മോശ

പുറപ്പാട്

പഴയ നിയമം • 40 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

ഈജിപ്തിലെ അടിമത്തത്തില്‍നിന്നു വിമോചിതരായി കാനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ ചരിത്രമാണ് പുറപ്പാട് എന്ന പദം സൂചിപ്പിക്കുന്നത്. ദൈവം ഇസ്രായേല്‍ ജനത്തിന്റെ ചരിത്രത്തിലേക്കിറങ്ങിവന്നു; അവരെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച്, അവരുമായി ഉടമ്പടി ചെയ്തു; അവരുടെ മധ്യേ കൂടാരത്തില്‍ വസിച്ചു. #1.ഈജിപ്തില്‍നിന്നുള്ള വിമോചനം ഈജിപ്തിലെത്തിച്ചേര്‍ന്ന യാക്കോബും മക്കളും അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വലിയ ജനതയായി. അവരുടെ ഉയര്‍ച്ചകണ്ടു ഭയന്ന ഈജിപ്തുരാജാക്കന്‍മാര്‍ അവരെ പീഡിപ്പിച്ച് അടിമകളാക്കി. അവരുടെ വിമോചനത്തിന്റെ കഥയാണ് ആദ്യഭാഗം. ദൈവം മഹാമാരികളയച്ച് ഈജിപ്തുകാരെ പ്രഹരിച്ചുകൊണ്ട് ഇസ്രായേല്‍ജനത്തെ മോചിപ്പിച്ചു. ചെങ്കടല്‍ കടന്നതോടെ ഇസ്രായേല്‍ ഈജിപ്തുകാരില്‍നിന്നു പൂര്‍ണമായി മോചിതരായി. അവര്‍ സീനായ് മലയെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. വിമോചനത്തിന്റെ പ്രതീകമായി മാറിയ ഈ സംഭവം പെസഹാചരണത്തിലൂടെ ഇസ്രായേല്‍ജനം ആണ്ടുതോറും അനുസ്മരിക്കുന്നു. #2.സീനായ് ഉടമ്പടി സീനായ്മലയെ ലക്ഷ്യമാക്കി യാത്രചെയ്ത ജനത്തെ ദൈവം അദ്ഭുതകരമായി ഭക്ഷണവും സംരക്ഷണവും നല്‍കി മരുഭൂമിയിലൂടെ നയിച്ചു. ഈ അസാധാരണ സംഭവങ്ങളിലൂടെ ചരിത്രത്തെ നയിക്കുന്ന ദൈവത്തിന്റെ പരിപാലന അവര്‍ക്ക് അനുഭവവേദ്യമായി. സീനായ്മലയില്‍ വച്ച് ദൈവം അവരുമായി ഉടമ്പടി ചെയ്തു: നിങ്ങള്‍ എന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും. അവര്‍ സമ്മതിച്ചു. അന്നുമുതല്‍ അവര്‍ ദൈവജനമായിത്തീര്‍ന്നു. ആ ഉടമ്പടിയുടെ നിബന്ധനകളാണ് ദൈവം മോശവഴി അവര്‍ക്കു നല്‍കിയ പ്രമാണങ്ങള്‍. #3.കൂടാരവും വാഗ്ദാനപേടകവും അവരുടെ ഇടയില്‍ വസിക്കുന്നതിനു തനിക്ക് ഒരു കൂടാരവും അതില്‍ തനിക്ക് ഇരിപ്പിടമായി ഒരു സാക്ഷ്യപേടകവും നിര്‍മിക്കുന്നതിനു ദൈവം മോശയോടു കല്‍പിച്ചു. പേടകത്തില്‍ മോശ ഉടമ്പടിപ്പത്രിക നിക്‌ഷേപിച്ചു. പേടകത്തിന്റെ മുകളിലുള്ള കെരൂബുകളുടെ മധ്യേയാണ് ദൈവം ഉപവിഷ്ടനായിരിക്കുന്നത്. കൂടാരത്തെ മേഘം ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്റെ സാന്നിധ്യം അതില്‍ നിറഞ്ഞുനിന്നു. #ഘടന 1, 1-12, 36 - ഈജിപ്തിലെ അടിമത്തവും വിമോചനത്തിനുള്ള ഒരുക്കവും (അടിമത്തം 1, 1-22; മോശയുടെ ബാല്യകാലവും തിരഞ്ഞെടുപ്പും 2, 1-7, 13; പത്തു മഹാമാരികള്‍ 7, 14 - 11, 10; പെസഹാചരണവും വിമോചനവും 12, 1-36) 12, 37-18, 27 - സീനായ് മലയിലേക്കുള്ളയാത്ര 19, 1-24-18 - സീനായ് ഉടമ്പടി 25, 1-40-38 - കൂടാരവും ആരാധനാവിധികളും

