ഏശയ്യാ

ഏശയ്യാ

പഴയ നിയമം • 66 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

ബി.സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ (740-700) പ്രവാചകദൗത്യം നിറവേറ്റിയ വ്യക്തിയാണ് ഏശയ്യാ. ഇക്കാലയളവില്‍യഥാക്രമം ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവര്‍ യൂദായില്‍ ഭരണം നടത്തി (ഏശ 1,1). ആദ്യത്തെ മുപ്പത്തൊന്‍പത് അധ്യായങ്ങളിലാണ് ഈ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള അധ്യായങ്ങളുടെ ഉള്ളടക്കവും കാലസൂചനകളും ഗണിക്കുമ്പോള്‍ അവ ഏശയ്യായുടെ തൂലികയില്‍ നിന്നു വന്നതാകാന്‍ വിഷമമാണ്. ഗ്രന്ഥകര്‍ത്താവ് അജ്ഞാതനായിരിക്കേസൗകര്യാര്‍ഥം 40-55 അധ്യായങ്ങളെ രണ്ടാം ഏശയ്യാ എന്നും 56-66 അധ്യായങ്ങളെ മൂന്നാം ഏശയ്യാ എന്നും തിരിക്കാറുണ്ട്. രണ്ടാം ഏശയ്യാ ബാബിലോണില്‍ പ്രവാസത്തില്‍ കഴിയുന്നവരെയും മൂന്നാം ഏശയ്യാ പ്രവാസം കഴിഞ്ഞ് ജറുസലെമില്‍ തിരിച്ചെത്തിയവരെയുമാണ് അഭിസംബോധന ചെയ്യുന്നത്. ശക്തമായ ഒരു ദൈവാനുഭവത്തോടെയാണ് പ്രവാചകദൗത്യം ആരംഭിക്കുക (6, 1-13). യൂദായിലെ രാഷ്ട്രീയ നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവാചകന്റെ പ്രവര്‍ത്തനം. പ്രതിസന്ധികളില്‍ സഹായം തേടി അസ്‌സീറിയായിലേക്കോ ഈജിപ്തിലേക്കോ തിരിയാതെ ചരിത്രനിയന്താവായ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കുകയും ധൈര്യമവലംബിക്കുകയും ചെയ്യാന്‍ പ്രവാചകന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നു. പ്രവാചകന്റെ ഉപദേശം മറന്നു പ്രവര്‍ത്തിച്ച രാജാക്കന്‍മാര്‍ പരാജയം വിളിച്ചുവരുത്തി. യൂദായുടെയും ജറുസലെമിന്റെയും ധാര്‍മികാധഃപതനത്തെ അപലപിക്കുന്ന പ്രവാചകന്‍ ഇമ്മാനുവല്‍ പ്രവചനങ്ങളിലൂടെ പ്രത്യാശ പകരുന്നു. ആശയറ്റു ദിനങ്ങള്‍ കഴിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന വാക്കുകളാണ് 40-55 അധ്യായങ്ങളില്‍. ജനത്തിന്റെ കഷ്ടത കണ്ടു മനസ്‌സലിഞ്ഞകര്‍ത്താവ് അവരെ രക്ഷിച്ച് സ്വഭവനങ്ങളിലെത്തിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഇസ്രായേലും അവര്‍ വഴി ജനതകളും അനുഗൃഹീതരാകും. കര്‍ത്താവിന്റെ ദാസനെപ്പറ്റിയുള്ള ഗീതങ്ങള്‍ ഈ ഭാഗത്തെ പ്രത്യേകം ശ്രദ്‌ധേയമാക്കുന്നു. ഇസ്രായേലില്‍ തിരിച്ചെത്തിയവര്‍ക്ക് പ്രത്യാശയും ആവേശവും പകരുകയാണ് 56-66 അധ്യായങ്ങളില്‍. സമഗ്രവിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്‌ദേശമാണിവിടെ. സത്യവും നീതിയുംയഥാര്‍ഥ ആരാധനയും പുലരണം. അങ്ങനെ പുതിയ ആകാശവും പുതിയ ഭൂമിയും സംസ്ഥാപിതമാകും. ഘടന 1, 1-12, 6 : യൂദായെയും ജറുസലെമിനെയുംകുറിച്ചുള്ള പ്രവചനങ്ങള്‍ (6, 1-13 പ്രവാചകനെ ദൗത്യമേല്‍പിക്കുന്നു). 