ജോഷ്വാ

ജോഷ്വാ

പഴയ നിയമം • 24 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

വാഗ്ദത്തഭൂമിയിലേക്കു ദൈവജനത്തെ നയിക്കുന്നതിനോ അവിടെ കാലുകുത്തുന്നതിനോ ദൈവം മോശയെ അനുവദിച്ചില്ല. ദൂരെ നിന്നു ദേശം നോക്കിക്കാണാന്‍ മാത്രമേ അദ്‌ദേഹത്തിനു സാധിച്ചുള്ളു. എന്നാല്‍ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം വാഗ്ദത്തഭൂമി ഇസ്രായേല്‍ ജനത്തിനു നല്‍കുകതന്നെ ചെയ്തു. മോശയുടെ പിന്‍ഗാമിയായി ദൈവം തിരഞ്ഞെടുത്തത് ജോഷ്വയെയാണ്. കാനാന്‍ദേശം കൈയടക്കുക, അത് ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കു ഭാഗിച്ചു കൊടുക്കുക എന്നീ ശ്രമകരമായ രണ്ടു ദൗത്യങ്ങളാണ് ജോഷ്വ നിര്‍വഹിക്കേണ്ടിയിരുന്നത്. ഈ ദൗത്യനിര്‍വഹണത്തിന്റെ ചരിത്രമാണ് ജോഷ്വയുടെ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്. വാഗ്ദത്തഭൂമി കരസ്ഥമാക്കാന്‍ ഇസ്രായേല്‍ ജനത്തെ നയിച്ച ജോഷ്വയുടെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നത്. മോശയുടെ പിന്‍ഗാമിയാകാനുള്ള തന്റെ യോഗ്യത ധീരതയിലൂടെ ജോഷ്വ പ്രകടമാക്കി. കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ അയച്ചവരില്‍ ജോഷ്വയും കാലെബും മാത്രമേ അവസരത്തിനൊത്തുയര്‍ന്നുള്ളു. ബി.സി. പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇസ്രായേല്‍ കാനാന്‍ ദേശത്തു പ്രവേശിച്ചു എന്നാണ് പൊതുവേയുള്ള അഭിപ്രായം. ബി.സി. ആറാംനൂറ്റാണ്ടില്‍ ബാബിലോണ്‍ വിപ്രവാസ കാലത്താണ് പാരമ്പര്യങ്ങള്‍ ശേഖരിച്ച് ഗ്രന്ഥകാരന്‍ ജോഷ്വയ്ക്ക് അന്തിമരൂപം നല്‍കിയത്. ആശയറ്റ ജനത്തിനു പ്രത്യാശ നല്‍കുകയും ദൈവത്തിന്റെ വിശ്വസ്തത അവരെ ബോധ്യപ്പെടുത്തുകയുമാണ് ഗ്രന്ഥകാരന്റെ ലക്ഷ്യം. #ഘടന 1 - 12 : വാഗ്ദത്തഭൂമി ആക്രമിച്ചു കീഴടക്കുന്നു.13 - 22 : ദേശം ഗോത്രങ്ങള്‍ക്കു ഭാഗിച്ചു കൊടുക്കുന്നു.23 - 24 : ജോഷ്വയുടെ അന്ത്യശാസനവും ഷെക്കെമില്‍വച്ചുള്ള ഉടമ്പടി നവീകരണവും

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1കാനാനില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നുഅദ്ധ്യായം 2ജറീക്കോയിലേക്കു ചാരന്‍മാര്‍അദ്ധ്യായം 3ജോര്‍ദാന്‍ കടക്കുന്നുഅദ്ധ്യായം 4സ്മാരകശിലകള്‍ സ്ഥാപിക്കുന്നുഅദ്ധ്യായം 5ഇസ്രായേല്‍ ഗില്‍ഗാലില്‍ • കര്‍ത്താവിന്റെ സൈന്യാധിപന്‍അദ്ധ്യായം 6ജറീക്കോയുടെ പതനംഅദ്ധ്യായം 7ആഖാന്റെ പാപംഅദ്ധ്യായം 8ആയ്പട്ടണം നശിപ്പിക്കുന്നുഅദ്ധ്യായം 9ഗിബയോന്‍കാരുടെ വഞ്ചനഅദ്ധ്യായം 10അമോര്യരെ കീഴടക്കുന്നുഅദ്ധ്യായം 11യാബീനും സഖ്യകക്ഷികളുംഅദ്ധ്യായം 12കീഴടക്കിയരാജാക്കന്‍മാര്‍അദ്ധ്യായം 13ദേശവിഭജനം • ജോര്‍ദാനു കിഴക്ക് • റൂബന്റെ ഓഹരി • ഗാദിന്റെ ഓഹരി • മനാസ്‌സെയുടെ ഓഹരിഅദ്ധ്യായം 14ജോര്‍ദാനു പടിഞ്ഞാറ്അദ്ധ്യായം 15യൂദായുടെ ഓഹരിഅദ്ധ്യായം 16എഫ്രായിമിന്റെ ഓഹരിഅദ്ധ്യായം 17മനാസ്‌സെയുടെ ഓഹരിഅദ്ധ്യായം 18ശേഷിച്ച ഏഴു ഗോത്രങ്ങള്‍ • ബഞ്ചമിന്‍അദ്ധ്യായം 19ശിമയോന്‍ • സെബുലൂണ്‍ • ഇസാക്കര്‍ • ആഷേര്‍ • നഫ്താലി • ദാന്‍അദ്ധ്യായം 20അഭയനഗരങ്ങള്‍അദ്ധ്യായം 21ലേവ്യരുടെ പട്ടണങ്ങള്‍ • ഇസ്രായേല്‍ക്കാര്‍ ദേശം സ്വന്തമാക്കുന്നുഅദ്ധ്യായം 22കിഴക്കന്‍ ഗോത്രങ്ങള്‍ മടങ്ങുന്നു • ജോര്‍ദാനു സമീപം ബലിപീഠംഅദ്ധ്യായം 23ജോഷ്വ വിടവാങ്ങുന്നുഅദ്ധ്യായം 24ഷെക്കെമിലെ ഉടമ്പടി • ജോഷ്വയുടെ മരണം