ദിനവൃത്താന്തം

1 ദിനവൃത്താന്തം

പഴയ നിയമം • 29 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

സാമുവല്‍, രാജാക്കന്‍മാര്‍ എന്നീ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന കാലത്തിന്റെയും വ്യക്തികളുടെയും ചരിത്രമാണ് 1 - 2 ദിനവൃത്താന്തങ്ങളിലും പ്രതിപാദിക്കുന്നത് - സാവൂളിന്റെ കാലം മുതല്‍ ജറുസലെമിന്റെ നാശം വരെയുള്ള ചരിത്രം. ഗ്രീക്ക് - ലത്തീന്‍ പരിഭാഷകളില്‍ 'പാരലിപോമെന' - വിട്ടുപോയ കാര്യങ്ങള്‍ - എന്നാണ് ഗ്രന്ഥങ്ങള്‍ക്കു പേരു നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമുവലിലും രാജാക്കന്‍മാരിലും വിട്ടുപോയ കാര്യങ്ങളോ അവയുടെ വസ്തുനിഷ്ഠമായ ആവര്‍ത്തനമോ അല്ല ദിനവൃത്താന്തം. പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയതിനു ശേഷം ഇസ്രായേല്‍ ജനം മുന്‍കാലചരിത്രത്തിനു നല്‍കുന്ന വ്യാഖ്യാനമാണ് അത് എന്നു പറയുന്നതില്‍ തെറ്റില്ല. വളരെയേറെ വിപത്തുകള്‍ ഇസ്രായേല്‍ ജനത്തിനു വന്നുഭവിച്ചു. ജനത്തിന്റെ അവിശ്വസ്തതയാണ് അതിനെല്ലാം കാരണം. എന്നാല്‍ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം രക്ഷാകര ചരിത്രത്തെ മുന്‍പോട്ടു നയിക്കുന്നു. ദാവീദ്, സോളമന്‍, യഹോഷാഫാത്ത്, ഹെസക്കിയാ, ജോസിയ എന്നിങ്ങനെ ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയിട്ടുള്ള വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു. രാഷ്ട്രീയമായി പൂര്‍ണമായ സ്വാതന്ത്ര്യ മില്ലായിരുന്നെങ്കിലും പുരോഹിത നേതൃത്വത്തില്‍ നിയമം, ദേവാലയം, ആരാധനാ വിധികള്‍ എന്നിവയില്‍ അധിഷ്ഠിതമായി സാമൂഹികജീവിതം നയിച്ചിരുന്ന കാലഘട്ടമാണ്, പ്രവാസത്തിനു ശേഷമുള്ള കാലം. യൂദാഗോത്രം, ദാവീദിന്റെ വംശം, ലേവ്യര്‍, ജറുസലെം നഗരം, ദേവാലയം എന്നിവയെ രക്ഷാകര പദ്ധതിയുമായി അഭേദ്യമായി ബന്ധപ്പെടുത്തിക്കൊണ്ട് എഴുതിയിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഒരു ലേവ്യനായിരിക്കാനാണു സാധ്യത. ബി.സി. നാനൂറിനോടടുത്തായിരിക്കണം ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. #ഘടന # 1 ദിനവൃത്താന്തം 1, 1 - 9, 44 : വംശാവലിപ്പട്ടിക( യൂദാഗോത്രം, ദാവീദിന്റെ കുടുംബം, ലേവ്യര്‍, ജറുസലെം നിവാസികള്‍ എന്നിവയ്ക്കു പ്രത്യേക പരിഗണന ) 10, 1 - 14 : സാവൂളിന്റെ അവസാനം 11, 1 - 29, 30 : ദാവീദിന്റെ ഭരണം( നാത്താന്റെ പ്രവചനം (17), ദാവീദിന്റെ മതപരമായ പ്രവര്‍ത്തനങ്ങള്‍, ദേവാലയ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ 21 - 29 എന്നിവയ്ക്കു പ്രാധാന്യം ). #2 ദിനവൃത്താന്തം 1, 1 - 9, 31 : സോളമന്റെ ഭരണം( ദേവാലയനിര്‍മാണം, പ്രതിഷ്ഠാസമയത്തു സോളമന്റെ പ്രാര്‍ഥന, ദൈവത്തില്‍ നിന്നുള്ള പ്രത്യുത്തരം ) 10, 1 - 19 : ഉത്തരഗോത്രങ്ങള്‍ വേര്‍പെടുന്നു. 11, 1 - 36, 12 : യൂദാരാജാക്കന്‍മാര്‍( ദാവീദിന്റെ മാതൃക, ഉടമ്പടിയോടുള്ള വിശ്വസ്തത എന്നിവ മാനദണ്‍ഡമായി സ്വീകരിച്ചുകൊണ്ടു രാജ്യഭരണം വിലയിരുത്തുന്നു ). 36, 13 - 23 : ജറുസലെമിന്റെ പതനം.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1ആദം മുതല്‍ അബ്രാഹം വരെ • അബ്രാഹത്തിന്റെ സന്തതികള്‍അദ്ധ്യായം 2യൂദായുടെ സന്തതികള്‍അദ്ധ്യായം 3ദാവീദിന്റെ സന്തതികള്‍അദ്ധ്യായം 4യൂദായുടെ മറ്റു സന്തതികള്‍ • ശിമയോന്റെ സന്തതികള്‍അദ്ധ്യായം 5റൂബന്റെ സന്തതികള്‍ • ഗാദിന്റെ സന്തതികള്‍അദ്ധ്യായം 6ലേവിയുടെ സന്തതികള്‍അദ്ധ്യായം 7ഇസാക്കറിന്റെ സന്തതികള്‍ • ബഞ്ചമിന്‍ - ദാന്‍ - നഫ്താലി • മനാസ്‌സെയുടെ സന്തതികള്‍ • എഫ്രായിമിന്റെ സന്തതികള്‍ • ആഷേറിന്റെ സന്തതികള്‍അദ്ധ്യായം 8ബഞ്ചമിന്റെ സന്തതികള്‍ • സാവൂളിന്റെ കുടുംബംഅദ്ധ്യായം 9പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയവര്‍ • ജറുസലെമിലെ പുരോഹിതരും ലേവ്യരും • സാവൂളിന്റെ പിതൃപുത്രപരമ്പരഅദ്ധ്യായം 10സാവൂളിന്റെ മരണംഅദ്ധ്യായം 11ദാവീദ് ഇസ്രായേല്‍രാജാവ് • ദാവീദിന്റെ പ്രസിദ്ധ യോദ്ധാക്കള്‍അദ്ധ്യായം 12ദാവീദിന്റെ അനുയായികള്‍അദ്ധ്യായം 13ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിന്റെ വീട്ടില്‍അദ്ധ്യായം 14ദാവീദിന്റെ വിജയംഅദ്ധ്യായം 15ഉടമ്പടിയുടെ പേടകം ജറുസലെമിലേക്ക്അദ്ധ്യായം 16സ്‌തോത്രഗീതംഅദ്ധ്യായം 17നാഥാന്റെ പ്രവചനംഅദ്ധ്യായം 18ദാവീദിന്റെ യുദ്ധങ്ങള്‍അദ്ധ്യായം 19അമ്മോന്യരെയും സിറിയാക്കാരെയും തോല്‍പിക്കുന്നുഅദ്ധ്യായം 20റബ്ബാ പിടിച്ചടക്കുന്നുഅദ്ധ്യായം 21ദാവീദ് ജനസംഖ്യയെടുക്കുന്നുഅദ്ധ്യായം 22ദേവാലയനിര്‍മാണത്തിന് ഒരുക്കംഅദ്ധ്യായം 23ലേവ്യഗണങ്ങള്‍അദ്ധ്യായം 24പുരോഹിത ഗണങ്ങള്‍അദ്ധ്യായം 25ഗായക ഗണങ്ങള്‍അദ്ധ്യായം 26വാതില്‍കാവല്‍ക്കാര്‍അദ്ധ്യായം 27സേനാനായകന്‍മാര്‍ • ഗോത്രാധിപന്‍മാര്‍ • മേല്‍നോട്ടക്കാര്‍അദ്ധ്യായം 28ദേവാലയ നിര്‍മാണത്തിനു നിര്‍ദേശങ്ങള്‍അദ്ധ്യായം 29ദേവാലയ നിര്‍മിതിക്കു കാഴ്ചകള്‍