മോശ

സംഖ്യ

പഴയ നിയമം • 36 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

സീനായ്മലയില്‍ എത്തിയ ജനം അവിടെനിന്നു പുറപ്പെട്ട് വാഗ്ദത്തഭൂമിയുടെ അതിര്‍ത്തിയില്‍, മൊവാബു താഴ്‌വരയില്‍ എത്തുന്നതുവരെയുള്ള ഏകദേശം നാല്‍പതു വര്‍ഷത്തെ ചരിത്രമാണ് ഈഗ്രന്ഥത്തിലുള്ളത്. ഈ കാലഘട്ടത്തിന്റെ ആരംഭത്തിലും അവസാനത്തിലും (1 - 26 അധ്യായങ്ങള്‍) ഓരോ ജനസംഖ്യക്കണക്കെടുപ്പു നടക്കുന്നുണ്ട്. ഇതില്‍നിന്നാണ് സംഖ്യ എന്ന പേര്‍ പുസ്തകത്തിനു ലഭിച്ചത്. ഇസ്രായേല്‍മക്കളില്‍ യുദ്ധശേഷിയുള്ളവരെ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു കണക്കെടുപ്പിന്റെ ഉദ്‌ദേശ്യം. മരുഭൂമിയില്‍ കഴിച്ചുകൂട്ടിയ വര്‍ഷങ്ങളിലെ ചരിത്രം ദൈവത്തിനും മോശയ്ക്കുമെതിരേ പിറുപിറുക്കുന്ന ജനത്തിനു ശിക്ഷയിലൂടെ ദൈവം നല്‍കുന്ന ശിക്ഷണത്തിനു സാക്ഷ്യം നല്‍കുന്നു. കാദെഷ്‌ബെര്‍ണെയായില്‍ നിന്നു കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ അയച്ചവരില്‍ ജോഷ്വയും കാലെബും ഒഴികെ മറ്റെല്ലാവരും ഭീരുക്കളായി വര്‍ത്തിച്ചു. ശത്രുവിനെ ഭയന്ന അവര്‍ ദൈവത്തിന്റെ കരുത്തുറ്റ കരത്തില്‍ വിശ്വാസമര്‍പ്പിച്ചില്ല. ജോഷ്വയും കാലെബും കാനാന്‍ദേശത്തു പ്രവേശിക്കും; അവിശ്വസ്തരായവരില്‍ ഒരുവന്‍ പോലും പ്രവേശിക്കയില്ല എന്ന് അവിടുന്ന് അറിയിച്ചു. പാരാന്‍ മരുഭൂമിയില്‍ കാദെഷ്‌ബെര്‍ണെയാവരെ എത്തിയ അവര്‍ കാനാന്‍ദേശത്തു നേരിട്ടു പ്രവേശിക്കാതെ ചെങ്കടലിനു നേരേ മരുഭൂമിയിലേക്കു തിരിച്ചുപോയി. മരുഭൂമിയില്‍ ചുറ്റിത്തിരിഞ്ഞ് അവര്‍ മൊവാബു താഴ്‌വരയില്‍ എത്തി. കാനാന്‍ ദേശത്തു പ്രവേശിക്കയില്ലെന്നു ദൈവം പറഞ്ഞിരുന്ന തലമുറ മുഴുവന്‍ ഇതിനകം മരിച്ചുകഴിഞ്ഞിരുന്നു. കോറഹിന്റെയും അനുചരന്‍മാരുടെയും എതിര്‍പ്പ്, പിത്തളസര്‍പ്പം, ബാലാമിന്റെ പ്രവചനങ്ങള്‍, പാറയില്‍നിന്നു മോശ ജലം പുറപ്പെടുവിക്കുന്നത് തുടങ്ങിയ സംഭവങ്ങള്‍ സംഖ്യാ ഗ്രന്ഥത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ചരിത്രസംഭവങ്ങള്‍ വിവരിക്കുന്നതിനിടയില്‍ വിവിധ നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും നല്‍കിയിരിക്കുന്നു. #ഘടന 1, 1 - 10, 36: സീനായ് മരുഭൂമിയില്‍നിന്നു പുറപ്പെടാന്‍ ഒരുക്കം.(ജനസംഖ്യക്കണക്കെടുപ്പ് 1,1-4,49; വിവിധ നിയമങ്ങള്‍ 5,1-6, 27; ബലികള്‍, ലേവ്യരുടെ അഭിഷേകം 7,1-8,26 പെസഹാചരണം, സീനായില്‍ നിന്നുയാത്ര തുടരുന്നു 9,1-10,36)11, 1 - 22, 1: സീനായ് മുതല്‍ മൊവാബുവരെയുള്ളയാത്ര.(മരുഭൂമിയിലെ സംഭവങ്ങള്‍, കാനാന്‍ദേശം ഒറ്റുനോക്കുന്നു. 11, 1-14, 45; ബലിയര്‍പ്പണം, പുരോഹിതരുടെയും ലേവ്യരുടെയും അധികാരം 15, 1-19, 22; കാദെഷ് മുതല്‍ മൊവാബു വരെയുള്ളയാത്ര 20, 1-21, 35)22, 2 - 36, 13: മൊവാബുതാഴ്‌വരയില്‍(ബാലാമിന്റെ പ്രവചനങ്ങള്‍ 22, 1-25, 18; ജനസംഖ്യക്കണക്കെടുപ്പ്, ബലികളും ഉത്‌സവങ്ങളും സംബന്ധിച്ച നിയമങ്ങള്‍ 25, 19-30, 17; മിദിയാനെതിരേയുദ്ധം 31, 1-32, 42; ഈജിപ്തു മുതല്‍ മൊവാബുവരെയുള്ളയാത്രയുടെ സംക്ഷിപ്ത വിവരണം. 33, 1-49; ജോര്‍ദാന്‍ കടക്കുന്നതിനുമുമ്പു നല്‍കുന്ന നിര്‍ദ്‌ദേശങ്ങള്‍ 33, 50-36, 13).

