എസെക്കിയേൽ

എസെക്കിയേല്‍

പഴയ നിയമം • 48 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

ബാബിലോണില്‍ കേബാര്‍ നദീതീരത്ത് പ്രവാസികളോടുകൂടെയായിരിക്കുമ്പോഴാണ് എസെക്കിയേലിനു പ്രവാചകദൗത്യം ലഭിക്കുന്നത് (1,1). ക്രി.മു. 597-ല്‍ നബുക്കദ്‌നേസര്‍ തടവുകാരായി കൊണ്ടുപോയവരുടെകൂടെ എസെക്കിയേലും ഉണ്ടായിരുന്നു. ഏശയ്യായ്ക്കുണ്ടായതുപോലുള്ള ഒരു ദൈവികദര്‍ശനത്തിലാണ് എസെക്കിയേലിനെ തിരഞ്ഞെടുത്ത് അയയ്ക്കുന്നത് (1-3). പുരോഹിതനും കൂടിയായിരുന്ന എസെക്കിയേല്‍ പ്രവാചകപാരമ്പര്യത്തെ മറികടക്കുന്നവിധം ദേവാലയത്തോടും ആരാധനാവിധികളോടും പ്രതിപത്തി കാട്ടിയിരുന്നു. പ്രവാസാനന്തരം ദേവാലയം യഹൂദസമൂഹത്തിന്റെ കേന്ദ്രമായി പരിണമിച്ചതില്‍ എസെക്കിയേലിന്റെ സ്വാധീനം കുറച്ചൊന്നുമല്ല. എസെക്കിയേലിന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗം (1-33) പൊതുവേ ശിക്ഷയെപ്പറ്റിയാണ്. യൂദായുടെയും ജറുസലെമിന്റെയും അകൃത്യങ്ങളെയും അവിശ്വസ്തതയെയും തുറന്നു കാട്ടുകയും അവയ്ക്കു കഠിനമായ ശിക്ഷ കിട്ടുമെന്നും അതില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറാനാവില്ലെന്നും തറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ടു പ്രവാചകന്‍. ആദിനം, ശിക്ഷയുടെ ദിനം, ഇതാ, വരുന്നു എന്ന് ആവര്‍ത്തിച്ചു കേള്‍ക്കാം; ജറുസലെം പൂര്‍ണമായും നശിപ്പിക്കപ്പെടും; കര്‍ത്താവിന്റെ മഹത്വം നഗരം വിട്ടു പോകും. ഇസ്രായേലിനെ ഞെരുക്കിയ ജനതകള്‍ക്കും ഭയാനകമായ ശിക്ഷയുണ്ടാകും. രക്ഷയുടെ വാഗ്ദാനമാണ് രണ്ടാം ഭാഗത്ത് (34-48) പ്രധാനമായും മുഴങ്ങിക്കേള്‍ക്കുക. തന്റെ അജഗണമായ ജനത്തെ കര്‍ത്താവ് നേരിട്ടു മേയിക്കും; ചിതറിപ്പോയതിനെ ഒരുമിച്ചു കൂട്ടുകയും മുറിവേറ്റതിനെ വച്ചുകെട്ടുകയും ചെയ്യും. ശത്രുക്കളെയെല്ലാം തകര്‍ത്ത് ഇസ്രായേലിനു സുരക്ഷിതത്വവും ഐശ്വര്യവും നല്‍കും. വിജനമായ നഗരങ്ങള്‍ അധിവസിക്കപ്പെടും. ദൈവം തന്റെ ജനത്തിന് ഒരു പുതിയ ഹൃദയവും ചൈതന്യവും പ്രദാനം ചെയ്യും. പുതിയ ദേവാലയം ജീവജലത്തിന്റെ ഉറവിടമായിരിക്കും. ശിക്ഷയുടെയും രക്ഷയുടെയും സന്‌ദേശം വളരെയേറെ പ്രതീകാത്മകപ്രവര്‍ത്തനങ്ങളിലൂടെപ്രവാചകന്‍ വ്യക്തമാക്കുന്നതു ശ്രദ്‌ധേയമാണ്. വ്യക്തിപരമായ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള എസെക്കിയേലിന്റെ ദര്‍ശനം സുപ്രധാനമാണ്. ദുഷ്ടന്റെ മരണത്തില്‍ ദൈവത്തിനു സന്തോഷമില്ല. അവന്‍ പാപമാര്‍ഗം ഉപേക്ഷിച്ച് ജീവന്‍ പ്രാപിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. പുത്രന്റെ തെറ്റിനു പിതാവോ, പിതാവിന്റെ തെറ്റിനു പുത്രനോ ശിക്ഷിക്കപ്പെടുകയില്ല. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തികള്‍ക്കുള്ള പ്രതിഫലം ലഭിക്കും. ഘടന 1, 1 - 3, 27:പ്രവാചകന്റെ വിളി 4, 1 - 24, 27: യൂദായ്ക്കും ജറുസലെമിനുമെതിരേ വിധിപ്രസ്താവന 25, 1 - 32, 32:ചുറ്റുമുള്ള ജനതകള്‍ക്കു ശിക്ഷ 33, 1 - 33 :പ്രവാചകന്‍ ജനത്തിന്റെ കാവല്‍ക്കാരന്‍ 34, 1 - 39, 29:രക്ഷയുടെ വാഗ്ദാനം 40, 1 - 48, 35:പുതിയ ദേവാലയവും സമൂഹവും

