രാജാക്കന്മാർ

1 രാജാക്കന്മാര്‍

പഴയ നിയമം • 22 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

സാമുവലിന്റെ ജനനംമുതല്‍ ദാവീദ്‌ രാജാവിന്റെ ഭരണകാലം ഉള്‍പ്പെടെയുള്ള കാലത്തെ ഇസ്രായേല്‍ ചരിത്രമാണ്, ഒന്നും രണ്ടും സാമുവലിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭരണമേല്‍ക്കുന്നതു മുതല്‍ ബി.സി. 587-ല്‍ ജറുസലെം നശിക്കുന്നതുവരെയുള്ള ചരിത്രമാണ് 1 - 2 രാജാക്കന്‍മാരുടെ പുസ്തകത്തിന്റെ ഉള്ളടക്കം. സോളമന്റെ ഭരണകാലത്ത് ഇസ്രായേല്‍ ജനം ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞു. സോളമന്റെ ജ്ഞാനം എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടുന്നു. രക്ഷകനെക്കുറിച്ചു ദാവീദിനോടു ചെയ്ത വാഗ്ദാനം, നിന്റെ സന്തതിയെ ഞാന്‍ ഉയര്‍ത്തും ( 2 സാമു 7 - 12), ആദ്യമായി സോളമനില്‍ നിറവേറി. ദാവീദ് പണിയാന്‍ ആഗ്രഹിച്ച ദേവാലയം സോളമന്‍ നിര്‍മിച്ചു. എന്നാല്‍ വിജാതീയഭാര്യമാര്‍ അവസാനനാളുകളില്‍ സോളമനെ അന്യദേവന്‍മാരിലേക്കു തിരിച്ചു. അദ്‌ദേഹത്തിനു ധാരാളം എതിരാളികളുമുണ്ടായി. #ഇസ്രായേല്‍ വിഭജനം സോളമന്റെ ഭരണത്തിനു ശേഷം മകന്‍ റെഹോബോമിന് എല്ലാ ഗോത്രങ്ങളെയും ഇണക്കി കൊണ്ടുപോകാന്‍ സാധിച്ചില്ല. 931 - ല്‍ യൂദാ, ഇസ്രായേല്‍ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി ദേശം വിഭജിക്കപ്പെട്ടു, യൂദാ - ബഞ്ചമിന്‍ ഗോത്രങ്ങള്‍ ഒരു വശത്ത്, മറ്റ് പത്തു ഗോത്രങ്ങള്‍ മറുവശത്ത്. യൂദായുടെ തലസ്ഥാനം ജെറുസലെമും ഇസ്രായേലിന്റെ തലസ്ഥാനം സമരിയായുമായിരുന്നു. പരസ്പരവിദ്വേഷം അവരെ ദുര്‍ബലരാക്കി. ദൈവഹിതത്തിന വിരുദ്ധമായി പ്രവര്‍ത്തിച്ച അവരെ ദൈവം പലപ്പോഴും ശിക്ഷിച്ചു. പക്ഷേ, ഇരു ദേശങ്ങളുടെയും സ്വതന്ത്രമായ രാഷ്ട്രീയ നിലനില്‍പ് അവസാനിപ്പിക്കുന്നതുവരെ അവര്‍ ദൈവത്തിങ്കലേക്കു പിന്‍ന്തിരിഞ്ഞില്ല. ബി. സി. 931 മുതല്‍ 721 വരെ പതിനെട്ടു രാജാക്കന്‍മാര്‍ ഇസ്രായേലില്‍ ഭരണം നടത്തി. ഇസ്രയേലിലെ എല്ലാ രാജാക്കന്‍മാരും ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിച്ചവരാണ്. ആഹാബ് രാജാവിന്റെ കാലത്താണ് ഇസ്രായേല്‍ ദൈവത്തില്‍നിന്ന് ഏറ്റവും അധികം അകന്നുപോയത്. ബി. സി. 721 - ല്‍ ഇസ്രായേല്‍ നശിപ്പിക്കപ്പെട്ടു യൂദായുടെ സ്ഥിതിയും വളരെ വ്യത്യസ്തമായിരുന്നില്ല. വിഗ്രഹാരാധന നിര്‍ത്തലാക്കാന്‍ ഏതാനും രാജാക്കന്‍മാര്‍ പരിശ്രമിച്ചു. അവരില്‍ ജോസിയാരാജാവിന്റെ പരിഷ്‌കാരങ്ങള്‍ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. എന്നാല്‍ ഭൂരിപക്ഷം രാജാക്കന്‍മാരും ഇസ്രായേല്‍ രാജാക്കന്‍മാരെപ്പോലെ ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചവരാണ്. യൂദായിലും ഇസ്രായേലിലും ഈ കാലഘട്ടത്തില്‍ പ്രവാചകന്‍മാര്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. വിഗ്രഹാരാധനയില്‍ നിന്നും വിജാതിയ രാജാക്കന്‍മാരുമായുള്ള കൂട്ടുകെട്ടില്‍ നിന്നും രാജാവിനെയും ജനത്തെയും പിന്തിരിപ്പിക്കുന്നതിന് അവര്‍ ശ്രമിച്ചു. ദൈവത്തിന്റെ ശിക്ഷാവിധിയെക്കുറിച്ച് അവര്‍ മുന്നറിയിപ്പു നല്‍കി. ഏലിയാ, എലീഷാ, ആമോസ്, ഹോസിയാ എന്നിവര്‍ ഇസ്രായേലിലും ഏശയ്യാ, ജറെമിയാ എന്നിവര്‍ യൂദായിലും ചെയ്ത് കഠിന പ്രയത്‌നങ്ങള്‍ക്കു ഫലമുണ്ടായില്ല. 587 - ല്‍ ജറുസലെം സഗരവും ദേവാലയവും നശിപ്പിക്കപ്പെട്ടു. യഹൂദര്‍ ബാബിലോണിന്റെ അടിമകളും പ്രവാസികളും ആയി. യൂദാരാജ്യത്തിന്റെ രാഷ്ട്രീയാസ്തിത്വം അവസാനിച്ചു. # 1 രാജാക്കന്‍മാര്‍ 1, 1 - 11, 43 : സോളമന്റെ മരണം. [1, 1 - 2, 46 : ദാവിദിന്റെ അനന്തരാവകാശി.3, 1 - 4, 34 : ഭരണത്തിന്റെ ആദ്യവര്‍ഷങ്ങള്‍.5, 1 - 8, 66 : ദേവാലയ നിര്‍മ്മാണം.9, 1 - 11, 43 : സോളമന്റെ അവസാനനാളുകള്‍ ] 12, 1 - 22, 53 : വിഭജിക്കപ്പെട്ട രാജ്യം.12, 1 - 14, 20 : ഉത്തരഗോത്രങ്ങള്‍ ഭിന്നിക്കുന്നു.14, 21 - 16, 34 : യൂദാ - ഇസ്രായേല്‍ രാജാക്കന്‍മാര്‍17 , 1 - 19, 21 : ഏലിയാപ്രവാചകന്‍20, 1 - 22, 53 : ആഹാബ്, യെഹോഷാഫാത്ത്, അഹസി # 2 രാജാക്കന്‍മാര്‍ 1, 1 - 17, 41 : വിഭക്തരാജ്യം[1, 1 - 8, 15 : എലീഷാ പ്രവാചകന്‍.8, 16 - 17, 4 : യൂദാ - ഇസ്രായേല്‍ രാജാക്കന്‍മാര്‍17, 5 - 41 : സമരിയായുടെ പതനം ] 18, 1 - 24, 20 : യൂദാരാജാക്കന്‍മാര്‍25, 1 - 30 : ജറുസലെമിന്റെ പതനം