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1ജനസംഖ്യഅദ്ധ്യായം 2പാളയമടിക്കേണ്ട ക്രമംഅദ്ധ്യായം 3അഹറോന്റെ പുത്രന്‍മാര്‍ • ലേവ്യരുടെ കടമകള്‍ • ലേവ്യരുടെ ജനസംഖ്യ • ലേവ്യര്‍ ആദ്യജാതര്‍ക്കു പകരംഅദ്ധ്യായം 4കൊഹാത്യരുടെ കടമകള്‍ • ഗര്‍ഷോന്യരുടെ കടമകള്‍ • മെറാര്യരുടെ കടമകള്‍ • ലേവ്യരുടെ എണ്ണംഅദ്ധ്യായം 5അശുദ്ധരെ അകറ്റുക • നഷ്ടപരിഹാരം • ഭാര്യയെ സംശയിച്ചാല്‍അദ്ധ്യായം 6നാസീര്‍വ്രതം • പുരോഹിതന്റെ ആശീര്‍വാദംഅദ്ധ്യായം 7കൂടാരപ്രതിഷ്ഠയ്ക്കു കാഴ്ചകള്‍അദ്ധ്യായം 8ദീപസജ്ജീകരണം • ലേവ്യരുടെ സമര്‍പ്പണംഅദ്ധ്യായം 9രണ്ടാമത്തെ പെസഹാ • കൂടാരമുകളില്‍ മേഘംഅദ്ധ്യായം 10കാഹളം • സീനായില്‍നിന്നു പുറപ്പെടുന്നുഅദ്ധ്യായം 11ജനം പരാതിപ്പെടുന്നു • എഴുപതു നേതാക്കന്‍മാര്‍ • കാടപ്പക്ഷിഅദ്ധ്യായം 12മിരിയാം ശിക്ഷിക്കപ്പെടുന്നുഅദ്ധ്യായം 13കാനാന്‍ദേശം ഒറ്റുനോക്കുന്നുഅദ്ധ്യായം 14ജനം പരാതിപ്പെടുന്നു • മോശയുടെ മാധ്യസ്ഥ്യംഅദ്ധ്യായം 15കര്‍ത്താവിനുള്ള കാഴ്ചകള്‍ • സാബത്തു ലംഘനംഅദ്ധ്യായം 16മോശയ്ക്കും അഹറോനും എതിരേ • മത്‌സരികള്‍ക്കു ശിക്ഷ • ധൂപകലശങ്ങള്‍അദ്ധ്യായം 17അഹറോന്റെ വടിഅദ്ധ്യായം 18പുരോഹിതരും ലേവ്യരും • പുരോഹിതരുടെ വിഹിതം • ലേവ്യരുടെ വിഹിതംഅദ്ധ്യായം 19ശുദ്ധീകരണ ജലംഅദ്ധ്യായം 20പാറയില്‍നിന്നു ജലം • ഏദോം തടസ്‌സം നില്‍ക്കുന്നു • അഹറോന്റെ മരണംഅദ്ധ്യായം 21പിച്ചള സര്‍പ്പം • മൊവാബു താഴ്‌വരയിലേക്ക്അദ്ധ്യായം 22ബാലാക്കും ബാലാമും • ബാലാമിന്റെ കഴുതഅദ്ധ്യായം 23ബാലാമിന്റെ പ്രവചനങ്ങള്‍അദ്ധ്യായം 24അദ്ധ്യായം 25പെയോറിലെ ബാല്‍അദ്ധ്യായം 26രണ്ടാമത്തെ ജനസംഖ്യഅദ്ധ്യായം 27പുത്രിമാരുടെ അവകാശംഅദ്ധ്യായം 28ബലികളും ഉത്‌സവങ്ങളുംഅദ്ധ്യായം 29അദ്ധ്യായം 30സ്ത്രീകളുടെ നേര്‍ച്ചകള്‍അദ്ധ്യായം 31മിദിയാനെ നശിപ്പിക്കുന്നു • കൊള്ളമുതല്‍ പങ്കിടുന്നുഅദ്ധ്യായം 32ജോര്‍ദാനു കിഴക്കുള്ള ഗോത്രങ്ങള്‍അദ്ധ്യായം 33യാത്രയിലെ താവളങ്ങള്‍അദ്ധ്യായം 34കാനാന്‍ ദേശം, അതിരുകള്‍അദ്ധ്യായം 35ലേവ്യരുടെ പട്ടണങ്ങള്‍ • സങ്കേതനഗരങ്ങള്‍അദ്ധ്യായം 36വിവാഹിതയുടെ അവകാശം