മോശ

ഉല്പത്തി

പഴയ നിയമം • 50 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

ഉത്പത്തിപുസ്തകം ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. ബി.സി. പത്തൊമ്പതാം നൂറ്റാണ്ടില്‍ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിന്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിന്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹത്തെ വിളിക്കുന്നതുവരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങള്‍. ഇതിനു വ്യക്തമായ ചരിത്രസാക്ഷ്യങ്ങളില്ല. ആലങ്കാരിക ശൈലിയില്‍, സമകാലികര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ലളിതവും മനോഹരവുമായി ഈ ഭാഗം രചിച്ചിരിക്കുന്നു. അതിനാല്‍, മറ്റു ചരിത്രഗ്രന്ഥങ്ങളുമായി ഈ ഭാഗത്തെ തുലനം ചെയ്തുകൂടാ. സൗഭാഗ്യപൂര്‍ണമായ അവസ്ഥയില്‍ ദൈവം സൃഷ്ടിച്ച മനുഷ്യന് ഒരു രക്ഷാകരപദ്ധതി ആവശ്യകമായിത്തീര്‍ന്നത് എങ്ങനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. ആദ്യഭാഗത്തിന്റെ ഉള്ളടക്കത്തെ ഇപ്രകാരം വിഭജിക്കാം. ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. 1, 1-2, 25. മനുഷ്യന്റെ പതനം 3, 1-24. തിന്മ വര്‍ദ്ധിക്കുന്നു: കായേനും ആബേലും, ജലപ്രളയം, ബാബേല്‍ഗോപുരം 4, 1-11, 9. അബ്രാഹത്തിന്റെ പൂര്‍വികര്‍ 11, 10-32. പന്ത്രണ്ടാമധ്യായം മുതല്‍ അവതരണരൂപത്തില്‍ മാത്രമല്ല ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലും നിര്‍ണായകമായ മാറ്റം സംഭവിക്കുന്നു. ദൈവത്തിന്റെ സാര്‍വത്രികമായ പരിപാലനത്തിന്റെ ചരിത്രത്തില്‍ നിന്നു ദൈവപരിപാലനം മുഴുവന്‍ കേന്ദ്രീകൃതമായ ഒരു പ്രത്യേക ജനതയുടെ ചരിത്രത്തിലേക്കു നാം കടക്കുന്നു. എന്നാല്‍, ദൈവം മറ്റു ജനതകളെ ഉപേക്ഷിക്കുകയല്ല, വിശ്വസ്തമായ ഒരു ചെറിയ ഗണത്തിലൂടെ സാര്‍വത്രികമായ ഒരു രക്ഷാപദ്ധതിക്കു രൂപംകൊടുക്കുകയാണു ചെയ്യുന്നത്. അവിടുന്ന് അബ്രാഹത്തോടു വാഗ്ദാനം ചെയ്തു: നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും (ഉത്പ 12,3). അബ്രാഹംമുതല്‍ ജോസഫ് വരെയുള്ള പൂര്‍വപിതാക്കന്‍മാരുടെ ചരിത്രമാണ് 12 മുതല്‍ 50 വരെയുള്ള അധ്യായങ്ങള്‍. ദൈവത്തിന്റെ വിളികേട്ട് ഹാരാനില്‍നിന്ന് ഏകനായി ഇറങ്ങിത്തിരിച്ച അബ്രാഹത്തിന്റെ സന്തതികള്‍ വാഗ്ദത്തഭൂമിയായ കാനാനില്‍നിന്ന് ഈജിപ്തിലെത്തി വാസമുറപ്പിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു. അബ്രാഹത്തിന്റെ ചരിത്രം 12, 1-25, 18. ഇസഹാക്കും യാക്കോബും 25, 19-36, 43. ജോസഫും സഹോദരന്‍മാരും 37, 1-50, 26.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നുഅദ്ധ്യായം 2ഏദന്‍ തോട്ടംഅദ്ധ്യായം 3മനുഷ്യന്റെ പതനം • ശിക്ഷയും വാഗ്ദാനവുംഅദ്ധ്യായം 4കായേനും ആബേലും • കായേന്റെ സന്താനപരമ്പരഅദ്ധ്യായം 5ആദം മുതല്‍ നോഹവരെഅദ്ധ്യായം 6തിന്‍മ വര്‍ധിക്കുന്നു • നോഹയുടെ പെട്ടകംഅദ്ധ്യായം 7ജലപ്രളയംഅദ്ധ്യായം 8ജലപ്രളയത്തിന്റെ അന്ത്യം • നോഹ ബലിയര്‍പ്പിക്കുന്നുഅദ്ധ്യായം 9നോഹയുമായി ഉടമ്പടി • നോഹയുടെ പുത്രന്‍മാര്‍അദ്ധ്യായം 10ജനതകളുടെ ഉദ്ഭവംഅദ്ധ്യായം 11ബാബേല്‍ ഗോപുരം • ഷേം മുതല്‍ അബ്രാം വരെഅദ്ധ്യായം 12അബ്രാമിനെ വിളിക്കുന്നു • അബ്രാം ഈജിപ്തില്‍അദ്ധ്യായം 13അബ്രാമും ലോത്തുംഅദ്ധ്യായം 14ലോത്തിനെ രക്ഷിക്കുന്നു • മെല്‍ക്കിസെദെക്ക്അദ്ധ്യായം 15അബ്രാമുമായി ഉടമ്പടിഅദ്ധ്യായം 16ഹാഗാറും ഇസ്മായേലുംഅദ്ധ്യായം 17പരിച്‌ഛേദനം • ഇസഹാക്ക്അദ്ധ്യായം 18ദൈവം സന്ദര്‍ശിക്കുന്നു • സോദോം-ഗൊമോറാഅദ്ധ്യായം 19സോദോമിന്റെ പാപം • ലോത്ത് സോദോം വിടുന്നു • സോദോം - ഗൊമോറാ നശിക്കുന്നു • മൊവാബ്യര്‍, അമ്മോന്യര്‍അദ്ധ്യായം 20അബ്രാഹവും അബിമെലക്കുംഅദ്ധ്യായം 21ഇസഹാക്കിന്റെ ജനനം • ഇസ്മായേല്‍ പുറന്തള്ളപ്പെടുന്നു • അബ്രാഹവും അബിമെലക്കുംഅദ്ധ്യായം 22അബ്രാഹത്തിന്റെ ബലിഅദ്ധ്യായം 23സാറായുടെ മരണംഅദ്ധ്യായം 24ഇസഹാക്കും റബേക്കായുംഅദ്ധ്യായം 25അബ്രാഹത്തിന്റെ സന്തതികള്‍ • അബ്രാഹത്തിന്റെ മരണം • ഇസ്മായേലിന്റെ സന്തതികള്‍ • ഏസാവും യാക്കോബും • കടിഞ്ഞൂലവകാശംഅദ്ധ്യായം 26ഇസഹാക്കും അബിമെലക്കുംഅദ്ധ്യായം 27യാക്കോബിന് അനുഗ്രഹം • ഏസാവ് അനുഗ്രഹംയാചിക്കുന്നു • യാക്കോബ് ലാബാന്റെ അടുക്കലേക്ക്അദ്ധ്യായം 28യാക്കോബിന്റെ സ്വപ്നംഅദ്ധ്യായം 29ലാബാന്റെ വീട്ടില്‍ • യാക്കോബിന്റെ വിവാഹം • യാക്കോബിന്റെ മക്കള്‍അദ്ധ്യായം 30യാക്കോബിന്റെ സമ്പത്ത്അദ്ധ്യായം 31യാക്കോബ് ഒളിച്ചോടുന്നു • ലാബാന്‍ പിന്‍തുടരുന്നു • ലാബാനുമായി ഉടമ്പടിഅദ്ധ്യായം 32യാക്കോബ് തിരിച്ചുവരുന്നു • യാക്കോബിന്റെ മല്‍പിടിത്തംഅദ്ധ്യായം 33ഏസാവിനെ കണ്ടുമുട്ടുന്നുഅദ്ധ്യായം 34ദീനയുടെ മാനഹാനിഅദ്ധ്യായം 35വീണ്ടും ബേഥേലില്‍ • യാക്കോബിന്റെ പുത്രന്‍മാര്‍ • ഇസഹാക്കിന്റെ മരണംഅദ്ധ്യായം 36ഏസാവ് ഏദോമ്യരുടെ പിതാവ്അദ്ധ്യായം 37ജോസഫിനെ വില്‍ക്കുന്നുഅദ്ധ്യായം 38യൂദായും താമാറുംഅദ്ധ്യായം 39ജോസഫും പൊത്തിഫറും • ജോസഫ് കാരാഗൃഹത്തില്‍അദ്ധ്യായം 40ജോസഫ് തടവുകാരുടെ സ്വപ്നം വ്യാഖാനിക്കുന്നുഅദ്ധ്യായം 41ഫറവോയുടെ സ്വപ്നം • ജോസഫ് ഈജിപ്തിന്റെ അധിപന്‍അദ്ധ്യായം 42ജോസഫിന്റെ സഹോദരന്‍മാര്‍ ഈജിപ്തിലേക്ക്അദ്ധ്യായം 43ബഞ്ചമിനും ഈജിപ്തിലേക്ക്അദ്ധ്യായം 44ജോസഫ് സഹോദരന്‍മാരെ പരീക്ഷിക്കുന്നുഅദ്ധ്യായം 45ജോസഫ് തന്നെത്തന്നെ വെളിപ്പെടുത്തുന്നുഅദ്ധ്യായം 46യാക്കോബ് ഈജിപ്തില്‍അദ്ധ്യായം 47യാക്കോബ് ഗോഷെനില്‍ • ക്ഷാമം രൂക്ഷമാകുന്നു • യാക്കോബിന്റെ അന്ത്യാഭിലാഷംഅദ്ധ്യായം 48എഫ്രായിമിനെയും മനാസ്‌സെയെയും അനുഗ്രഹിക്കുന്നുഅദ്ധ്യായം 49യാക്കോബിന്റെ അനുഗ്രഹം • യാക്കോബിന്റെ മരണംഅദ്ധ്യായം 50യക്കോബിനെ സംസ്‌കരിക്കുന്നു • ജോസഫിന്റെ മരണം