മോശ

ലേവ്യര്‍

പഴയ നിയമം • 27 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

ദൈവത്തിന്റെ ജനം പരിശുദ്ധരായിരിക്കണം. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍, എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്. ആവര്‍ത്തിച്ചു കാണുന്ന ഈ വാക്യം ഈ ഗ്രന്ഥത്തിന്റെ കാതലായ ആശയം വ്യക്തമാക്കുന്നു. ബലികളും മറ്റ് ആരാധനാനുഷ്ഠാനങ്ങളും വഴിയാണ് ജീവിതവിശുദ്ധി കൈവരിക്കേണ്ടത്. ബാഹ്യമായ ഈ അനുഷ്ഠാനങ്ങള്‍ ആന്തരികവിശുദ്ധിയുടെ അടയാളമാണ്. എങ്കിലും ഇവ കൊണ്ടുമാത്രം മനുഷ്യനു വിശുദ്ധി പ്രാപിക്കാമെന്ന ചിന്താഗതി യഹൂദര്‍ക്ക് ഉണ്ടായിരുന്നു എന്ന ധാരണ ഈ ഗ്രന്ഥം വായിക്കുന്നവര്‍ക്ക് ഉണ്ടാവാം. ബാഹ്യമായ ശുദ്ധിക്കും അശുദ്ധിക്കും ലേവ്യഗ്രന്ഥം വളരെ പ്രാധാന്യം കല്‍പിക്കുന്നു. വിവിധരോഗങ്ങള്‍, അംഗവൈകല്യം, ശാരീരിക മാലിന്യങ്ങള്‍ എന്നിവയെല്ലാം മനുഷ്യനെ അശുദ്ധനാക്കുമെന്നു കരുതിയിരുന്നു. കൂടാരങ്ങളില്‍ ഒരുമിച്ചു പാര്‍ത്തിരുന്ന ജനത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തുവേണം ഈ നിയമങ്ങളെ വിലയിരുത്താന്‍. അനുഷ്ഠാനവിധികളില്‍ വരുന്ന വീഴ്ചകളെല്ലാം കുറ്റകരമായി അവര്‍ കരുതി. ശുദ്ധീകരണകര്‍മങ്ങളും ബലികളും വഴി ഇവയില്‍നിന്നു മോചിതരാകേണ്ടിയിരുന്നു. ബലികളിലും ആരാധനകളിലും പ്രമുഖസ്ഥാനം ലേവ്യര്‍ക്കായതിനാല്‍ പ്രധാനമായും ലേവ്യരെക്കുറിച്ചാണ് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നത്. #ഘടന 1 - 7 - ബലിയര്‍പ്പണത്തെക്കുറിച്ചുള്ള നിയമങ്ങള്‍(ദഹനബലി, ധാന്യബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി) 8 -10 - പുരോഹിതാഭിഷേകം(അഹറോന്റെയും പുത്രന്‍മാരുടെയും അഭിഷേകം; അവരുടെ ആദ്യത്തെ ബലിയര്‍പ്പണം; നാദാബ്, അബിഹു എന്നിവരുടെ അവിഹിത ആചാരങ്ങള്‍) 11 - 15 - ശുദ്ധീകരണ നിയമങ്ങള്‍(ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍; വിവിധതരം അശുദ്ധികളും അവയില്‍നിന്നുള്ള ശുദ്ധീകരണവും) 16 - പാപപരിഹാരദിനം 17 - 27 - ജീവിതവിശുദ്ധി(ബലിമൃഗം, അതിന്റെ രക്തം, വിവാഹം, വിഗ്രഹാരാധന, അവിഹിതവേഴ്ചകള്‍, തിരുനാളുകള്‍, സാബത്തുവത്‌സരം)

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1ദഹനബലിഅദ്ധ്യായം 2ധാന്യബലിഅദ്ധ്യായം 3സമാധാനബലിഅദ്ധ്യായം 4പാപപരിഹാരബലിഅദ്ധ്യായം 5പ്രായശ്ചിത്തബലിഅദ്ധ്യായം 6നിരന്തര ദഹനബലി • ധാന്യബലി • പാപപരിഹാരബലിഅദ്ധ്യായം 7പ്രായശ്ചിത്തബലി • സമാധാനബലിഅദ്ധ്യായം 8പുരോഹിതാഭിഷേകംഅദ്ധ്യായം 9പുരോഹിത ശുശ്രൂഷഅദ്ധ്യായം 10നാദാബും അബിഹുവും • പുരോഹിതര്‍ക്കു നിയമങ്ങള്‍അദ്ധ്യായം 11ശുദ്ധവും അശുദ്ധവുമായ ജീവികള്‍അദ്ധ്യായം 12മാതാക്കളുടെ ശുദ്ധീകരണംഅദ്ധ്യായം 13ത്വഗ്രോഗങ്ങള്‍ • വസ്ത്രശുദ്ധിഅദ്ധ്യായം 14ത്വഗ്രോഗ ശുദ്ധീകരണം • ഭവന ശുദ്ധീകരണംഅദ്ധ്യായം 15സ്രാവം മൂലമുള്ള അശുദ്ധിഅദ്ധ്യായം 16പാപപരിഹാരദിനംഅദ്ധ്യായം 17രക്തത്തിന്റെ പവിത്രതഅദ്ധ്യായം 18ലൈംഗികതയുടെ വിശുദ്ധിഅദ്ധ്യായം 19വിവിധ നിയമങ്ങള്‍അദ്ധ്യായം 20വിവിധ ശിക്ഷകള്‍അദ്ധ്യായം 21പൗരോഹിത്യ വിശുദ്ധിഅദ്ധ്യായം 22ബലിവസ്തുഭോജനംഅദ്ധ്യായം 23തിരുനാളുകള്‍ • സാബത്ത് • പെസഹാ, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ • ആദ്യഫലങ്ങളുടെ തിരുനാള്‍ • ആഴ്ചകളുടെ തിരുനാള്‍ • പുതുവത്‌സരദിനം • പാപപരിഹാരദിനം • കൂടാരത്തിരുനാള്‍അദ്ധ്യായം 24ദേവാലയദീപം • തിരുസാന്നിദ്ധ്യ അപ്പം • ദൈവദൂഷണത്തിനു ശിക്ഷ • പ്രതികാരത്തിന്റെ നിയമംഅദ്ധ്യായം 25സാബത്തുവര്‍ഷം • ജൂബിലിവര്‍ഷം • വീണ്ടെടുപ്പുനിയമംഅദ്ധ്യായം 26അനുഗ്രഹങ്ങള്‍ • ശിക്ഷകള്‍അദ്ധ്യായം 27നേര്‍ച്ചകള്‍