സാമുവൽ

1 സാമുവല്‍

പഴയ നിയമം • 31 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

അവസാനത്തെ ന്യായാധിപനായ സാമുവലിന്റെ കാലം മുതല്‍ ദാവീദിന്റെ ഭരണത്തിന്റെ അവസാനം വരെയുള്ള ചരിത്രമാണു സാമുവലിന്റെ പേരിലുള്ള രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം. 1 - 2 സാമുവല്‍, 1 - 2 രാജാക്കന്‍മാര്‍ എന്നീ പുസ്തകങ്ങള്‍ 1 - 4 രാജാക്കന്‍മാര്‍ എന്ന പേരിലാണ് ഗ്രീക്കു പരിഭാഷയില്‍ പ്രത്യക്ഷപ്പെടുന്നത്. ചില ആധുനിക വിവര്‍ത്തനങ്ങളും ഈ പാരമ്പര്യം സ്വീകരിച്ചു കാണുന്നു. ബി.സി.1050-നോടു കൂടി ഇസ്രായേലിനു ഫിലിസ്ത്യരുടെ ഭീഷണി വര്‍ധിച്ചു. ന്യായാധിപന്‍മാരുടെ നേതൃത്വത്തില്‍ ഫിലിസ്ത്യരെ അവിടവിടെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല. മറ്റു ജനതകളുടേതുപോലെ ഒരു രാജാവുണ്ടായാല്‍ തങ്ങള്‍ക്കു സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. സാമുവലിന്റെ പുത്രന്‍മാരുടെ നേതൃത്വം ജനത്തിനു സ്വീകാര്യമായില്ല. തങ്ങള്‍ക്കൊരു രാജാവ് വേണമെന്ന് അവര്‍ ശഠിച്ചു (1 സാമു 8,15). കര്‍ത്താവല്ലാതെ മറ്റൊരു രാജാവ് ആവശ്യമില്ല എന്ന അഭിപ്രായമാണ് സാമുവലിനുണ്ടായിരുന്നതെങ്കിലും ജനഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്‌ദേഹത്തിനു കര്‍ത്താവിന്റെ നിര്‍ദേശം ലഭിച്ചു. സാമുവല്‍ സാവൂളിനെ രാജാവായി അഭിഷേകം ചെയ്തു (1 സാമു 10,1). ഫിലിസ്ത്യര്‍ക്കെതിരേയുള്ള യുദ്ധങ്ങളില്‍ വിജയം വരിച്ചെങ്കിലും ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ട് സാവൂള്‍ തിരസ്‌കൃതനായി. പകരം ജസ്‌സെയുടെ പുത്രനായ ദാവീദിനെ സാവൂള്‍ അറിയാതെ സാമുവല്‍ അഭിഷേകംചെയ്തു (1 സാമു 16, 13). ഫിലിസ്ത്യരുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ സാവൂള്‍ സ്വന്തം വാളില്‍ വീണു മരിച്ചു. ദാവീദ് ഹെബ്രോണില്‍വച്ച് പരസ്യമായി അഭിഷിക്തനായി, അവിടെ ഏഴുവര്‍ഷം ഭരിച്ചു ( 2 സാമു 2, 1-10). തുടര്‍ന്നു തലസ്ഥാനം ജറുസലെമിലേക്കു മാറ്റി. ആകെ നാല്‍പതു വര്‍ഷം ദീര്‍ഘിച്ച ദാവീദിന്റെ ഭരണകാലം (1010 - 970) സംഭവബഹുലമായിരുന്നു. സാവൂളിന്റെ മകന്‍ ഇഷ്ബാലും സ്വന്തം മകന്‍ അബ്‌സലോമും സിംഹാസനം തട്ടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ബാഹ്യശത്രുക്കളായ ഫിലിസ്ത്യര്‍, അമലേക്യര്‍, മൊവാബ്യര്‍, എദോമ്യര്‍ എന്നിവരെയെല്ലാം തോല്‍പിച്ച് ദാവീദ് രാജ്യത്ത് സമാധാനം സ്ഥാപിച്ചു. ഇസ്രായേലില്‍ ഐശ്വര്യം കളിയാടി. ഐശ്വര്യം കൈവന്നപ്പോള്‍ ദാവീദ് കര്‍ത്താവിന് ഒരാലയം പണിയാന്‍ ആഗ്രഹിച്ചു. എന്നാല്‍, നാഥാന്‍പ്രവാചകന്‍ വഴി കര്‍ത്താവ് അതു വിലക്കി. ദാവീദിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കുമെന്ന വാഗ്ദാനം നാഥാന്‍വഴി കര്‍ത്താവ് നല്‍കി. വരാനിരിക്കുന്ന രക്ഷകന്‍ ദാവീദിന്റെ പുത്രന്‍ ആയിരിക്കുമെന്ന വിശ്വാസത്തിന്റെ ഉറവിടം ഇവിടെയാണ്. നീതിനിഷ്ഠനായ രാജാവായിരുന്നെങ്കിലും ബലഹീനതയുടെ നിമിഷങ്ങള്‍ ദാവീദിന്റെ ജീവിതത്തിലുമുണ്ടായിരുന്നു. ഊറിയായുടെ ഭാര്യയായ ബത്‌ഷെബായെ സ്വന്തമാക്കാന്‍ ദാവീദ് കാട്ടിയ വന്‍ചതി നാഥാന്റെ ശക്തമായ വിമര്‍ശനത്തിനു വിഷയമായി. തെറ്റു മനസ്‌സിലാക്കിയ ദാവീദ് ഉള്ളുരുകി അനുതപിച്ചു (സങ്കീ 51). ദാവീദിന് ബത്‌ഷെബായില്‍ ജനിച്ച പുത്രനാണ് കിരീടാവകാശിയായിത്തീര്‍ന്ന സോളമന്‍. ദൈവഹിതത്തിനു വിരുദ്ധമായി ജനസംഖ്യയെടുത്തതിനു ശിക്ഷയായി വന്ന മഹാമാരിയില്‍നിന്നു ജനത്തെ രക്ഷിക്കണമേ എന്ന യാചനയുമായി ബലിയര്‍പ്പിക്കുന്ന ദാവീദിനെയാണ് രണ്ടാം പുസ്തകത്തിന്റെ അവസാന ഭാഗത്തു കാണുക (24, 25). #ഘടന 1 സാമുവല്‍ 1 - 3 : സാമുവലിന്റെ ബാല്യകാലം; 4 - 7 : സാമുവല്‍ന്യായാധിപന് ‍; 8 - 12 : സാവൂള്‍ രാജാവാകുന്നു;13 - 15 : സാവൂളിന്റെ ഭരണത്തിന്റെ ആദ്യവര്‍ഷങ്ങള്‍; 16 - 30 : സാവൂളും ദാവീദും;31, 1 - 13 : സാവൂളിന്റെ അവസാനം. 2 സാമുവല്‍ 1, 1 - 4, 12 : ദാവീദ് യൂദാ രാജാവ്;5, 1 - 24, 25 : ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവ്;5, 1 - 10, 19 : ആദ്യവര്‍ഷങ്ങള്‍; 11, 1 - 12, 25 : ദാവീദും ബത്‌ഷെബായും;12, 26 - 20, 26 : സിംഹാസനത്തിനു ഭീഷണികള്‍; 21, 1 - 24, 25 : അവസാന നാളുകള്‍.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1സാമുവലിന്റെ ജനനംഅദ്ധ്യായം 2ഹന്നായുടെ കീര്‍ത്തനം • ഏലിയുടെ പുത്രന്‍മാര്‍അദ്ധ്യായം 3സാമുവലിനെ വിളിക്കുന്നുഅദ്ധ്യായം 4വാഗ്ദാനപേടകം നഷ്ടപ്പെടുന്നുഅദ്ധ്യായം 5പേടകം ഫിലിസ്ത്യരുടെ ഇടയില്‍അദ്ധ്യായം 6പേടകം തിരിച്ചെത്തുന്നുഅദ്ധ്യായം 7സാമുവല്‍ന്യായാധിപന്‍അദ്ധ്യായം 8രാജാവിനുവേണ്ടി മുറവിളിഅദ്ധ്യായം 9സാവൂള്‍ സാമുവലിന്റെ അടുക്കല്‍ • സാവൂള്‍ അഭിഷിക്തനാകുന്നുഅദ്ധ്യായം 10അദ്ധ്യായം 11അമ്മോന്യരെ തോല്‍പിക്കുന്നു.അദ്ധ്യായം 12സാമുവല്‍ വിടവാങ്ങുന്നുഅദ്ധ്യായം 13സാവൂള്‍ തിരസ്‌കൃതനാകുന്നുഅദ്ധ്യായം 14ജോനാഥാന്റെ സാഹസികതഅദ്ധ്യായം 15സാവൂള്‍ കല്‍പന ലംഘിക്കുന്നുഅദ്ധ്യായം 16ദാവീദിന്റെ അഭിഷേകം • ദാവീദ് സാവൂളിനോടൊന്നിച്ച്അദ്ധ്യായം 17ദാവീദും ഗോലിയാത്തുംഅദ്ധ്യായം 18ദാവീദും ജോനാഥാനും • സാവൂളിന്റെ അസൂയഅദ്ധ്യായം 19ദാവീദിനെ വധിക്കാന്‍ ശ്രമംഅദ്ധ്യായം 20ജോനാഥാന്‍ സഹായിക്കുന്നുഅദ്ധ്യായം 21ദാവീദ് ഒളിച്ചോടുന്നുഅദ്ധ്യായം 22പുരോഹിതന്‍മാരെ വധിക്കുന്നുഅദ്ധ്യായം 23ദാവീദ് കെയ്‌ലായില്‍ • ദാവീദ് സിഫില്‍അദ്ധ്യായം 24സാവൂളിനെ വെറുതെ വിടുന്നുഅദ്ധ്യായം 25സാമുവലിന്റെ മരണം • ദാവീദും അബിഗായിലുംഅദ്ധ്യായം 26ദാവീദ് സാവൂളിനെ വധിക്കാതെ വിടുന്നുഅദ്ധ്യായം 27ദാവീദ് ഫിലിസ്ത്യരുടെ നാട്ടില്‍അദ്ധ്യായം 28സാവൂള്‍ മന്ത്രവാദിനിയുടെ അടുക്കല്‍അദ്ധ്യായം 29ഫിലിസ്ത്യര്‍ ദാവീദിനെ ഉപേക്ഷിക്കുന്നുഅദ്ധ്യായം 30അമലേക്യരുമായിയുദ്ധംഅദ്ധ്യായം 31സാവൂളിന്റെയും പുത്രന്‍മാരുടെയും മരണം