന്നു • ജോനാഥാന്‍ ശത്രുകരങ്ങളില്‍അദ്ധ്യായം 13ശിമയോന്‍ നേതാവ് • ജോനാഥാന്റെ മരണം • ദമെത്രിയൂസുമായി സഖ്യം • ഇസ്രായേലിനു സ്വാതന്ത്ര്യംഅദ്ധ്യായം 14ശിമയോന്റെ മഹത്വം • സ്പാര്‍ത്തായും റോമായുമായി സഖ്യം പുതുക്കുന്നു • ശിമയോനു ബഹുമതിഅദ്ധ്യായം 15അന്തിയോക്കസുമായി സഖ്യം • ലൂസിയൂസിന്റെ കത്ത് • അന്തിയോക്കസ് പിണങ്ങുന്നുഅദ്ധ്യായം 16സെന്തെബേയൂസിന്റെ മേല്‍ വിജയം • ശിമയോന്റെ മരണം