ജെറെമിയ

ജെറെമിയ

പഴയ നിയമം • 52 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

ജോസിയായുടെ പതിമ്മൂന്നാം ഭരണവര്‍ഷമാണ് (ക്രി.മു. 626) ജറെമിയാ പ്രവാചകവൃത്തി ആരംഭിക്കുന്നത്. പിഴുതെറിയാനും തച്ചുടയ്ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും നിര്‍മിക്കാനും നട്ടുവളര്‍ത്താനുമായിട്ടാണ് ജറെമിയാ നിയോഗിക്കപ്പെട്ടത് (1,10). പ്രവാചകദൗത്യം നിറവേറ്റിയതിന്റെ പേരില്‍ ശാരീരികമായും മാനസികമായും വളരെയേറെ ക്ലേശങ്ങള്‍ സഹിച്ചവ്യക്തിയാണ് ജറെമിയാ. സ്വന്തം ജനത്തിന്റെ മേല്‍ പ്രസ്താവിക്കേണ്ടിവന്നവിധിവാചകം ജനസ്‌നേഹിയായ പ്രവാചകനു വേദനാജനകമായിരുന്നെങ്കിലും ഉള്ളില്‍ തീപോലെ ജ്വലിച്ചിരുന്ന ദൈവവചനത്തിന്റെ പ്രചോദനത്തിനു വഴങ്ങേണ്ടിവന്നു. വിഗ്രഹാരാധനയും സാമൂഹ്യാനീതികളുംവഴി കര്‍ത്താവിനെ തുടരെത്തുടരെ പ്രകോപിപ്പിക്കുന്ന ജനത്തിനു വരാന്‍പോകുന്ന ശിക്ഷ ഭയാനകമായിരിക്കും. രാജാവും പുരോഹിതനും പ്രവാചകനും ജനവും ഒന്നുപോലെ കുറ്റക്കാരായിത്തീര്‍ന്നിരിക്കുന്നു. ജോസിയായുടെ മതനവീകരണങ്ങള്‍ക്കു സര്‍വ പിന്തുണയും നല്‍കിയിരുന്ന ജറെമിയാ അവയൊന്നും വരാനിരിക്കുന്ന ശിക്ഷയകറ്റാന്‍ പര്യാപ്തമല്ല എന്നു കണ്ടു. കര്‍ത്താവ് തന്റെ ആലയത്തെയും അവകാശമായ ഇസ്രായേലിനെയും പരിത്യജിച്ചിരിക്കുന്നു (12,7). ഉടമ്പടി ലംഘിച്ച ഇസ്രായേലിനു പ്രതീക്ഷയ്ക്ക് അവകാശമില്ല. ദേവാലയവും നഗരവും കത്തിച്ചാമ്പലാകും. ജറുസലെം പരിത്യക്തമായിരിക്കുന്നു എന്നു പ്രവചിച്ചെങ്കിലും ദൈവം തന്റെ ജനത്തെയും നഗരത്തെയും പൂര്‍ണമായി കൈവിടുകയില്ല എന്നു ജറെമിയായ്ക്ക് ഉറപ്പുണ്ടായിരുന്നു. ദൈവം പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്നും അവര്‍ അവിടുത്തെ ജനവും അവിടുന്ന് അവരുടെ ദൈവവുമായി പൂര്‍വാധികം സുദൃഢവും അലംഘനീയവുമായ ഉടമ്പടിയാല്‍ ബന്ധിക്കപ്പെടുമെന്നും പ്രവാചകന്‍ വാഗ്ദാനം ചെയ്തു. പുതിയൊരു പുറപ്പാടിന്റെ അനുഭവമായിരിക്കും അത്. താന്‍ പ്രവചിച്ച അനര്‍ഥങ്ങള്‍ സംഭവിക്കുന്നതു കാണാനുള്ള ദൗര്‍ഭാഗ്യം ജറെമിയായ്ക്കുണ്ടായി. തടവുകാരോടൊപ്പം ബാബിലോണിലേക്കു നയിക്കപ്പെടാതെ ജറെമിയാ ജറുസലെമില്‍ നഷ്ടശിഷ്ടങ്ങള്‍ക്കിടയില്‍ തങ്ങിയെങ്കിലും പിന്നീട് ഈജിപ്തിലേക്ക് നാടുകടത്തപ്പെട്ടു; അവിടെവച്ചു മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു. ജറെമിയായുടെ പുസ്തകത്തിന്റെ കുറെ ഭാഗങ്ങളെങ്കിലും അദ്‌ദേഹംതന്നെ പറഞ്ഞുകൊടുത്ത് ശിഷ്യനായ ബാറൂക്കിനെക്കൊണ്ട് എഴുതിച്ചതാണ്; ബാക്കിഭാഗങ്ങള്‍ പല ശിഷ്യന്‍മാര്‍ ശേഖരിച്ചതും. ജറെമിയായുടെ ഗ്രീക്കുമൂലം ഹീബ്രുമൂലത്തെക്കാള്‍ ഹ്രസ്വമാണ്. ഘടന 1, 1-19: വിളിയും ദൗത്യവും 2, 1-25, 28: യൂദായുടെയും ജറുസലെമിന്റെയുംമേല്‍ വിധി 26, 1-29, 32: വ്യാജപ്രവാചകന്‍മാരുമായി വിവാദം 30, 1-33, 26: സാന്ത്വനം, രക്ഷാവാഗ്ദാനം 34, 1-45, 5: ജറുസലെം ആക്രമിക്കപ്പെടുന്നു, പ്രവാചകന്റെ സഹനം 46, 1-51, 64: ജനതകള്‍ക്കെതിരേ പ്രവചനങ്ങള്‍ 52, 1-34: അനുബന്ധം, ജറുസലെമിന്റെ പതനം

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1ജറെമിയായെ വിളിക്കുന്നുഅദ്ധ്യായം 2ഇസ്രായേലിന്റെ അവിശ്വസ്തതഅദ്ധ്യായം 3അനുതാപത്തിന് ആഹ്വാനംഅദ്ധ്യായം 4വടക്കുനിന്നു ഭീഷണി • ജറെമിയായുടെ വേദന • ആസന്നമായ ശിക്ഷഅദ്ധ്യായം 5ജറുസലെമിന്റെ പാപംഅദ്ധ്യായം 6ശത്രു പടിവാതില്‍ക്കല്‍അദ്ധ്യായം 7ദേവാലയത്തിലെ പ്രസംഗം • ആരാധനയിലെ അനാചാരങ്ങള്‍അദ്ധ്യായം 8പാപവും ശിക്ഷയും • ജറെമിയായുടെ ദുഃഖംഅദ്ധ്യായം 9യൂദായുടെ അകൃത്യങ്ങള്‍അദ്ധ്യായം 10വിഗ്രഹങ്ങളും ദൈവവും • പ്രവാസം ആസന്നംഅദ്ധ്യായം 11തകര്‍ന്ന ഉടമ്പടി • ജറെമിയായ്‌ക്കെതിരേ ഗൂഢാലോചനഅദ്ധ്യായം 12ദുഷ്ടന്റെ ഐശ്വര്യം • പരിത്യക്തമായ ദേശംഅദ്ധ്യായം 13അരക്കച്ചയും തോല്‍ക്കുടവും • ജറുസലെമിനു മുന്നറിയിപ്പ്അദ്ധ്യായം 14കൊടിയ വരള്‍ച്ചഅദ്ധ്യായം 15യൂദായ്ക്കു നാശംഅദ്ധ്യായം 16ജറെമിയാ ഏകാകിഅദ്ധ്യായം 17യൂദായുടെ പാപം • ജ്ഞാനസൂക്തങ്ങള്‍ • സാബത്താചരണംഅദ്ധ്യായം 18കുശവന്റെ വീട്ടില്‍ • ജനം കര്‍ത്താവിനെ പരിത്യജിക്കുന്നു • പ്രതികാരത്തിനായി പ്രാര്‍ഥനഅദ്ധ്യായം 19ഉടഞ്ഞമണ്‍കലംഅദ്ധ്യായം 20പാഷൂറുമായി വിവാദം • ജറെമിയായുടെ പരാതിഅദ്ധ്യായം 21ജറുസലെം നശിപ്പിക്കപ്പെടും • രാജാക്കന്‍മാര്‍ക്കു ശിക്ഷഅദ്ധ്യായം 22അദ്ധ്യായം 23വരാനിരിക്കുന്ന രാജാവ് • വ്യാജപ്രവാചകന്‍മാര്‍അദ്ധ്യായം 24രണ്ടു കുട്ട അത്തിപ്പഴംഅദ്ധ്യായം 25എഴുപതുവര്‍ഷം പ്രവാസത്തില്‍ • ക്രോധത്തിന്റെ പാനപാത്രംഅദ്ധ്യായം 26ജറെമിയാന്യായാസനത്തിങ്കല്‍അദ്ധ്യായം 27ബാബിലോണിന്റെ നുകംഅദ്ധ്യായം 28ജറെമിയായും ഹനനിയായുംഅദ്ധ്യായം 29പ്രവാസികള്‍ക്കുള്ള കത്ത് • ഷെമായായുടെ പ്രതികരണംഅദ്ധ്യായം 30രക്ഷയുടെ വാഗ്ദാനംഅദ്ധ്യായം 31ഇസ്രായേലിന്റെ തിരിച്ചുവരവ് • പുതിയ ഉടമ്പടിഅദ്ധ്യായം 32നിലം വാങ്ങുന്നുഅദ്ധ്യായം 33വീണ്ടും വാഗ്ദാനംഅദ്ധ്യായം 34സെദെക്കിയായ്ക്കു സന്‌ദേശംഅദ്ധ്യായം 35റക്കാബ്യരുടെ മാതൃകഅദ്ധ്യായം 36ചുരുള്‍ കത്തിക്കുന്നുഅദ്ധ്യായം 37സെദെക്കിയായുടെ അഭ്യര്‍ഥന • ജറെമിയാ കാരാഗൃഹത്തില്‍അദ്ധ്യായം 38ജറെമിയാ കിണറ്റില്‍ • സെദെക്കിയാ ഉപദേശം തേടുന്നുഅദ്ധ്യായം 39ജറുസലെമിന്റെ പതനം • ജറെമിയായുടെ മോചനംഅദ്ധ്യായം 40ഗദാലിയാ ഭരണാധിപന്‍ • ഗദാലിയാ വധിക്കപ്പെടുന്നുഅദ്ധ്യായം 41അദ്ധ്യായം 42ഈജിപ്തിലേക്കു പലായനംഅദ്ധ്യായം 43അദ്ധ്യായം 44ഈജിപ്തിലെ യഹൂദര്‍ക്കു സന്‌ദേശംഅദ്ധ്യായം 45ബാറൂക്കിനു സന്‌ദേശംഅദ്ധ്യായം 46ഈജിപ്തിനെതിരേ പ്രവചനംഅദ്ധ്യായം 47ഫിലിസ്ത്യര്‍ക്കെതിരേഅദ്ധ്യായം 48മൊവാബ്യര്‍ക്കെതിരേഅദ്ധ്യായം 49അമ്മോന്യര്‍ക്കെതിരേ • ഏദോമിനെതിരേ • ദമാസ്‌ക്കസിനെതിരേ • കേദാറിനും ഹാസോറിനും എതിരേ • ഏലാമിനെതിരേഅദ്ധ്യായം 50ഇസ്രായേലിന്റെ മോചനംഅദ്ധ്യായം 51അദ്ധ്യായം 52ജറുസലെമിന്റെ നാശം • ദേവാലയം അഗ്‌നിക്കിരയാകുന്നു • ജനം പ്രവാസത്തിലേക്ക്