ലൂക്കാ

അപ്പ. പ്രവര്‍ത്തനങ്ങള്‍

പുതിയ നിയമം • 28 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

മൂന്നാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവായ ലൂക്കാതന്നെയാണ് അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. ഈ ഗ്രന്ഥത്തിലെ 16, 10വ17; 20, 5വ21; 27, 1വ28, 16 എന്നീ ഭാഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഞങ്ങള്‍ എന്ന സര്‍ഋനാമം സൂചിപ്പിക്കുന്നതു ഗ്രന്ഥകര്‍ത്താവും അപ്പസ്‌തോലന്‍മാരുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നെന്നും അങ്ങനെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണു ഗ്രന്ഥരചന നടത്തിയതെന്നും ആണല്ലോ. സുവിശേഷരചനയെത്തുടര്‍ന്ന് ലൂക്കാ ഗ്രീസിലോ റോമായിലോവച്ച് അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചു എന്നതില്‍ക്കവിഞ്ഞ്, എന്ന്, എവിടെവച്ച് ഈ ഗ്രന്ഥം രചിക്കപ്പെട്ടു എന്നുഖണ്ഡിതമായി പറയാനാവില്ല. ഗ്രീക്കുഭാഷയിലെ പ്രാക്‌സെയ്‌സ് എന്ന ബഹുവചനസംജ്ഞയ്ക്ക്, ഒരു മഹാരഥന്റെ എടുത്തുപറയത്തക്ക ചെയ്തികള്‍, നേട്ടങ്ങള്‍, എന്ന അര്‍ത്ഥമാണ് ഉപയോഗംമൂലം ലഭിച്ചിട്ടുള്ളത്. ഈ അര്‍ത്ഥത്തില്‍ത്തന്നെയാണ് ഈ ഗ്രന്ഥത്തിന് അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നു പേരു നല്കപ്പെട്ടതും. പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും; ജറുസലെമിലുംയൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും (അപ്പ1, 8) എന്ന യേശുവിന്റെ വാക്കുകള്‍, ശിഷ്യന്‍മാര്‍ നടത്തേണ്ടിയിരുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖയായിരുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ ജറുസലെമില്‍ രൂപം കൊണ്ട സഭ വളരെപ്പേരെ അംഗങ്ങളായി സ്വീകരിച്ചതിനുശേഷം (5, 7; 8, 1) അവിടെനിന്നു സമരിയായിലേക്കു വ്യാപിച്ചു (18, 14-17). തുടര്‍ന്ന്, വിജാതീയരുടെ പന്തക്കുസ്താ എന്നു വിശേഷിപ്പിക്കാവുന്ന കൊര്‍ണേലിയൂസിന്റെ മാനസാന്തരത്തിന് (10, 1-48) ജറുസലെം സൂനഹദോസുവഴി ലഭിച്ച ദൈവശാസ്ത്രപരമായന്യായീകരണം (15, 1-35) എന്ന സുപ്രധാനമായ വഴിത്തിരിവിലൂടെ, റോമാസാമ്രാജ്യത്തിന്റെ അറിയപ്പെട്ടിരുന്ന മിക്കവാറും എല്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിച്ച്, ഭൂമിയുടെ അതിര്‍ത്തികള്‍വരെയും സഭ ചെന്നെത്തുന്നതിന്റെ ചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ കാണുക. ഈ വികാസപരിണാമങ്ങളെ രണ്ടായി തിരിക്കാം. മാതൃസഭയായും അപ്പസ്‌തോലികത്വത്തിന്റെ ഉറവിടമായും പരിഗണിക്കപ്പെട്ടിരുന്ന ജറുസലെമിനെ കേന്ദ്രമാക്കിയിരുന്ന ആദ്യകാലപ്രവര്‍ത്തനങ്ങളാണ് ആദ്യത്തേത് ഈ യഹൂദഘട്ടത്തിന്റെ നേതാവു പത്രോസ്തന്നെ. യഹൂദന്‍മാരുടെ എതിര്‍പ്പിനു വിഷയമായ ക്രിസ്തുസംഭവം പരിശുദ്ധാത്മാവിന്റെ നിരന്തരപ്രചോദനത്താല്‍ സകലമനുഷ്യരെയും സ്വാധീനിക്കുന്ന വിജാതീയഘട്ടമാണു രണ്ടാമത്തേത ്. പൗലോസാണ് ഈ ഘട്ടത്തിന്റെ നേതാവ്. അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നതാണ്, ഗ്രന്ഥത്തിന്റെ മൂന്നിലൊരു ഭാഗത്തോളം വരുന്ന, പ്രസംഗങ്ങളുടെ സമാഹാരം. അപ്പസ്‌തോലപ്രമുഖനായ പത്രോസിന്റെ അഞ്ചു പ്രസംഗങ്ങളും പ്രേഷിതവര്യനായ പൗലോസിന്റെ ഏഴു പ്രസംഗങ്ങളും ഇതിലുള്‍പ്പെടും; കൂടാതെ സ്‌തേഫാനോസിന്റെ സുദീര്‍ഘമായൊരു പ്രഭാഷണവും.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1പരിശുദ്ധാത്മാവിന്റെ വാഗ്ദാനം • യേശുവിന്റെ സ്വര്‍ഗാരോഹണം • മത്തിയാസ്അദ്ധ്യായം 2പരിശുദ്ധാത്മാവിന്റെ ആഗമനം • പത്രോസിന്റെ പ്രസംഗം • ആദ്യ ക്രൈസ്തവസമൂഹംഅദ്ധ്യായം 3മുടന്തനു സൗഖ്യം • പത്രോസിന്റെ പ്രസംഗംഅദ്ധ്യായം 4പത്രോസും യോഹന്നാനും സംഘത്തിന്റെ മുമ്പില്‍ • വിശ്വാസികള്‍ ധൈര്യത്തിനായി പ്രാര്‍ഥിക്കുന്നു • വിശ്വാസികളുടെ കൂട്ടായ്മഅദ്ധ്യായം 5അനനിയാസും സഫീറായും • അദ്ഭുതങ്ങളും അടയാളങ്ങളും • കാരാഗൃഹത്തില്‍നിന്നു മോചനം • സംഘത്തിന്റെ മുമ്പില്‍ • ഗമാലിയേല്‍ ഇടപെടുന്നുഅദ്ധ്യായം 6ഏഴു ഡീക്കന്മാര്‍ • സ്‌തേഫാനോസിനെബന്ധിക്കുന്നുഅദ്ധ്യായം 7സ്‌തേഫാനോസിന്റെ പ്രസംഗം • സ്‌തേഫാനോസിനെ വധിക്കുന്നുഅദ്ധ്യായം 8സാവൂള്‍ സഭയെ പീഡിപ്പിക്കുന്നു • സുവിശേഷം സമരിയായില്‍ • പീലിപ്പോസും എത്യോപ്യാക്കാരനുംഅദ്ധ്യായം 9സാവൂളിന്റെ മാനസാന്തരം • സാവൂളിന്റെ ജ്ഞാനസ്‌നാനം • സാവൂള്‍ ജറുസലെമില്‍ • പത്രോസിന്റെ സഭാസന്ദര്‍ശനംഅദ്ധ്യായം 10കൊര്‍ണേലിയൂസ് • പത്രോസിന്റെ പ്രസംഗം • വിജാതീയര്‍ക്കു ജ്ഞാനസ്‌നാനംഅദ്ധ്യായം 11പത്രോസിന്റെന്യായവാദം • സഭ അന്ത്യോക്യായില്‍അദ്ധ്യായം 12യാക്കോബിന്റെ വധം • കാരാഗൃഹത്തില്‍ അദ്ഭുതം • ഹേറോദേസിന്റെ ദുരന്തംഅദ്ധ്യായം 13ബാര്‍ണബാസും സാവൂളും അയയ്ക്കപ്പെടുന്നു. • പാഫോസിലെ മാന്ത്രികന്‍ • പൗലോസ് അന്ത്യോക്യായില്‍അദ്ധ്യായം 14പൗലോസ് ഇക്കോണിയത്തില്‍ • ലിസ്ത്രായില്‍ • അന്ത്യോക്യായില്‍അദ്ധ്യായം 15ജറുസലെം സൂനഹദോസ് • സൂനഹദോസ് തീരുമാനം • പൗലോസും ബാര്‍ണബാസും വേര്‍പിരിയുന്നുഅദ്ധ്യായം 16തിമോത്തേയോസ് • ത്രോവാസിലെ ദര്‍ശനം • ലീദിയായുടെ മാനസാന്തരം • പൗലോസ് കാരാഗൃഹത്തില്‍ • തടവറയിലെ അദ്ഭുതംഅദ്ധ്യായം 17തെസലോനിക്കായില്‍ • ബെറോയായില്‍ • അവര്‍ അവിടെ എത്തി. യഹൂദരുടെ സിനഗോഗിലേക്കു പോയി. • ആഥന്‍സില്‍ • അരെയോപ്പാഗസിലെ പ്രസംഗംഅദ്ധ്യായം 18കോറിന്തോസില്‍ • ന്യായാസനത്തിനു മുമ്പില്‍ • അന്ത്യോക്യായില്‍ തിരിച്ചെത്തുന്നു • അപ്പോളോസ് എഫേസോസില്‍അദ്ധ്യായം 19പൗലോസ് എഫേസോസില്‍ • സ്‌കേവായുടെ പുത്രന്‍മാര്‍ • വെള്ളിപ്പണിക്കാരുടെ ലഹളഅദ്ധ്യായം 20ഗ്രീസിലേക്ക് • ത്രോവാസിനോടു വിട • മിലേത്തോസിലേക്ക് • എഫേസോസ് വിടുന്നുഅദ്ധ്യായം 21ജറുസലെമിലേക്ക് • ജറുസലെമിലെ തീരുമാനം • പൗലോസിനെ ബന്ധിക്കുന്നു • സഹസ്രാധിപന്റെ മുമ്പില്‍അദ്ധ്യായം 22യഹൂദരോടു പ്രസംഗിക്കുന്നു • മാനസാന്തര കഥ • വിജാതീയരുടെ അപ്പസ്‌തോലന്‍ • ന്യായാസന സമക്ഷംഅദ്ധ്യായം 23ആലോചനാസംഘത്തിനു മുമ്പില്‍ • യഹൂദരുടെ ഗൂഢാലോചന • ഫെലിക്‌സിന്റെ അടുത്തേക്ക്അദ്ധ്യായം 24കുറ്റാരോപണം • ഫെലിക്‌സിന്റെ മുമ്പില്‍ • ഫെലിക്‌സിന്റെ തടങ്കലില്‍അദ്ധ്യായം 25സീസറിനു നിവേദനം • അഗ്രിപ്പായുടെ മുമ്പില്‍അദ്ധ്യായം 26പൗലോസിന്റെന്യായവാദം • മാനസാന്തരകഥ • ശ്രോതാക്കളുടെ പ്രതികരണംഅദ്ധ്യായം 27റോമായിലേക്കു കപ്പല്‍യാത്ര • കൊടുങ്കാറ്റും കപ്പല്‍നാശവുംഅദ്ധ്യായം 28മാള്‍ട്ടായില്‍ • റോമായില്‍ • യഹൂദരോടു പ്രസംഗിക്കുന്നു