മോശ

നിയമാവര്‍ത്തനം

പഴയ നിയമം • 34 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

നിയമാവര്‍ത്തനം എന്ന പേരും ഗ്രന്ഥത്തിന്റെ ഉള്ളടക്കവും തമ്മില്‍ കാര്യമായ ബന്ധമില്ല. പരമ്പരാഗതമായി നല്‍കിപ്പോന്നിട്ടുള്ള ഈ പേരു തെറ്റായ ഒരു വിവര്‍ത്തനത്തില്‍ നിന്നുദ്ഭവിച്ചതാകാനാണ് സാധ്യത. ഇസ്രായേലില്‍ ഒരു രാജാവുണ്ടാകുന്ന അവസരത്തില്‍ അദ്‌ദേഹം ലേവ്യരുടെ അധീനതയിലുള്ള ദൈവിക നിയമപുസ്തകത്തിന്റെ ഒരു പകര്‍പ്പ് ഉണ്ടാക്കി സൂക്ഷിച്ച് തദനുസരണം ജീവിക്കാനും ഭരിക്കാനും പരിശ്രമിക്കണം എന്ന് നിയമാവര്‍ത്തനം 17, 18-ല്‍ നിര്‍ദേശിച്ചിരിക്കുന്നു. ഈ നിര്‍ദേശത്തിലെ പകര്‍പ്പ് എന്ന അര്‍ഥമുള്ള ഹീബ്രുപദം നിയമാവര്‍ത്തനം എന്നാണ് ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തത്. അതില്‍നിന്നാണ് നിയമാവര്‍ത്തനം എന്ന പേര് ഈ ഗ്രന്ഥത്തിനു ലഭിച്ചത്. ഭാഗികമായി നിയമത്തിന്റെ ആവര്‍ത്തനം കാണാമെങ്കിലും ചരിത്ര സംഭവങ്ങളുടെ വിലയിരുത്തലും സീനായ് ഉടമ്പടിയിലെ കല്‍പനകളുടെ വിശദീകരണവും നിയമത്തിന്റെ പുതിയ വ്യാഖ്യാനങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാം. പ്രസംഗ ശൈലി ആദ്യന്തം പ്രകടമാണ്. ദൈവവുമായി ഉടമ്പടി ബന്ധത്തിലേര്‍പ്പെട്ട ജനം ആ ബന്ധത്തിന്റെ വിശുദ്ധിക്കൊത്തു ജീവിച്ചില്ല. ഒരു ദൈവം, ഒരു ജനം, ഒരു ഭൂമി, ഒരു ആരാധനസ്ഥലം എന്നീ ആദര്‍ശങ്ങളാല്‍ ഒരുമയിലേക്കു വിളിക്കപ്പെട്ട ജനം ബി.സി. 931-ല്‍ രണ്ടു വ്യത്യസ്ത ജനങ്ങളായിത്തീര്‍ന്നു. കലഹങ്ങളും വിഗ്രഹാരാധനയും നിമിത്തം ദൈവം താത്കാലികമായി അവരെ കൈവിടുകയും അവര്‍ക്കു കഷ്ടതകള്‍ വരുത്തുകയും ചെയ്തു. വിപ്രവാസത്തില്‍നിന്നു തിരിച്ചുചെല്ലുന്ന സമൂഹത്തിന് ഈ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കണം. അതിനുവേണ്ട നിര്‍ദേശങ്ങളും നിയമങ്ങളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. സംഖ്യാ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ള മോശയുടെ അന്ത്യശാസനത്തിന്റെ വിശദമായൊരു പ്രബോധനരൂപം ഇവിടെ കാണാന്‍ കഴിയും. നിയമങ്ങള്‍ ലംഘിച്ച ഇസ്രായേല്‍ ജനത്തിനു മൊവാബില്‍വച്ചു മോശതന്നെ നല്‍കുന്ന അന്ത്യശാസനമായിട്ടാണ് ഈ പ്രബോധനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സീനായ്മലയില്‍ നിന്നു പുറപ്പെട്ടതു മുതലുള്ള സംഭവങ്ങള്‍ മോശ വിവരിക്കുന്നു; വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു; നിയമങ്ങള്‍ അനുസരിക്കുന്നതിന്റെ ആവശ്യകത യുക്തിപൂര്‍വം സമര്‍ഥിക്കുന്നു. ദൈവം ദാനങ്ങള്‍ നല്‍കുന്നതില്‍ ഉദാരനും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാണ്. അവിടുന്നു തന്റെ ജനത്തെ സ്‌നേഹിക്കുന്നു; പ്രമാണങ്ങള്‍ പാലിച്ച് വിശ്വസ്തത കാണിക്കുകയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട പ്രതികരണം. നിയമത്തിന്റെ ബാഹ്യമായ അനുഷ്ഠാനത്തിലുപരി, അതിന്റെ ഹൃദയപൂര്‍വമായ നിര്‍വഹണം വഴിയാണ് ഈ കടമ നിറവേറ്റേണ്ടത്. നിയമം ആന്തരികമാണ്. അതിന്റെ കാതല്‍ സ്‌നേഹവും. ക്രിസ്തു ഏറ്റവും അധികം ഉദ്ധരിച്ചിട്ടുള്ള പഴയനിയമ ഗ്രന്ഥം നിയമാവര്‍ത്തനമാണ്. #ഘടന 1, 1 - 11, 32 : മോശയുടെ പ്രബോധനങ്ങള്‍(ഇസ്രായേലും ദൈവവുമായുള്ള ബന്ധത്തിന്റെ അവലോകനം, ആ ബന്ധം ഭദ്രമാക്കാനുള്ള ആഹ്വാനം)12, 1 - 26, 19 : നിയമസമാഹാരം27, 1 - 28, 68 : കാനാന്‍ദേശത്തു പ്രവേശിക്കുന്നതിനു നിര്‍ദേശങ്ങള്‍29, 1 - 30, 20 : ഉടമ്പടി നവീകരണം31, 1 - 33, 29 : മോശയുടെ അന്തിമവചസ്‌സുകള്‍34, 1 - 12 : മോശയുടെ മരണം