13, 1-23, 18 :ജനതകളുടെമേല്‍ ശിക്ഷാവിധി. 24, 1-27, 13 :യുഗാന്തവീക്ഷണം. 28, 1-35, 10 :കര്‍ത്താവ് മാത്രമാണ് യൂദായെരക്ഷിക്കുന്നവനും ശത്രുക്കളെ ശിക്ഷിക്കുന്നവനും. 36, 1-39, 8 :ചരിത്രക്കുറിപ്പുകള്‍ (പ്രധാനമായും 2 രാജാ 18-20 നെ ആസ്പദമാക്കിയുള്ളത്). 40, 1-48, 22 :ആശ്വാസവചനങ്ങള്‍, പ്രവാസത്തില്‍ നിന്നു തിരിച്ചുവരവ് ആസന്നം. സൈറസ് കര്‍ത്താവിന്റെ ഉപകരണം (42, 1-9 ദൈവദാസനെക്കുറിച്ചുള്ള ആദ്യഗീതം). 49, 1-55, 13 :സീയോനു രക്ഷയും ഐശ്വര്യവും കൈവരും. കര്‍ത്താവിന്റെ വാഗ്ദാനത്തില്‍ വിശ്വാസമര്‍പ്പിക്കുക (49, 1-9; 50, 4-9; 52, 13-53, 12; എന്നിങ്ങനെ ദൈവദാസനെക്കുറിച്ചുള്ള മൂന്നു ഗീതങ്ങള്‍ കൂടി). 56, 1-59, 21 :രക്ഷയും ശിക്ഷയും, അനീതി പ്രവര്‍ത്തിക്കുന്നവര്‍, പ്രത്യേകിച്ചു നേതാക്കന്‍മാര്‍ ശിക്ഷയനുഭവിക്കും. 60, 1-62, 12 :സീയോനു വരാന്‍ പോകുന്ന മഹത്വം. 63, 1-66, 24 :ജനതകള്‍ക്കു ശിക്ഷയും ജനത്തിന് അന്തിമരക്ഷയും.

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1ജനത്തിന്റെ അതിക്രമങ്ങള്‍അദ്ധ്യായം 2ജറുസലെം രക്ഷാകേന്ദ്രം • കര്‍ത്താവിന്റെ ദിനംഅദ്ധ്യായം 3ജറുസലെമില്‍ അരാജകത്വം • കര്‍ത്താവിന്റെ വിധി • സീയോന്‍ പുത്രിമാര്‍ക്കു താക്കീത്അദ്ധ്യായം 4രക്ഷയുടെ വാഗ്ദാനംഅദ്ധ്യായം 5കര്‍ത്താവിന്റെ മുന്തിരിത്തോപ്പ് • അധര്‍മികള്‍ക്കു ദുരിതംഅദ്ധ്യായം 6ഏശയ്യായുടെ ദൗത്യംഅദ്ധ്യായം 7ഇമ്മാനുവേല്‍ പ്രവചനംഅദ്ധ്യായം 8ഏശയ്യായുടെ പുത്രന്‍ • പ്രവാചകനു മുന്നറിയിപ്പ്അദ്ധ്യായം 9ഭാവി രാജാവ് • ഇസ്രായേലിനു ശിക്ഷഅദ്ധ്യായം 10അസ്‌സീറിയാ കര്‍ത്താവിന്റെ ഉപകരണംഅദ്ധ്യായം 11നീതിനിഷ്ഠനായരാജാവ് • പ്രവാസികള്‍ തിരിച്ചുവരുംഅദ്ധ്യായം 12കൃതജ്ഞതാഗീതംഅദ്ധ്യായം 13ജനതകള്‍ക്കെതിരേ ബാബിലോണ്‍അദ്ധ്യായം 14ബാബിലോണ്‍ രാജാവ് • അസ്‌സീറിയായ്‌ക്കെതിരേ • ഫിലിസ്ത്യര്‍ക്കെതിരേഅദ്ധ്യായം 15മൊവാബിനെതിരേഅദ്ധ്യായം 16അദ്ധ്യായം 17ദമാസ്‌ക്കസിനെതിരേഅദ്ധ്യായം 18എത്യോപ്യയ്‌ക്കെതിരേഅദ്ധ്യായം 19ഈജിപ്തിനെതിരേ • ഈജിപ്ത് അനുഗ്രഹിക്കപ്പെടുംഅദ്ധ്യായം 20ഈജിപ്തിന് അടയാളംഅദ്ധ്യായം 21ബാബിലോണിന്റെ പതനം • ഏദോം- അറേബ്യ- കേദാര്‍അദ്ധ്യായം 22ജറുസലെമിന്റെ മേല്‍ വിധി • ഷെബ്‌നായ്ക്കു താക്കീത്അദ്ധ്യായം 23ടയിറിനും സീദോനും എതിരേഅദ്ധ്യായം 24ഭൂമിയുടെമേല്‍ വിധിഅദ്ധ്യായം 25കൃതജ്ഞതാഗീതം • കര്‍ത്താവിന്റെ വിരുന്ന്അദ്ധ്യായം 26വിജയഗീതം • ശിക്ഷയും രക്ഷയുംഅദ്ധ്യായം 27അദ്ധ്യായം 28സമരിയായ്ക്കു താക്കീത് • പുരോഹിതന്‍മാര്‍ക്കും പ്രവാചകന്‍മാര്‍ക്കും താക്കീത് • കര്‍ഷകന്റെ ഉപമഅദ്ധ്യായം 29ജറുസലെമിനു താക്കീതും വാഗ്ദാനവുംഅദ്ധ്യായം 30സഹായത്തിന് ഈജിപ്തിലേക്ക് • അവിശ്വസ്തജനം • ജനത്തിന്റെ മാനസാന്തരം • അസ്‌സീറിയായ്ക്കു ശിക്ഷഅദ്ധ്യായം 31ജറുസലെമിന് സംരക്ഷണംഅദ്ധ്യായം 32നീതിയുടെ രാജാവ്അദ്ധ്യായം 33സഹായത്തിന് അപേക്ഷഅദ്ധ്യായം 34ഏദോമിന് നാശംഅദ്ധ്യായം 35ഐശ്വര്യപൂര്‍ണമായ ഭാവിഅദ്ധ്യായം 36സെന്നാക്കെരിബിന്റെ ആക്രമണംഅദ്ധ്യായം 37ഏശയ്യായുടെ ഉപദേശംഅദ്ധ്യായം 38ഹെസക്കിയായുടെ രോഗശാന്തിഅദ്ധ്യായം 39ബാബിലോണ്‍ ദൂതന്‍മാര്‍അദ്ധ്യായം 40ജനത്തിന് ആശ്വാസം • അതുല്യനായ ദൈവംഅദ്ധ്യായം 41വിമോചനം ആസന്നംഅദ്ധ്യായം 42കര്‍ത്താവിന്റെ ദാസന്‍ - • ദൈവത്തിന്റെ വിജയം • ജനത്തിന്റെ അന്ധതഅദ്ധ്യായം 43ഇസ്രായേലിന്റെ തിരിച്ചുവരവ് • നന്ദികെട്ട ജനംഅദ്ധ്യായം 44കര്‍ത്താവുമാത്രം ദൈവംഅദ്ധ്യായം 45സൈറസിനെ നിയോഗിക്കുന്നു • കര്‍ത്താവ് ലോകനിയന്താവ്അദ്ധ്യായം 46വ്യാജദേവന്‍മാരുടെ പതനംഅദ്ധ്യായം 47ബാബിലോണിനു നാശംഅദ്ധ്യായം 48ചരിത്രത്തെനയിക്കുന്നവന്‍അദ്ധ്യായം 49കര്‍ത്താവിന്റെ ദാസന്‍ - • പ്രവാസികള്‍ ജറുസലെമിലേക്ക്അദ്ധ്യായം 50കത്താവിന്റെ ദാസന്‍ -അദ്ധ്യായം 51സീയോന് ആശ്വാസംഅദ്ധ്യായം 52കര്‍ത്താവിന്റെ ദാസന്‍ -അദ്ധ്യായം 53അദ്ധ്യായം 54പുതിയ ജറുസലെംഅദ്ധ്യായം 55ജീവന്റെ ഉറവഅദ്ധ്യായം 56എല്ലാവര്‍ക്കും രക്ഷ • നേതാക്കന്‍മാര്‍ക്കും താക്കീത്അദ്ധ്യായം 57ശാന്തിയും സൗഖ്യവുംഅദ്ധ്യായം 58യഥാര്‍ഥമായ ഉപവാസംഅദ്ധ്യായം 59രക്ഷയ്ക്കു തടസ്‌സംഅദ്ധ്യായം 60ജറുസലെമിന്റെ ഭാവിമഹത്വംഅദ്ധ്യായം 61വിമോചനത്തിന്റെ സദ്വാര്‍ത്തഅദ്ധ്യായം 62അദ്ധ്യായം 63ജനതകളോടു പ്രതികാരം • ജനത്തിന്റെ പ്രാര്‍ഥനഅദ്ധ്യായം 64അദ്ധ്യായം 65ധിക്കാരികള്‍ക്കു ശിക്ഷ • പുതിയ ആകാശവും പുതിയ ഭൂമിയുംഅദ്ധ്യായം 66യഥാര്‍ഥ ഭക്തി • പുതിയ ജനം