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1എസെക്കിയേലിനു ദൈവദര്‍ശനംഅദ്ധ്യായം 2എസെക്കിയേലിന്റെ ദൗത്യംഅദ്ധ്യായം 3അദ്ധ്യായം 4ഉപരോധവും പ്രവാസവും പ്രതീകങ്ങളില്‍അദ്ധ്യായം 5അദ്ധ്യായം 6പൂജാഗിരികള്‍ക്കെതിരേഅദ്ധ്യായം 7അവസാനം അടുത്തു • ഇസ്രായേലിന്റെ പാപങ്ങള്‍അദ്ധ്യായം 8ദേവാലയത്തിലെ മ്‌ളേച്ഛതകള്‍അദ്ധ്യായം 9ജറുസലെമിനു ശിക്ഷഅദ്ധ്യായം 10കര്‍ത്താവിന്റെ മഹത്വം ദേവാലയം വിടുന്നുഅദ്ധ്യായം 11നേതാക്കന്‍മാര്‍ക്കു ശിക്ഷ • പ്രവാസികള്‍ക്കു വാഗ്ദാനം • കര്‍ത്താവിന്റെ മഹത്വം ജറുസലെം വിടുന്നുഅദ്ധ്യായം 12പ്രവാസത്തിന്റെ പ്രതീകം • പ്രവചനം നിറവേറുംഅദ്ധ്യായം 13വ്യാജപ്രവാചകര്‍ക്കെതിരേഅദ്ധ്യായം 14വിഗ്രഹാരാധനയ്‌ക്കെതിരേ • വ്യക്തിപരമായ ഉത്തരവാദിത്വംഅദ്ധ്യായം 15കരിഞ്ഞമുന്തിരിത്തണ്ട്അദ്ധ്യായം 16അവിശ്വസ്തയായ ജറുസലെം • ശാശ്വതമായ ഉടമ്പടിഅദ്ധ്യായം 17മുന്തിരിച്ചെടിയും കഴുകന്‍മാരുംഅദ്ധ്യായം 18വ്യക്തിപരമായ ഉത്തരവാദിത്വംഅദ്ധ്യായം 19വിലാപഗാനംഅദ്ധ്യായം 20ഇസ്രായേലിന്റെ അവിശ്വസ്തതഅദ്ധ്യായം 21കര്‍ത്താവിന്റെ വാള്‍അദ്ധ്യായം 22ജറുസലെമിന്റെ അകൃത്യങ്ങള്‍അദ്ധ്യായം 23രണ്ടു സഹോദരികള്‍അദ്ധ്യായം 24ക്‌ളാവു പിടിച്ച കലം • ഭാര്യയുടെ മരണംഅദ്ധ്യായം 25അമ്മോന്യര്‍ക്കെതിരേ • മൊവാബിനെതിരേ • ഏദോമിനെതിരേ • ഫിലിസ്ത്യര്‍ക്കെതിരേഅദ്ധ്യായം 26ടയിറിനെതിരേഅദ്ധ്യായം 27ടയിറിനെക്കുറിച്ചു വിലാപഗാനംഅദ്ധ്യായം 28ടയിര്‍ രാജാവിനെതിരേ • സീദോനെതിരേ • ഇസ്രായേലിനു രക്ഷഅദ്ധ്യായം 29ഈജിപ്തിനെതിരേഅദ്ധ്യായം 30ഈജിപ്തിനു ശിക്ഷഅദ്ധ്യായം 31ഈജിപ്ത് ഒരു ദേവദാരുഅദ്ധ്യായം 32ഈജിപ്ത് ഒരു ഘോരസത്വം • ജനതകള്‍ പാതാളത്തില്‍അദ്ധ്യായം 33പ്രവാചകന്‍ കാവല്‍ക്കാരന്‍ • അനുതപിച്ചാല്‍ ജീവിക്കുംഅദ്ധ്യായം 34ഇസ്രായേലിന്റെ ഇടയന്‍മാര്‍ • കര്‍ത്താവ് ഇടയന്‍അദ്ധ്യായം 35ഏദോമിനു ശിക്ഷഅദ്ധ്യായം 36ഇസ്രായേലിനു നവജീവന്‍അദ്ധ്യായം 37അസ്ഥികളുടെ താഴ്‌വര • രണ്ടു വടികള്‍അദ്ധ്യായം 38ഗോഗിനെതിരേഅദ്ധ്യായം 39ഗോഗിന്റെ പതനം • ഇസ്രായേലിനു രക്ഷഅദ്ധ്യായം 40ഭാവിദേവാലയംഅദ്ധ്യായം 41അദ്ധ്യായം 42അദ്ധ്യായം 43കര്‍ത്താവിന്റെ മഹത്വം മടങ്ങിവരുന്നു • ബലിപീഠംഅദ്ധ്യായം 44ദേവാലയത്തിലെ നിബന്ധനകള്‍അദ്ധ്യായം 45ദേശത്തു കര്‍ത്താവിന്റെ ഓഹരി • രാജാവിന്റെ അവകാശവും ചുമതലയും • തിരുനാളുകള്‍അദ്ധ്യായം 46രാജാവും തിരുനാളുകളുംഅദ്ധ്യായം 47ദേവാലയത്തില്‍ നിന്നു നീര്‍ച്ചാല്‍ • ദേശത്തിന്റെ അതിരുകള്‍അദ്ധ്യായം 48ഗോത്രങ്ങളുടെ ഓഹരി • വിശുദ്ധ ഓഹരി • മറ്റു ഗോത്രങ്ങളുടെ ഓഹരി • ജറുസലെം കവാടങ്ങള്‍