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1സോളമന്‍ കിരീടാവകാശിഅദ്ധ്യായം 2ദാവീദിന്റെ മരണം • സോളമന്‍ എതിരാളികളെ നിര്‍മാര്‍ജനം ചെയ്യുന്നുഅദ്ധ്യായം 3സോളമന്റെ ജ്ഞാനംഅദ്ധ്യായം 4ഭരണസംവിധാനംഅദ്ധ്യായം 5ദേവാലയനിര്‍മാണത്തിനുള്ള ഒരുക്കംഅദ്ധ്യായം 6ദേവാലയനിര്‍മാണംഅദ്ധ്യായം 7രാജകൊട്ടാരം • ദേവാലയത്തിന്റെ ഇതര സജ്ജീകരണങ്ങള്‍അദ്ധ്യായം 8വാഗ്ദാനപേടകം ദേവാലയത്തില്‍ • സോളമന്റെ പ്രാര്‍ഥന • ദേവാലയ പ്രതിഷ്ഠഅദ്ധ്യായം 9സോളമനു വാഗ്ദാനം • സോളമന്റെ പ്രവര്‍ത്തനങ്ങള്‍അദ്ധ്യായം 10ഷേബാരാജ്ഞിയുടെ സന്ദര്‍ശനംഅദ്ധ്യായം 11സോളമന്റെ അധഃപതനം • സോളമന്റെ മരണംഅദ്ധ്യായം 12രാജ്യം വിഭജിക്കപ്പെടുന്നു • ജറോബോവാം കര്‍ത്താവില്‍നിന്ന് അകലുന്നുഅദ്ധ്യായം 13ബഥേലിനെതിരേ പ്രവചനംഅദ്ധ്യായം 14ജറോബോവാമിനു ശിക്ഷ • ജറോബോവാമിന്റെ മരണംഅദ്ധ്യായം 15അബിയാം • ആസാ • ഇസ്രായേല്‍ രാജാക്കന്‍മാര്‍ : നാദാബ് • ബാഷാഅദ്ധ്യായം 16ഏലാ • സിമ്രി • ഓമ്രി • ആഹാബ്അദ്ധ്യായം 17ഏലിയായും വരള്‍ച്ചയും • ഏലിയാ സറേഫാത്തില്‍അദ്ധ്യായം 18ഏലിയായും ബാലിന്റെ പ്രവാചകന്‍മാരും • വരള്‍ച്ച അവസാനിക്കുന്നുഅദ്ധ്യായം 19ഏലിയാ ഹോറെബില്‍ • എലീഷായെ വിളിക്കുന്നുഅദ്ധ്യായം 20സിറിയായുമായിയുദ്ധം • ആഹാബിനെതിരേ പ്രവചനംഅദ്ധ്യായം 21നാബോത്തിന്റെ മുന്തിരിത്തോട്ടംഅദ്ധ്യായം 22മിക്കായാ മുന്നറിയിപ്പു നല്‍കുന്നു • ആഹാബിന്റെ മരണം • യഹോഷാഫാത്ത് യൂദാരാജാവ് • അഹസിയ ഇസ്രായേല്‍ രാജാവ്