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1ഈജിപ്തിലെ അടിമത്തംഅദ്ധ്യായം 2മോശ ജനിക്കുന്നു • മോശ ഒളിച്ചോടുന്നുഅദ്ധ്യായം 3മോശയെ വിളിക്കുന്നുഅദ്ധ്യായം 4മോശയെ ശക്തിപ്പെടുത്തുന്നു • അഹറോന്റെ നിയമനം • മോശ ഈജിപ്തിലേക്ക്അദ്ധ്യായം 5ഫറവോയുടെ പ്രതികരണംഅദ്ധ്യായം 6മോശയെ ധൈര്യപ്പെടുത്തുന്നു • വംശാവലിഅദ്ധ്യായം 7ഫറവോയുടെ മുന്‍പില്‍ • വടി സര്‍പ്പമായി മാറുന്നു • ജലം രക്തമായി മാറുന്നുഅദ്ധ്യായം 8തവളകള്‍ വ്യാപിക്കുന്നു • പേന്‍ പെരുകുന്നു • ഈച്ചകള്‍ വര്‍ധിക്കുന്നുഅദ്ധ്യായം 9മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു • വ്രണങ്ങള്‍ ബാധിക്കുന്നു • കന്‍മഴ വര്‍ഷിക്കുന്നുഅദ്ധ്യായം 10വെട്ടുകിളികള്‍ നിറയുന്നു • അന്ധകാരം വ്യാപിക്കുന്നുഅദ്ധ്യായം 11അവസാനത്തെ മഹാമാരിഅദ്ധ്യായം 12പെസഹാ ആചരിക്കുക • പുളിപ്പില്ലാത്ത അപ്പം • ആദ്യത്തെ പെസഹാ • ആദ്യജാതര്‍ വധിക്കപ്പെടുന്നു • ഇസ്രായേല്‍ക്കാര്‍ പുറപ്പെടുന്നു • പെസഹാ ആചരിക്കേണ്ട വിധംഅദ്ധ്യായം 13ആദ്യജാതര്‍ ദൈവത്തിന് • പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ • ആദ്യജാതരുടെ സമര്‍പ്പണം • മേഘസ്തംഭവും അഗ്‌നിസ്തംഭവുംഅദ്ധ്യായം 14ചെങ്കടല്‍ കടക്കുന്നുഅദ്ധ്യായം 15മോശയുടെ കീര്‍ത്തനം • മാറായിലെ ജലംഅദ്ധ്യായം 16മന്നായും കാടപ്പക്ഷിയുംഅദ്ധ്യായം 17പാറയില്‍നിന്നു ജലം • അമലേക്യരുമായിയുദ്ധംഅദ്ധ്യായം 18മോശയും ജത്രോയും • ന്യായാധിപന്‍മാര്‍അദ്ധ്യായം 19സീനായ് ഉടമ്പടി • ദൈവം പ്രത്യക്ഷപ്പെടുന്നുഅദ്ധ്യായം 20പത്തു പ്രമാണങ്ങള്‍ • ജനം ഭയന്നു വിറയ്ക്കുന്നുഅദ്ധ്യായം 21അടിമകളെ സംബന്ധിച്ച നിയമങ്ങള്‍ • ദേഹോപദ്രവത്തിനു ശിക്ഷ • ഉടമസ്ഥന്റെ ഉത്തരവാദിത്വംഅദ്ധ്യായം 22നഷ്ടപരിഹാരം • വിവിധ നിയമങ്ങള്‍അദ്ധ്യായം 23തുല്യമായ നീതി • സാബത്തു വര്‍ഷം • മൂന്നു മഹോത്‌സവങ്ങള്‍ • വാഗ്ദാനങ്ങള്‍അദ്ധ്യായം 24ഉടമ്പടി ഉറപ്പിക്കുന്നു • മോശ സീനായ്മലയില്‍അദ്ധ്യായം 25കൂടാരനിര്‍മാണത്തിന് കാണിക്ക • സാക്ഷ്യപേടകം • തിരുസാന്നിധ്യ അപ്പത്തിന്റെ മേശ • വിളക്കുകാല്‍അദ്ധ്യായം 26സാക്ഷ്യകൂടാരംഅദ്ധ്യായം 27ബലിപീഠം • കൂടാരാങ്കണംഅദ്ധ്യായം 28പുരോഹിതവസ്ത്രങ്ങള്‍അദ്ധ്യായം 29അഭിഷേകക്രമം • അനുദിനബലികള്‍അദ്ധ്യായം 30ധൂപപീഠം • അഭിഷേകതൈലംഅദ്ധ്യായം 31ശില്‍പികള്‍ • സാബത്താചരണം • ഉടമ്പടിപ്പത്രിക നല്‍കുന്നുഅദ്ധ്യായം 32സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടിഅദ്ധ്യായം 33സീനായ് വിടാന്‍ കല്‍പന • സമാഗമകൂടാരം • കര്‍ത്താവ് ജനത്തോടുകൂടെഅദ്ധ്യായം 34വീണ്ടും ഉടമ്പടിപ്പത്രികഅദ്ധ്യായം 35സാബത്തു വിശ്രമം • കൂടാരനിര്‍മാണത്തിനു കാഴ്ചകള്‍അദ്ധ്യായം 36വിശുദ്ധ കൂടാരത്തിന്റെ നിര്‍മാണംഅദ്ധ്യായം 37സാക്ഷ്യപേടകം • തിരുസാന്നിദ്ധ്യ അപ്പത്തിന്റെ മേശ • വിളക്കുകാല്‍ • ധൂപപീഠംഅദ്ധ്യായം 38ദഹനബലിപീഠം • കൂടാരാങ്കണം • ഉപയോഗിച്ച ലോഹംഅദ്ധ്യായം 39പുരോഹിതവസ്ത്രങ്ങള്‍അദ്ധ്യായം 40കൂടാരപ്രതിഷ്ഠ • കര്‍ത്താവിന്റെ സാന്നിധ്യം