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1നിയമം വിശദീകരിക്കുന്നു • ന്യായാധിപന്‍മാരുടെ നിയമനം • കാനാനിലേക്കു ചാരന്‍മാര്‍ • അവിശ്വസ്തതഅദ്ധ്യായം 2കാദെഷില്‍ നിന്നുള്ളയാത്ര • സീഹോന്റെ രാജ്യം കീഴടക്കുന്നുഅദ്ധ്യായം 3ഓഗിനെ കീഴടക്കുന്നു • ജോര്‍ദാനു കിഴക്കുള്ള ഗോത്രങ്ങള്‍ • മോശ കാനാനില്‍ പ്രവേശിക്കുകയില്ലഅദ്ധ്യായം 4വിശ്വസ്തത പാലിക്കുക • വിഗ്രഹാരാധനയ്‌ക്കെതിരേ • അഭയനഗരങ്ങള്‍അദ്ധ്യായം 5ഹോറെബിലെ ഉടമ്പടി • പത്തു കല്‍പനകള്‍ • നിയമം മോശവഴിഅദ്ധ്യായം 6സുപ്രധാനമായ കല്‍പനഅദ്ധ്യായം 7ഇസ്രായേലും മററു ജനതകളുംഅദ്ധ്യായം 8പ്രലോഭനങ്ങള്‍അദ്ധ്യായം 9വിജയം കര്‍ത്താവിന്റെ ദാനം • ഹോറെബിലെ വിശ്വാസത്യാഗംഅദ്ധ്യായം 10വീണ്ടും ഉടമ്പടിപ്പത്രിക • അനുസരണം ആവശ്യപ്പെടുന്നുഅദ്ധ്യായം 11കര്‍ത്താവിന്റെ ശക്തി • അനുഗ്രഹവും ശാപവുംഅദ്ധ്യായം 12ആരാധന സ്ഥലം • ജനതകളെ അനുകരിക്കരുത്അദ്ധ്യായം 13വിഗ്രഹാരാധനയ്ക്കു ശിക്ഷഅദ്ധ്യായം 14വിലാപരീതി • ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍ • ദശാംശംഅദ്ധ്യായം 15സാബത്തുവര്‍ഷം • അടിമകള്‍ക്കു മോചനം • കടിഞ്ഞൂലുകള്‍അദ്ധ്യായം 16പെസഹാത്തിരുനാള്‍ • ആഴ്ചകളുടെ തിരുനാള്‍ • കൂടാരത്തിരുനാള്‍ • നീതിപാലനംഅദ്ധ്യായം 17രാജാവിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍അദ്ധ്യായം 18പുരോഹിതരുടെയും ലേവ്യരുടെയും ഓഹരി • മോശയെപ്പോലെ ഒരു പ്രവാചകന്‍അദ്ധ്യായം 19അഭയനഗരങ്ങള്‍ • സാക്ഷികള്‍അദ്ധ്യായം 20ധീരമായിയുദ്ധം ചെയ്യുകഅദ്ധ്യായം 21ഘാതകനെക്കുറിച്ച് അറിവില്ലാത്തപ്പോള്‍ • യുദ്ധത്തടവുകാര്‍ • ആദ്യജാതന്റെ അവകാശം • ധിക്കാരിയായ മകന്‍അദ്ധ്യായം 22വിവിധ നിയമങ്ങള്‍ • ദാമ്പത്യ വിശ്വസ്തതഅദ്ധ്യായം 23സഭയില്‍ പ്രവേശനമില്ലാത്തവര്‍ • പാളയത്തിന്റെ വിശുദ്ധി • വിവിധ നിയമങ്ങള്‍അദ്ധ്യായം 24വിവാഹമോചനം • വിവിധ നിയമങ്ങള്‍അദ്ധ്യായം 25ഭര്‍ത്തൃസഹോദര ധര്‍മം • വിവിധ നിയമങ്ങള്‍അദ്ധ്യായം 26വിളവുകളുടെ ആദ്യഫലം • വിശുദ്ധജനംഅദ്ധ്യായം 27നിയമങ്ങള്‍ രേഖപ്പെടുത്തുന്നു • പന്ത്രണ്ടു ശാപങ്ങള്‍അദ്ധ്യായം 28അനുഗ്രഹങ്ങള്‍ • അനുസരണക്കേടിനു ശിക്ഷഅദ്ധ്യായം 29മൊവാബില്‍വച്ച് ഉടമ്പടിഅദ്ധ്യായം 30പശ്ചാത്താപവും പുനരുദ്ധാരണവും • ജീവനോ മരണമോ തിരഞ്ഞെടുക്കുകഅദ്ധ്യായം 31ജോഷ്വ മോശയുടെ പിന്‍ഗാമി • നിയമ പാരായണം • മോശയ്ക്ക് അന്തിമ നിര്‍ദേശങ്ങള്‍അദ്ധ്യായം 32മോശയുടെ കീര്‍ത്തനം • മോശയുടെ അന്തിമോപദേശംഅദ്ധ്യായം 33മോശയുടെ ആശീര്‍വാദംഅദ്ധ്യായം 34മോശയുടെ മരണം